ക്രിസ്മസ് വരവായി ; വർണ്ണ കാഴ്ചകളുമായി വിപണി ഉണർന്നു

കത്തി നിൽക്കുന്ന വർണ്ണ നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഇനി വീടുകളിലെ കാഴ്ചയാകും. ആശങ്കകൾ ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് തിളക്കം കുറയ് ക്കുന്നില്ലെന്ന് സൂചനയാണ് വിപണി നൽകുന്നത്. കൂടാതെ ക്രൈസ്തവ ദേവാലയങ്ങളിലും മറ്റും കോവിഡ് നിയന്ത്രണങ്ങളോടെ തന്നെ ആഘോഷങ്ങൾ സംഘടിപ്പിക്കാനും തയ്യാറെടുക്കുകയാണ്. നാളെമുതൽ നക്ഷത്രങ്ങളും അലങ്കാരങ്ങളും വാങ്ങാൻ കൂടുതൽ ആളുകളും എത്തിത്തുടങ്ങും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപന്നങ്ങൾക്ക് വില കൂടുതലാണെങ്കിലും അതൊന്നും വിപണിയെ ബാധിക്കില്ലെന്ന് പ്രതീക്ഷയിലാണ് കച്ചവടക്കാർ. രണ്ടുവർഷം ഒത്തുചേരലുകൾ കു കുറഞ്ഞിരുന്നതിനാൽ ക്രിസ്മസ് ആഘോഷം വീടുകളിൽപോലും പരിമിതമായിരുന്നു. എന്നാൽ ഇത്തവണ ഈ കാര്യങ്ങളെല്ലാം ഇളവുകൾ വന്നതാണ് വിപണിയെ ഉഷാറാക്കാൻ കാരണം. വിവിധ വർണങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാരങ്ങളും വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.പാല തരത്തിലുള്ള എൽഇഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. 60 രൂപ മുതൽ 500 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ ലഭ്യമാണ്.

പുൽക്കൂടുകളിൽ തൂക്കുന്ന ചെറിയ നക്ഷത്രങ്ങൾ 10 രൂപ മുതൽ ലഭിക്കും.എൽഇഡി നക്ഷത്രങ്ങൾക്ക് 150 മുതൽ 1200 വരെയാണ് വില. അലങ്കാരത്തിന് ഉപയോഗിക്കുന്ന എൽഇഡി മാല ബൾബുകൾ 100 രൂപ മുതൽ നിരക്കിൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും കടകളിൽ നിരന്നുകഴിഞ്ഞു. തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളും വിൽപ്പനക്കായി എത്തി. ചൂരൽ കൊണ്ടുള്ള ഈടു നിൽക്കുന്ന പുൽക്കൂട് 900 രൂപ മുതൽ ലഭ്യമാണ്. തടികൊണ്ടുള്ള പുൽക്കൂടിന് 400 രൂപ മുതലാണ് വില.

റെഡിമെയ്ഡ് പുൽക്കൂടുകൾക്കും ആവശ്യക്കാരേറെയാണ്. വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളും കടകളിൽ വിൽപ്പനയ്ക്കുണ്ട്. 500 രൂപ മുതൽ ക്രിസ്മസ് ട്രീ ലഭ്യമാണ്. പുൽക്കൂടുകളിൽ വെക്കുന്ന ഉണ്ണിയേശു ഉൾപ്പെടെയുള്ള സെറ്റ് പ്രതിമകളും വിവിധ അലങ്കാരവസ്തുക്കളും,ക്രിസ്മസ് കാർഡുകളും,കുഞ്ഞു സാന്താക്ലോസും എല്ലാം വിപണിയിലുണ്ട്.വൈകാതെ ക്രിസ്മസ് കേക്കുകളുമായി ബേക്കറികളും സജീവമാകും. കോവിഡ് പ്രതിസന്ധി ഉണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും ഓൺലൈനായും അല്ലാതെയും ക്രിസ്മസ് ആഘോഷപരിപാടികൾ നടക്കുന്നതും ഇത്തവണ വിപണിക്ക് പ്രതീക്ഷയായി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഹോമിയോ സേവനങ്ങള്‍ക്ക് ഇനി മൊബൈല്‍ ആപ്പ്

പൗരൻമാർക്ക് വകുപ്പിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്പെഷ്യൽ ഒപി സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാകും. ഹോമിയോപ്പതി വകുപ്പിലെ പ്രവർത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വർധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുവാനും സാധിക്കും. സ്കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ രക്ഷകർത്താവിന്റെ സമ്മതത്തോടെ നൽകുന്നതിന് ഈ ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുൻകൂർ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളിൽ നിന്നും മരുന്നകൾ വാങ്ങാൻ സാധിക്കും. ഡോക്ടറുടെ സേവനം ഉറപ്പിക്കാനും, അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കാനും ഇതിലൂടെ സാധിക്കുന്നു.

സമീപ ഭാവിയിൽ ഒ.പി, സ്പെഷ്യൽ ഒപി സേവനങ്ങൾ ഈ രീതിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും അറിയിക്കാൻ സാധിക്കുന്നു. ടെലി മെഡിസിൻ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികൾക്ക് സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ലഭ്യമാകുന്നു. ഈ ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളിൽ പോലും സേവനങ്ങൾ നൽകാനും കഴിയും.
m-Homoeo ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും https://play.google.com/store/apps/details എന്ന ലിങ്കിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സൂര്യകാന്തിപ്പാടം കാണാം, വിളവെടുക്കാം, ചൂണ്ടയിടാം; ഹിറ്റായി ഫാം ടൂറിസം

പച്ചക്കറി വിപണനത്തിനുപുറമേ സന്ദർശക പാസിലൂടെ മറ്റൊരു വരുമാനം കൂടി കർഷകർക്കു കിട്ടുന്നു. ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ വെല്ലുന്ന സൗകര്യം നാട്ടിലെ കർഷകരൊരുക്കിയപ്പോൾ ചെറുപ്പക്കാർ സേവ് ദി ഡേറ്റും പ്രണയരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതും ചൊരിമണലിലായി.
കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്ത് യുവകർഷകനായ സുജിത്ത് സ്വാമിനികർത്തിൽ നടത്തിയ സൂര്യകാന്തി കൃഷിയുടെ വിജയമാണ് ഈ രംഗത്തേക്കു കൂടുതൽ പേരെ ആകർഷിച്ചത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി നടത്തിയ ഓണം ജൈവോത്സവവും വിജയംകണ്ടു. ചേർത്തല മരുത്തോർവട്ടം പള്ളി അങ്കണത്തിലും മതിലകത്തുമായി നടക്കുന്ന പുഷ്പോത്സവും വിജയം നേടി.

ഇപ്പോൾ തിരുവിഴ ദേവസ്വം ഇലഞ്ഞിയിൽ പാടത്ത് തുടങ്ങിയ ഫാം ടൂറിസം കേന്ദ്രത്തിലും വലിയ തിരക്കാണ്. പൂച്ചെടി നടുമ്പോൾ ഇടവിളയായി ചീരയും വെള്ളരിയും നടും. ആദ്യം ചീര വിളവെടുക്കും. പിന്നീട്, പൂക്കൾ വിടരും. പൂക്കളുടെ ശോഭ തീരുമ്പോൾ വെള്ളരിവിളവെടുക്കാം. ഇതാണ് കർഷകരുടെ രീതി. മീൻ വളർത്തൽ കേന്ദ്രങ്ങളാണു ചൂണ്ട ഇടൽ കേന്ദ്രമായി മാറുന്നത്. പിടിക്കുന്ന മീനിന്റെ വിലയാണ് നൽകേണ്ടത്. നാടൻ ഭക്ഷണം തയ്യാറാക്കൽ കുടുംബശ്രീക്കാർക്കു വരുമാനമാർഗമായി.

  * പ്രധാനമായും മൂന്നിടത്ത്

മരുത്തോർവട്ടം, മതിലകം, തിരുവിഴ ഇലഞ്ഞിയിൽപ്പാടം എന്നിവിടങ്ങളിലാണ് ഏക്കറുകണക്കിനുള്ള ഫാമുകളിൽ കൃഷി നടക്കുന്നത്. കൂടാതെ കർഷകരുടെ വീടുകളുമായി ബന്ധപ്പെട്ടു ചെറിയ കൃഷികളുമുണ്ട്. ഒരേക്കറിൽ 50,000 രൂപ മുടക്കിയാൽ മൂന്നു മാസത്തിനുള്ളിൽ ഒരുലക്ഷം രൂപയെങ്കിലും കിട്ടുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. വലിയ മഴയും വെള്ളപ്പൊക്കവുമൊക്കെയാണു ഭീഷണി. ചീര, വെള്ളരി തുടങ്ങിയവ വിൽക്കുമ്പോൾത്തന്നെ നല്ല വരുമാനം കിട്ടും. പൂവ് ബന്തിയാണെങ്കിൽ ഇപ്പോൾ കിലോയ്ക്ക് 80 രൂപ വരെ വിലയുണ്ട്. പ്രവേശന പാസിലൂടെയും വരുമാനം നേടാം. തരിശുനിലത്താണു കൃഷിയെങ്കിൽ സർക്കാർ സഹായവും ലഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലയണൽ മെസി വീണ്ടും ലോക ഫുട്ബോളിന്റെ രാജാവ്

പാരീസിലെ വർണാഭമായ ചടങ്ങിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ അടുത്തിരിക്കുകയായിരുന്ന മെസ്സിയുടെ കണ്ണുകളിൽ ഭയമോ ആകാംക്ഷയോ ഒന്നും ഇല്ലായിരുന്നു. ശാന്തമായിരുന്നു ആ മുഖം. പുരസ്കാര വേദിയിൽ നിന്ന് ഫുട്ബോൾ താരം ദിദിയർ ദ്രോഗ്ബ ലയണൽ മെസ്സിയെന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ വേദിയൊന്നടങ്കം കൈയടികളാൽ നിറഞ്ഞു. ഏഴാം തവണയും ബാലൺദ്യോർ പുരസ്കാരം മെസ്സി സ്വന്തമാക്കിയതിൽ ലോകം ആർത്തിരമ്പി.

പക്ഷേ ഞെട്ടലോ സന്തോഷമോ ഒന്നും മുഖത്തുപ്രകടിപ്പിക്കാതെ ആ കുറിയ മനുഷ്യൻ തിളങ്ങുന്ന കുപ്പായവുമിട്ട് വേദിയിലേക്ക് നടന്നുകയറി. ഈ സമയം മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റൊക്കുസോയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. വേദിയിലെത്തിയ മെസ്സിയുടെ മുഖം പ്രസന്നമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു.’ ലെവൻഡോവ്സ്കി, നിങ്ങളുടെ എതിരാളിയായതിൽ എനിക്കേറെ അഭിമാനമുണ്ട്. കഴിഞ്ഞ വർഷത്തെ പുരസ്കാരത്തിന് നിങ്ങളായിരുന്നു അർഹൻ’- മെസ്സി പറഞ്ഞു.

കോവിഡ് മൂലം 2020-ലെ ബാലൺദ്യോർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. 2019-ൽ മെസ്സി തന്നെയാണ് പുരസ്കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലും മെസ്സി ബാലൺദ്യോർ പുരസ്കാരത്തിൽ മുത്തമിട്ടു. ഇത്തവണ 613 പോയന്റ് നേടിയാണ് മെസ്സി ഒന്നാം സ്ഥാനത്തെത്തിയത്. ലെവൻഡോവ്സ്കിയ്ക്ക് 580 പോയന്റാണ് ലഭിച്ചത്. പി.എസ്.ജിയ്ക്കും ബാഴ്സലോണയ്ക്കും അർജന്റീനയ്ക്കും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് മെസ്സിയെ തുണച്ചത്. സീസണിന്റെ തുടക്കത്തിൽ മെസ്സിയുടെ ഫോമില്ലായ്മയിൽ സന്തോഷിച്ചവർക്കുള്ള ചുട്ട മറുപടിയാണ് താരത്തിന്റെ ഈ പുരസ്കാര നേട്ടം. അർജന്റീനയ്ക്ക് വേണ്ടി കോപ്പ അമേരിക്ക കിരീടവും ബാഴ്സലോണയ്ക്ക് വേണ്ടി കോപ്പ ഡെൽ ഫേ കിരീടവും നേടാൻ മെസ്സിയ്ക്ക് സാധിച്ചു. കഴിഞ്ഞ സീസണിൽ 30 ഗോളുകൾ അടിച്ചുകൊണ്ട് ലാ ലിഗയിലെ ടോപ്സ്കോറർ പദവിയും താരം സ്വന്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലോകത്തെ വർഷാവർഷം അമ്പരപ്പിക്കുന്ന മനോഹര കാഴ്ച

ഒന്നും രണ്ടുമല്ല, അമ്പത് ലക്ഷത്തോളം ഞണ്ടുകളാണ് കടൽതീരം ലക്ഷ്യമാക്കി കാടുകളിൽ നിന്ന് ലോങ് മാർച്ച് നടത്തുക. തീരത്തെ മാളങ്ങളിൽ ഇണചേർന്ന് പ്രജനനം നടത്താനാണ് വർഷാവർഷമുള്ള ഈ യാത്ര. ഒറ്റ ദിവസം കൊണ്ട് എത്തുന്ന യാത്രകളല്ല. ദിവസങ്ങളേറെ എടുത്ത് വീണുകിടക്കുന്ന ഇലകളും പഴങ്ങളും ആഹാരമാക്കി കൂട്ടമായി അവരങ്ങനെ നീങ്ങും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം.

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഒാഫിസർ, പ്രോജക്ട് ഒാഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 3 വരെ. ഒാൺലൈൻ അപേക്ഷ ഡിസംബർ 3 വരെ. 

വിഭാഗങ്ങളും യോഗ്യതയും.

∙പ്രോജക്ട് ഒാഫിസർ (56 ഒഴിവ്: മെക്കാനിക്കൽ–29, ഇലക്ട്രിക്കൽ–10, ഇലക്ട്രോണിക്സ്-4, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-9): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഡിസൈൻ-ഐടി (2): എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ പിജി. 2 വര്‍ഷ പരിചയം.

combo

സീനിയർ പ്രോജക്ട് ഒാഫിസർ: (14 ഒഴിവ്: മെക്കാനിക്കൽ–10, ഇലക്ട്രിക്കൽ–2, ഇലക്ട്രോണിക്സ്–1, സിവിൽ–1): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 4 വര്‍ഷ പരിചയം.

യോഗ്യത 60% മാർക്കോടെ നേടിയതാകണം. പ്രായപരിധി: സീനിയർ പ്രോജക്ട് ഒാഫിസർ-35, പ്രോജക്ട് ഒാഫിസർ-30. അർഹർക്ക് ഇളവ്. ശമ്പളം (1, 2, 3-ാം വർഷം ക്രമത്തിൽ): സീനിയർ പ്രോജക്ട് ഒാഫിസർ–47,000, 48,000, 50,000. പ്രോജക്ട് ഒാഫിസർ–37,000, 38,000, 40,000.

ഫീസ്: 400 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കണം.

കേരളത്തിന്റെ സഹകരണ മേഖലയെ നശിപ്പിക്കാൻ നോക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞു ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സഹകരണ മേഖലയെ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല എത്ര ശ്രദ്ധ ആകർഷിക്കുന്നോ അത്രത്തോളമോ അതിൽക്കൂടുതലോ അതിനെതിരായ നീക്കങ്ങളും ശക്തിപ്പെടുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകരമായ നീക്കമല്ല അത്. സഹകരണ മേഖലയെ ഏതെല്ലാം രീതിയിൽ തളർത്താൻ കഴിയുമെന്നതിലാണു നോട്ടം. ഇത്തരം നീക്കങ്ങൾ മുൻപും നടന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിക്കാൻ കഴിഞ്ഞു. ഇതു പ്രത്യേക ഘട്ടമായിക്കണ്ട് ഇതിനനുസരിച്ചുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. കേരള ബാങ്കിനും ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാകണം. കേരളത്തിലെ സഹകരണ മേഖലയുടെ, പ്രത്യേകിച്ചു ക്രെഡിറ്റ് മേഖലയുടെ ഭാഗമായാണു കേരള ബാങ്ക് നിൽക്കുന്നത്. കേരള ബാങ്കിനെ ഉന്നമിടുന്നവർ ആദ്യം കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിടും. സഹകരണ മേഖലയുടെ കരുത്ത് ഇതേ രീതിയിൽ നിൽക്കണം. അതിന് ഉതകുന്ന നടപടികൾ നിതാന്ത ജാഗ്രതയോടെ കേരള ബാങ്ക് സ്വീകരിക്കണം.

അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് എന്നുതന്നെ പറയണമെന്നു ചിലർ ഇപ്പോൾ നിർബന്ധംപിടിക്കുന്നുണ്ട്. പേര് എന്തെന്നല്ല പ്രശ്നം. പ്രൈമറി ബാങ്കുകളാണു കേരളീയ സമൂഹത്തിൽ ബാങ്കിങ് സാക്ഷരതയുണ്ടാക്കിയത്. ബാങ്ക് ഇടപാടുകൾ ഗ്രാമങ്ങളിലടക്കം വ്യാപകമായതും സഹകരണ ബാങ്കുകൾ വഴിയാണ്. ഇതിലൂടെയാണു കേരളത്തിലെ ക്രെഡിറ്റ് മേഖല രാജ്യത്തെ ഏതു സംസ്ഥാനവും അസൂയപ്പെട്ടുപോകുംവിധം വളർന്നത്. ഇതിനൊപ്പം നിക്ഷേപവും അതിന്റെ ഭാഗമായുള്ള വായ്പാ രീതികളും ബാങ്കുകളുടെ അസാമാന്യ വളച്ചയമുണ്ടായി. ഇതിൽ കണ്ണുകടിയുള്ളവരുണ്ട്. അതു കേരളത്തെ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനു പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളമുണ്ടാകും. നാടിനെതിരെയാണ് അതു വരുന്നത്.
ഇത്തരം നീക്കങ്ങൾക്കെതിരേ കേരള ബാങ്ക് ശക്തമായി നിലകൊള്ളണം. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പട്ടികയിൽപ്പെടുന്നതും കേരള ബാങ്കിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ എല്ലാ സ്ഥാപനങ്ങളേയും പൂർണ കാര്യക്ഷമതയിലേക്ക് ഉയർത്തണം. അതിന് ഇന്നത്തെ ആധുനിക സാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള സഹായം സ്വീകരിക്കാനാകണം. ഓരോ പ്രൈമറി ബാങ്കുകളുമായും കൃത്യമായി ബന്ധപ്പെടാനുള്ള നടപടികളുണ്ടാകണം. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ വേഗത്തിൽ പൂർത്തിയാക്കണം. നശിപ്പിക്കാൻ നോക്കുന്നവരുടെ ലക്ഷ്യം തിരിച്ചരിഞ്ഞുള്ള ജാഗ്രതയോടെള്ള ഇടപെടലാണു വേണ്ടത്. ഇങ്ങനെയായാൽ കേരളത്തിലെ സഹകരണ മേഖലയെ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

17 വർഷം പെൻഷൻ നിഷേധിക്കപ്പെട്ട ജീവനക്കാരനു പലിശ സഹിതം പെൻഷനും ആനുകൂല്യങ്ങളും നൽകാൻ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്

17 വർഷമായി പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരനു 12 ശതമാനം പലിശ സഹിതം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പിൽനിന്നു 33 വർഷത്തെ സേവനത്തിനു ശേഷം 2004 ഏപ്രിൽ 30നു വിരമിച്ച തിരുവനന്തപുരം പാച്ചല്ലൂർ കീഴേപേരയിൽ ജെ. സലിമിനാണ് പലിശ സഹിതം ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടത്.

combo

നീണ്ട 17 വർഷമായിട്ടും ആനുകൂല്യങ്ങൾ നിഷേധിച്ച ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടിയിൽ കമ്മിഷൻ ചെയർമാൻ അതൃപ്തി രേഖപ്പെടുത്തി. പരാതിക്കാരൻ വിരമിച്ച ദിവസം മുതൽ ആനുകൂല്യം ലഭ്യമാകുന്നതുവരെ 12 ശതമാനം പലിശ സഹിതം പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുന്നതിനും പലിശയിനത്തിലെ തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുന്നതിനുമാണ് ഉത്തരവ്.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം അറിയിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷൻ നിർദേശം നൽകി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റും.

ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി  പി.എ.മുഹമ്മദ് റിയാസ്.  ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഒരു പ്രദേശത്ത് ടൂറിസം വികസിക്കുമ്പോൾ അവിടെ പ്രാദേശിക വികസനം, സ്ത്രീ ശാക്തീകരണം, തൊഴിൽ ലഭ്യത എന്നിവയിൽ അനന്തസാധ്യതകൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.ബേപ്പൂർ തുറമുഖവും ഉരു നിർമ്മാണ സാധ്യതകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ സർക്കാർ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട് സംവിധാനത്തിൽ ഉൾപ്പെടുത്തി ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു

ശുചിത്വത്തിന് പ്രാധാന്യം നൽകിയാവണം സഞ്ചാരികളെ  വരവേൽക്കേണ്ടതെന്നും മന്ത്രി ഓർമ്മപ്പെടുത്തി. നാടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ‘പെപ്പര്‍’, ‘മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍’ എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഒരു ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുവാന്‍ സാധിക്കും.  പദ്ധതി നടപ്പാക്കുന്നതിലൂടെ സഞ്ചാരികള്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങളും യാത്രാനുഭവങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക,  പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.അറബിക്കടല്‍, ചാലിയാര്‍ പുഴ, തീരത്തുനിന്നും പുഴയിലും കടലിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂര്‍വ്വ കണ്ടല്‍ച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകള്‍ എന്നിങ്ങനെ വിവിധ ആകര്‍ഷണങ്ങളും കലാസാംസ്കാരിക തനിമയും ഭക്ഷണ വൈവിധ്യവും ഗ്രാമീണ ജീവിത രീതികളും ഉള്‍പ്പെടെ ഒരു വിനോദസഞ്ചാര  കേന്ദ്രത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സ്ഥലമാണ് ബേപ്പൂരെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചരിത്രവും സാംസ്കാരിക തനിമയും ഒത്തിണങ്ങിയ  ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ ബീച്ചും തുറമുഖവും പരിസര പ്രദേശങ്ങളും പക്ഷി സങ്കേതവും അഴിമുഖവും ഉള്‍പ്പെടുന്ന കടലുണ്ടിയും ചാലിയാര്‍ പുഴയുടെ തീരപ്രദേശവും ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള  കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്  ‘ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതി’യിലുള്ളത്.
ഉപേക്ഷിച്ച പാലങ്ങളും പഴയ കെ എസ് ആർ ടി സി ബസുകളുമെല്ലാം  പാശ്ചാത്യ രാജ്യങ്ങളിലുള്ള രീതിയിൽ ഭക്ഷണ ശാലകളാക്കി മാറ്റാനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പെറുവിൽ ശക്തമായ ഭൂചലനം,തീവ്രത 7.5 : 75 ഓളം വീടുകൾ നാമാവശേഷമായി

ഞായറാഴ്ച രാവിലെ 5.52നുണ്ടായ ഭൂചലനം 131 കിലോമീറ്റർ വ്യാപ്തിയിൽ അനുഭവപ്പെട്ടു എന്നാണ് പെറു ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. ഭൂചലനത്തിൻ്റെ ആഘാതം അയൽരാജ്യമായ ഇക്വഡോറിലും അനുഭവപ്പെട്ടു. പെറു പട്ടണമായ സാന്താ മരിയ ഡി നീവയിൽനിന്ന് 98 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് നിരവധി റോഡുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.

തലസ്ഥാന നഗരമായ ലിമ, തീരദേശ ആൻഡിയൻ, എന്നിവ ഉൾപ്പെടെ രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളിൽ ഭൂചലനം ആഘാതം സൃഷ്ടിച്ചു. എല്ലാ വർഷവും ചെറുതും വലുതുമായ 400ഓളം ഭൂകമ്പങ്ങൾക്ക് സാക്ഷിയാകുന്ന രാജ്യമാണ് പെറു.2007 ആഗസ്റ്റ് 15നുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 500ൽ അധികം പേർക്കാണ് ജീവൻ നഷ്ടമായത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights