കുറഞ്ഞ ചെലവിന് പറക്കാൻ കൈപിടിച്ച് ഗൂഗിൾ; പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ ഫ്ലൈറ്റ്സ്

ഉത്സവ സീസണിനോട് അനുബന്ധിച്ച് കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ‘cheapest’ സെര്‍ച്ച് ഫില്‍റ്റര്‍ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഇത് ഗൂഗിള്‍ ഫ്ലൈറ്റ്സ് എന്ന സൈറ്റില്‍ ലഭ്യമാകും. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര സാധ്യമാക്കാന്‍ ഗൂഗിള്‍ ഫ്ലൈറ്റ്സ് സൈറ്റില്‍ ‘Best’, ‘Cheapest’ എന്നി ടാബുകള്‍ ഗൂഗിള്‍ ക്രമീകരിക്കും. ഇതില്‍ ‘ബെസ്റ്റ്’ എന്നത് വിലയുടെയും സൗകര്യത്തിന്റെയും മിശ്രിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വിവിധ യാത്രാ ക്രമീകരണങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

ഫ്ലൈറ്റ് ചാര്‍ജ് പച്ച നിറത്തില്‍ ഹൈലൈറ്റ് ചെയ്യും. ഇത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ഫ്ലൈറ്റ് ചാര്‍ജ് ഏത് എന്ന് തെരഞ്ഞെടുക്കാന്‍ സഹായിക്കും. കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താനുള്ള ഒരു എളുപ്പ മാര്‍ഗം ദൈര്‍ഘ്യമേറിയ ലേഓവറുകളാണ്. ലക്ഷ്യസ്ഥാനത്തേയ്ക്ക് ഒറ്റ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് പകരം കണക്ഷന്‍ ഫ്ലൈറ്റ് തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതാണ് ഈ രീതി. ചെലവ് കുറഞ്ഞ യാത്രയ്ക്ക് ഈ രീതി തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് ഗൂഗിള്‍ ഫ്ലൈറ്റ്സ് ഇതിനകം തന്നെ വിവരണം നല്‍കിയിട്ടുണ്ട്. ഈ ദൈര്‍ഘ്യമേറിയ ലേഓവറുകള്‍ ചിലപ്പോള്‍ മൊത്തത്തിലുള്ള യാത്രാച്ചെലവില്‍ കാര്യമായ കുറവ് ഉണ്ടാക്കാന്‍ സഹായിക്കാം.

 

കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ യാത്രക്കാരെ സഹായിക്കുന്ന ഗൂഗിളിന്റെ മറ്റൊരു സേവനമാണ് സെല്‍ഫ് ട്രാന്‍സ്ഫര്‍. ഇത് ‘Cheapest’ ഫീച്ചറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു വിര്‍ച്വല്‍ ഇൻ്റർലൈൻ ക്രമീകരണമാണ്. ലേഓവറില്‍ ഓരോ വിമാനയാത്രയിലും യാത്രക്കാര്‍ തന്നെ ബാഗേജ് ശേഖരിച്ച ശേഷം പ്രത്യേകമായി ചെക്ക് ഇന്‍ ചെയ്യണം. ഇത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒന്നിലധികം എയര്‍ലൈനുകളില്‍ നിന്നോ തേര്‍ഡ് പാര്‍ട്ടി ബുക്കിങ് സൈറ്റുകളില്‍ നിന്നോ ഒരു യാത്രയുടെ ‘separate legs’ വാങ്ങുക എന്നതാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗം. വിവിധ ബുക്കിങ് ചാനലുകള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറുള്ള സഞ്ചാരികള്‍ക്ക് ഈ രീതി പലപ്പോഴും മികച്ച നിരക്കിലേക്ക് നയിച്ചേക്കാം. ഒന്നിലധികം വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതാണ് ‘separate legs’ കൊണ്ടു അര്‍ത്ഥമാക്കുന്നത്. അതായത് ലക്ഷ്യസ്ഥാനത്തേയ്ക്ക് ഒന്നിലധികം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. കണക്ട് ചെയ്ത് കണക്ട് ചെയ്ത് യാത്ര ചെയ്യുന്നതാണ് ഈ രീതി.

 

ഭൂമിക്കടിയിൽ ‘കുതിപ്പിൽ’ യാത്രാക്കുരുക്കിന് ആശ്വാസം; റെക്കോര്‍ഡ് നേട്ടവുമായി മുംബൈ ഭൂഗര്‍ഭ മെട്രോ

പുതിയതായി ആരംഭിച്ച മുംബൈ ഭൂഗര്‍ഭ മെട്രോലൈൻ്റെ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് ദിവസത്തിനുളളില്‍(ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 13 വരെ) യാത്രചെയ്തത് 1.55 ലക്ഷം യാത്രക്കാര്‍. മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എംഎംആര്‍സിഎല്‍) കണക്കുകള്‍ പ്രകാരം മെട്രോയുടെ ആദ്യത്തെ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായത്. ഒന്നാം ദിവസം 18,015 യാത്രക്കാരാണ് ഇതുവഴി യാത്രചെയ്തത്. ഒക്ടോബര്‍ 13 ആയപ്പോഴേക്കും 25, 782 യാത്രക്കാര്‍ എന്ന നിലയില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 43.11 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഭൂഗര്‍ഭ മെട്രോ ലൈനിൻ്റെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്‌ മുതല്‍ആരേയ് കോളനി വരെയുള്ള ആകെ 33.5 കിലോ മീറ്റര്‍ ഭാഗമാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ദിവസവും 96 ട്രിപ്പുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30 മുതലുമാണ് പ്രവർത്തി സമയം. വണ്‍വേ യാത്രയ്ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയും കൂടിയ നിരക്ക് 50 രൂപയുമാണ്. ഒരു ട്രെിയിനില്‍ 2500 യാത്രക്കാര്‍ക്ക് വരെ യാത്രചെയ്യാന്‍ സാധിക്കും എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അത്യാധുനിക സംവിധാനങ്ങളടങ്ങിയ ട്രെയിനുകൾക്ക് എട്ട് കോച്ചുകള്‍ വീതമാണുള്ളത്.14,120 കോടി രൂപ ചിലവിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. മുംബൈയിലെ ഗതാഗതക്കുരുക്കിനിടയിൽ ഭൂഗര്‍ഭ മെട്രോലൈൻ ആശ്വാസകരമാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം

നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു; പക്ഷെ, കാണാന്‍ പോയാല്‍ പണികിട്ടും.

നീലഗിരിയില്‍ നീലവസന്തം സമ്മാനിച്ച് പൂത്തുലഞ്ഞുനില്‍ക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നത് വനപാലകര്‍ വിലക്കി. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തത്.

 

 

വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനംവകുപ്പധികൃതര്‍ അറിയിച്ചു. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്.
അതിന്റെ ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെയാണ്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞിമുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നവവരെ നീലഗിരിയിലുണ്ട്.



പൂത്തുലഞ്ഞ് ഉത്തരാഖണ്ഡ് താഴ്വരകൾ, പോകാം ‘ വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്’

സെപ്റ്റംബർ സഞ്ചാരികളുടെ ഇഷ്ടമാസമാണ്. നീണ്ട അവധിക്കാലവും അനുയോജ്യമായ കാലാവസ്ഥയും എല്ലാം തന്നെയാണ് അതിന് പിന്നിലെ കാരണങ്ങൾ. അങ്ങനെയൊരു യാത്രക്കൊരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ നേരെ ഉത്തരാഖണ്ഡിലേക്ക് വിട്ടോളൂ. എണ്ണിയാൽ തീരാത്തത്ര വ്യത്യസ്തതരത്തിലുള്ള പൂക്കൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര. ഹിമാലയൻ താഴ്വരകളിലൂടെ ശുദ്ധവായു ശ്വസിച്ച്, കാറ്റിനൊപ്പം സഞ്ചരിച്ച്, വർണ്ണശബളമായ പൂക്കൾക്കിടയിലൂടെ ഒരു യാത്ര എന്ന് പറയുമ്പോൾ അത്ര എളുപ്പമായി കരുതേണ്ട, ദൈർഘ്യമുള്ള ട്രെക്കിങ് ദിവസങ്ങളും കുത്തനെയുള്ള കയറ്റവുമൊക്കെ ഒരുപക്ഷേ ട്രക്കിങ് പ​‍രിചയമില്ലാത്തവരെ കുറച്ച് ബുദ്ധിമുട്ടിച്ചേക്കാം. എങ്കിലും നിങ്ങളെ കാത്തിരിക്കുന്ന കാഴ്ച്ചകൾ ആ ബുദ്ധിമുട്ടുകളെ ഒന്നുമല്ലാതാക്കിത്തീര്‍ക്കുമെന്നുറപ്പ്.

ബദരിനാഥിൽ നിന്ന് ഏകദേശം ഒ​രു മണിക്കൂർ യാത്ര ചെയ്താല്‍ വാലി ഓഫ് ഫ്ലവേഴ്സിലെത്താം. ​ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് പൂക്കളുടെ ഈ താഴ്വര. 1980-ൽ ഭാരത സർക്കാർ വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കായി പ്രഖ്യാപിച്ചു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട ഈ താഴ്വര പലരുടെയും ബക്കറ്റ്ലിസ്സ്റ്റിൽ ഇതിനോടകം തന്നെ ഇടം പിടി​ച്ചുകഴിഞ്ഞു. ഡെറാഡൂണിലേക്ക് റെയിൽ മാ‌ർ​ഗമോ വിമാനമാർ​ഗമോ എത്തിയാൽ പിന്നീട് അവിടെ നിന്ന് ജോഷിമഠിലേക്ക് ടാക്സി മാർ​ഗമോ ബസ്സ് മാ‌‌ർ​ഗമോ പോകാം.

ഇവിടെ നിന്ന് ഗോവിന്ദ്ഘട്ടിലേക്കെത്താൻ ഏകദേശം 1-2 മണിക്കൂർ വരെയെടുത്തേക്കാം. ട്രക്കിങ് ആരംഭിക്കുന്നത് അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോവിന്ദ് ഘട്ട് എന്ന ചെറുപട്ടണത്തിൽ നിന്നാണ്. ഇവിടെ നിന്ന് ഏകദേശം 4 – 5 മണിക്കൂർ എടുത്തുവേണം ഗാംഗ്രിയയിൽ എത്താൻ. ഗാംഗ്രിയയിൽ എത്തിയതിന് ശേഷം വീണ്ടും ഏകദേശം 5 കിലോമീറ്റർ യാത്രയുണ്ട് വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്. രാവിലെ ഏഴുമണിക്ക് തുറന്നു കൊടുക്കുന്ന താഴ്വരയിൽ പ്രവേശനം ഉച്ചയ്ക്ക് 2.00 വരെയാണ് അനുവദിച്ചിരിക്കുന്നത്. 5 മണിയോടുകൂടി യാത്രികർ തിരിക്കെയെത്തണമെന്നും ഇവിടെ നിർബന്ധമുണ്ട്.

 

പഞ്ഞിക്കെട്ട് പോലെയുള്ള മേഘങ്ങൾക്കിടയിലേക്ക് തലയുയർത്തി നിൽക്കുന്ന മഞ്ഞുപർവ്വതത്തിന്റെയും, തണു തണുത്ത വെള്ളച്ചാട്ടത്തിന്റെയും ഇടയിൽ അനേകായിരം പൂക്കൾ പല നിറത്തിൽ പൂത്തു നിൽക്കുന്ന കാഴ്ച മനം മയക്കുമെന്നതിൽ സംശയമില്ല. പൂക്കൾ മാത്രമല്ല വൈവിധ്യമാർന്ന പൂമ്പാറ്റകളെയും ഇവിടെ കാണാൻ സാധിക്കും. ട്രക്കിങ്ങിന് ബുദ്ധിമുട്ടുള്ളവർക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തോ കുതിര സവാരി നടത്തിയോ കാഴ്ചകൾ കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം ഇവിടെ കാണാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഈ പുഷ്പങ്ങൾക്ക് ഹിന്ദു പുരാണങ്ങളിൽ ഏറെ പ്രസക്തി ഉണ്ട്. വർണാഭമായ ഈ കാഴ്ചകൾക്കായി നിരവധി സഞ്ചാരികളാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള അനുവദിനീയമായ സമയത്ത് ഇവിടെയെത്തുന്നത്. ജൂണിൽ പ്രവേശനം ആരംഭിക്കുമെങ്കിലും ജൂലൈയോടെ ആവും പൂക്കൾ കൂടുതൽ ഉണ്ടാവുക. ഓരോ മാസങ്ങളിലും ഇവിടെ വ്യത്യസ്ത കാഴ്ചകൾ ഉണ്ടാവും. ജൂലെെ മാസം ആരംഭിക്കുന്ന ഈ വസന്തകാലം സെപ്റ്റംബ​ർ അവസാനത്തോടെ തീരും.

ഈ വർഷം മാർച്ചോടെ 10 സെറ്റ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും

വന്ദേ ഭാരത് ട്രെയിനുകളുടെ അൾട്രാ മോഡേൺ സ്ലീപ്പർ പതിപ്പ് ഈ വർഷം മാർച്ചോടെ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. സ്ലീപ്പർ പതിപ്പിനുള്ള കോച്ചുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

നിലവിൽ, രാജ്യത്തുടനീളമുള്ള 39 റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ ചെയർ കാർ പതിപ്പുകൾ റെയിൽവേ ഓടിക്കുന്നു. വന്ദേ ഭാരത് സ്ലീപ്പർ പതിപ്പ് തുടക്കത്തിൽ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ, ഡൽഹി-പട്‌ന തുടങ്ങിയ ചില തിരഞ്ഞെടുത്ത റൂട്ടുകളിലെ രാത്രി യാത്രകൾ ഉൾക്കൊള്ളും.

മാർച്ചിലെ റോളൗട്ടിനും അനുബന്ധ നിർബന്ധിത പരീക്ഷണങ്ങൾക്കും ശേഷം, സ്ലീപ്പർ പതിപ്പിൻ്റെ പ്രാരംഭ സെറ്റുകൾ ഏപ്രിൽ ആദ്യമോ രണ്ടാം വാരമോ പ്രവർത്തിക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഈ ട്രെയിനുകളുടെ സീരിയൽ നിർമ്മാണം ആരംഭിക്കും, മിക്കവാറും ഈ വർഷം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മുതൽ.

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിൽ ഇനി സമയം ലാഭിക്കാം

IRCTC Rail Connect ആപ്പ് ഇന്ത്യയിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ട്രെയിൻ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമാണ് ഇത്. സോഷ്യൽ മീഡിയയിൽ ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് ഉപയോഗിക്കുന്നതിലൂടെ നിരവധി ഉപഭോക്താക്കളുടെ വെല്ലുവിളികൾ പ്രകടിപ്പിക്കുന്നു. ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയം ലാഭിക്കുന്നതിനുള്ള നുറുങ്ങുകൾ നൽകുന്നു. IRCTC ഇ-വാലറ്റ്സംവിധാനമാണ് ഉപയോഗപ്രദമായ ഒരു സവിശേഷത, ഇത് തത്കാൽ ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നതിന് പ്രത്യേകിച്ചും സഹായകരമാണ്. IRCTC ഇ-വാലറ്റ് യാത്രക്കാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഒരു ഗൈഡ് ഇതാ.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ വാഗ്ദാനം ചെയ്യുന്ന പേയ്‌മെൻ്റ് സേവനമാണ് IRCTC ഇ-വാലറ്റ്. തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാം, കൂടാതെ IRCTC ആപ്പിൽ പേയ്‌മെൻ്റ് അനുമതിയിലെ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും.

ഒരു ബാങ്കിനെ ആശ്രയിക്കാതെയും പേയ്‌മെൻ്റ് ഗേറ്റ്‌വേ നിരക്കുകൾ ഒഴിവാക്കിയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കഴിവ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ IRCTC ഇ-വാലറ്റ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇ-വാലറ്റ് അക്കൗണ്ടുകൾ ഓൺലൈനിൽ എളുപ്പത്തിൽ ടോപ്പ് അപ്പ് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. ഇ-വാലറ്റ് ഉപയോഗിച്ച് വാങ്ങിയ ടിക്കറ്റ് റദ്ദാക്കിയാൽ, റീഫണ്ട് ഇ-വാലറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.ഇ-വാലറ്റിലെ ഫണ്ട് റെയിൽവേ ടിക്കറ്റ് ബുക്കിംഗിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Helicopter Tourism: വാ​ഗമണ്ണിൽ നിന്നും മൂന്നാറിലേക്കും തേക്കടിയിലേക്കും പറക്കാം; ഹെലികോപ്റ്റർ സവാരി പദ്ധതിയുമായി ഡിടിപിസി

ഇടുക്കി ജില്ല വിനോദസഞ്ചാര വകുപ്പാണ് പദ്ധതി നടപ്പിലാക്കുക. ഏവിയേഷൻ ലൈസൻസുള്ള സ്വകാര്യ കമ്പനിയാണ് പദ്ധതിയുമായി രം​ഗത്തുള്ളത്. ഇതിനായുള്ള സ്ഥലം വാ​ഗമണ്ണിലെ ഡിടിപിസി അഡ്വഞ്ചർ പാർക്കിന്റെ കവാടത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു.

ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികൾ നടന്നുവരികയാണെന്ന് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. ഇതോടെ കേരളത്തിലെ മലയിടുക്കുകളുടേയും തെയിലത്തോട്ടങ്ങളുടേയും ആകാശദൃശ്യങ്ങൾ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും.

ലോക ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ചു നിൽക്കുന്ന വിനോദ സഞ്ചാരമേഖലയാണ് വാഗമൺ. ദിനം പ്രതി നിരവധി സഞ്ചരികൾ എത്തുന്ന വാഗമണ്ണിന് പുതിയൊരു കരുത്തു പകരുന്ന പദ്ധതിയാണ് ഹെലികോറ്റർ സവാരി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കൂട്ടിയിണക്കാനും കഴിയുന്നതാണ് ഹെലികോപ്റ്റർ പദ്ധതി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വാഗമണ്ണിൽ നിന്നും തേക്കടി, മൂന്നാർ എന്നിവടങ്ങളിലേക്കാണ് സവാരി നടത്തപെടുക. ഇതിനായി വാഗമൺ ഡിടിപിസി അഡ്വഞ്ചർ പാർക്ക് കവാടത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പരിശോധന നടത്തി. ഭൂമിയുമായി ബന്ധപെട്ട നടപടികൾ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് മുൻപാകെ ഉടൻ സമർപ്പിക്കുമെന്നും, പീരുമേടിന്റെ വികസന ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ് ഈ പദ്ധതിയെന്നും എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.

friends catering

ഏവിയേഷൻ ലൈസൻസ് ഉള്ള സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. കയാക്കിങ്, പാരഗ്ലാഡിങ്, ഗ്ലാസ്‌ ബ്രിഡ്ജ് തുടങ്ങിയ നിരവധി സഹസിക വിനോദ ഇനങ്ങൾ ഇപ്പോൾ വാഗമണ്ണിൽ ഉണ്ട്. ഇവയെല്ലാം നിരവധി സഞ്ചരികൾ ആസ്വദിക്കുകയും ചെയുന്നു.അതുകൊണ്ട് തന്നെ പദ്ധതി വിജയകരമാകും എന്നാണ്‌ അധികൃതരുടെ വിലയിരുത്തൽ. കൂടാതെ വാഗമൺ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാവാനും പദ്ധതി സഹായകരമാകും.

കെഎസ്ആര്‍ടിസി ‘ജിംഗിള്‍ ബെല്‍സ്’; കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം

കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി. ജിംഗിള്‍ ബെല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും ഗവി, പരുന്തുംപാറ, വാഗമണ്‍, വയനാട്, മൂന്നാര്‍, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 


ഒറ്റയ്ക്കും കൂട്ടായും കുടുംബത്തോടെയും കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരദിനങ്ങള്‍ ആഘോഷിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. യാത്രികര്‍ക്കായി പ്രത്യേകം മത്സരങ്ങളും മറ്റു വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡിസംബര്‍ 24, 31 ദിവസങ്ങളില്‍ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്കു പ്രത്യേക ഏകദിന പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്. കെഎസ്ആര്‍ടിസിയുടെ ക്രിസ്മസ് പുതുവത്സര പാക്കേജുകള്‍ നോക്കാം.

ഗവി, പരുന്തുംപാറ ഏകദിന യാത്ര

ഡിസംബര്‍ 24, 31.

ബുക്കിങിന് 9539801011. 


വാഗമണ്‍ ദ്വി ദിന യാത്ര
ഡിസംബര്‍ 27, 28.

ബുക്കിങിന് 9946263153.


വയനാട് പുതുവത്സര യാത്ര
ഡിസംബര്‍ 30, 31, ജനുവരി ഒന്ന്, രണ്ട്.

ബുക്കിങിന് 9074639043.


ക്രിസ്മസ് പ്രത്യേക സമ്പൂര്‍ണ മൂന്നാര്‍ യാത്ര
ഡിസംബര്‍ 23, 24, 25. ബുക്കിങിന് 9539801011.


കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര
ഡിസംബര്‍ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.


തിരുവൈരാണിക്കുളം തീര്‍ഥാടനം
ഡിസംബര്‍ 27, 30, ജനുവരി രണ്ട്.

ബുക്കിങിന് 9497849282.


വണ്ടര്‍ലാ സ്‌പെഷല്‍
ഡിസംബര്‍ 28.

ബുക്കിങിന് 9539801011.


അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ
ഡിസംബര്‍ 30, 31.

ബുക്കിങിന് 9539801011.

friends catering

ഇതിനു പുറമേ അറബിക്കടലിലെ നെഫര്‍റ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിന്‍കര യൂണിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ക്ക് 9846067232 എന്ന നമ്പറില്‍ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് യാത്രയില്‍ മാറ്റമുണ്ടാവാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കുംകേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച് രണ്ടാം വന്ദേഭാരത് ഈ മാസം 24 മുതൽ ഓടിതുടങ്ങും. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സ‍ര്‍വീസ് നടത്തുക.കേരളത്തിനു അനുവദിച്ച ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർകോട് (11.55).

കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനമായാണ് രണ്ടാം വന്ദേഭാരത് നൽകിയത്. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയാണ് പുതിയ വന്ദേഭാരത് എത്തുന്നത്.

.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

കെഎസ്ആർടിസിയുടെ ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്ക് ബുക്കിം​ഗ് ആരംഭിച്ചു; വിശദ വിവരങ്ങൾ

ഈ വർഷത്തെ ഓണക്കാലത്തോട് അനുബന്ധച്ച് കെഎസ്ആർടിസി ഓ​ഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ കേരളത്തിൽ നിന്നും ബം​ഗ്ലൂർ, ചെന്നൈ, എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസ് നടത്തുന്ന സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്ക് ആകുന്നതിന് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി കേരമീകരിക്കുമെന്ന് കെഎസ്ആർടിസി അറയിച്ചു.


ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ., വോൾവോ, സ്വിഫ്റ്റ് എസി, നോൺ എസി ഡിലക്സ് ബസുകൾ കൃത്യമായി സർവീസ് നടത്താനും കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി.യത്രക്കാരുടെ തിരക്ക് മനസ്സിലാക്കിയും ആവശ്യകത മനസ്സിലാക്കിയും ആണ് ഈ അധിക സർവ്വീസുകൾ നടത്തുക, ഇക്കാര്യം മനസ്സിലാക്കാൻ ക്ലസ്റ്റർ ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെൻഡ്, മറ്റ് സംസ്ഥാന ആർടിസി, ട്രാഫിക് ട്രെൻഡ്, മുൻ വർഷത്തെ വിവരങ്ങൾ എന്നിവയും സമായാസമയം ബെം​ഗളൂർ സർവീസ് ഇൻ ചാർജുകൾ. ഓപ്പറേഷൻ കൺട്രോൾ റൂം എന്നിവയുമായി ബന്ധപ്പെട്ട് ആവും സർവീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവീസും തിരക്കുള്ള ഭാ​ഗത്ത് നിന്ന് തിരിച്ചുള്ള ​ട്രിപ്പുകളും ബാം​ഗ്ലൂരിലേക്ക് ഉള്ള ട്രിപ്പുകളും ക്രമീകരിച്ച് മാത്രം തിരികെ വരികയും നിരക്കിൽ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.



ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കാൻ ഈ സർവ്വീസുകൾക്ക് എല്ലാം ഒരു മാസം മുൻപ് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യവും END TO END ഫെയർ, ഫ്ലെക്സി നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാൽ അനുവദനീയം ആയ ഫ്ലക്സി നിരക്കിൽ കൂടാതെ ആയിരിക്കും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. അനധികൃത പാരലൽ സർവീസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുന്നതിനും കെഎസ്ആർടിസിക്ക് നഷ്ടം ഉണ്ടാവാതെ നടത്തുന്നതിനും കഴിയുന്ന വിധത്തിലാണ് എന്നും അധികൃതർ വ്യക്തമാക്കി. ‍

Verified by MonsterInsights