തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകള്‍…”

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല മുട്ട തലമുടി സംരക്ഷണത്തിനും  സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല”. പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ബയോട്ടിൻ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. ഇതിനായി മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ഹെയർ പാക്കുകളെ പരിചയപ്പെടാം… 

ഒന്ന്…

ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

രണ്ട്…

തൈരും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും മുടിയിഴകളെ ഉറപ്പുള്ളതാക്കാന്‍ സഹായിക്കും.

മൂന്ന്… 

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

നാല്…

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

“ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ”

രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളമാണെന്ന് വ്യക്തമാക്കി നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഒരിക്കൽക്കൂടി കണ്ടെത്തിയിരിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2016ൽ 0.7 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്‍റെ തോത്‌ 2021ൽ 0.55 ശതമാനമായി കുറഞ്ഞെന്നും നീതി ആയോഗ്‌ ചൂണ്ടിക്കാട്ടുന്നു.” “ബിഹാർ 33.76 ശതമാനം, ജാർഖണ്ഡ്‌ 28.81 ശതമാനം, മേഘാലയ 27.79  ശതമാനം, ഉത്തർപ്രദേശ്‌ 22.93  ശതമാനം, മധ്യപ്രദേശ്‌ 20.63 ശതമാനം തുടങ്ങിയ നിലയിൽ ദാരിദ്ര്യം നിലനിൽക്കുന്നുവെന്നും നീതി ആയോഗ്‌ റിപ്പോര്‍ട്ടിൽ പറയുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം എറണാകുളം ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ലയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ്‌ റിപ്പോർട്ട്‌. 

ഇനിയും ബാക്കിയുള്ള ദാരിദ്ര്യം കൂടി തുടച്ചുമാറ്റാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. 2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആദ്യമെടുത്ത തീരുമാനം, കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നുവെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. സമഗ്രമായ പരിശോധനയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെ അതി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്‌‌.””ഭക്ഷണം, പാർപ്പിടം, ആരോഗ്യസുരക്ഷ, വരുമാനം എന്നിവ ഉറപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2025 നവംബർ ഒന്നിന് ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കാനാകും. നീതി ആയോഗിന്റെ പുതിയ സൂചികകളും ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ‌ആവേശം പകരുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, തൊഴിലുറപ്പ് പദ്ധതിയിലും രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു..

friends travels

പ്രമേഹ രോഗികൾ ചോറൊഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചാൽ ഗുണമുണ്ടോ? ഗവേഷകർ പറയുന്നത് ഇങ്ങനെയാണ്

ചെലവ് കൂടുതൽ; 2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസി‍ന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ഓസ്ട്രേലിയ

ചെലവ് കൂടുതലായതിനാൽ 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം. ഇതോടെ ഗെയിംസി‍ന്റെ നടത്തിപ്പ് സംബന്ധിച്ച് സംഘാടകർക്കിടയിൽ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. മുൻപ് നിശ്ചയിച്ച തുകയിൽ നിന്നും പുതിയ എസ്റ്റിമേറ്റ് തുക ഉയർത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിക്ടോറിയൻ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഈ തുക എങ്ങനെയെങ്കിലും കണ്ടെത്തി ഗെയിംസ് സംഘടിപ്പിച്ചാൽ തന്നെ തങ്ങൾക്ക് അത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്ന് വിക്ടോറിയൻ സംസ്ഥാനത്തിന്റെ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസി‍നിന്റെ നടത്തിപ്പിന് ആദ്യം തീരുമാനിച്ചിരുന്ന തുക 2 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ ആയിരുന്നു. എന്നാലിത് പിന്നീട് ഏകദേശം 7 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായാണ് ഉയർത്തിയത്. ”ഞാൻ ഈ സ്ഥാനത്തിരുന്ന് ബുദ്ധിമുട്ടുള്ള ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത് അത്തരമൊരു തീരുമാനം അല്ല. സത്യം പറഞ്ഞാൽ, ഒരു കായിക മത്സരത്തിന് ഏഴ് ബില്യൺ ഡോളർ ചെലവാക്കുക എന്നത് റിസ്കുള്ള കാര്യമാണ്. ഞങ്ങൾ അത് ചെയ്യുന്നില്ല”, ഡാനിയേൽ ആൻഡ്രൂസ് മെൽബണിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

”കഴിഞ്ഞ വർഷം കണക്കാക്കിയതിനേക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ്. അത് സംഘടിപ്പിക്കാൻ ഞാൻ ആശുപത്രികളിൽ നിന്നും സ്കൂളുകളിൽ നിന്നുമൊന്നും പണം പിരിക്കില്ല. 2026ൽ വിക്ടോറിയയിൽ കോമൺവെൽത്ത് ഗെയിംസ് നടക്കില്ല”, എന്നും ഡാനിയേൽ പറഞ്ഞു. കരാറിൽ നിന്നും പിൻമാറാനുള്ള തങ്ങളുടെ തീരുമാനം കോമൺവെൽത്ത് ഗെയിംസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 വിഭാ​ഗങ്ങളിലായി 20 കായിക ഇനങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ​ഗെയിംസ് വിക്ടോറിയയിലെ ഗീലോംഗ്, ബല്ലാരത്ത്, ബെൻഡിഗോ, ഗിപ്പ്‌സ്‌ലാൻഡ്, ഷെപ്പാർട്ടൺ തുടങ്ങിയ സ്ഥലങ്ങളിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

ഹബുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും ഗെയിംസ് വിക്ടോറിയ സംസ്ഥാന തലസ്ഥാനമായ മെൽബണിലേക്ക് മാറ്റുന്നതിനും തന്റെ ടീം ശ്രമിച്ചിരുന്നു എന്നും അതൊന്നും വിജയിച്ചില്ല ഡാനിയൽ പറഞ്ഞു. കരാറിൽ നിന്ന് പിൻമാറുന്നതിന് തങ്ങളുടെ ഭാ​ഗത്തു നിന്നും എത്ര തുക ചെലവാകും എന്ന ചോദ്യത്തോട് ഡാനിയൽ ആൻഡ്രൂസ് പ്രതികരിച്ചില്ല. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനുമായുള്ള ചർച്ചകൾ സൗഹാർദപരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫെഡറേഷൻ ഭാരവാഹികൾ തങ്ങളുടെ തീരുമാനത്തിൽ അത്യന്തം നിരാശരായെന്നും ഡാനിയൽ കൂട്ടിച്ചേർത്തു.

”എട്ടു മണിക്കൂറിലെ നോട്ടീസിൽ ഞങ്ങളെ ഇക്കാര്യം അറിയിച്ചതിൽ വളരെയധികം നിരാശരാണ്. അവർ ഈ തീരുമാനത്തിലെത്തുന്നതിന് മുൻപ് സംയുക്തമായി ഒരു ചർച്ച നടത്തുന്നതിനോ അവരുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനോ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനോ ഒരു ശ്രമവും ഉണ്ടായില്ല”, ഫെഡറേഷൻ ഒദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. കോമൺ‌വെൽത്തിലെ 54 രാജ്യങ്ങളിൽ നിന്നുള്ള നാലായിരത്തിലധികം അത്‌ലറ്റുകളാണ് സാധാരണയായി ​ഗെയിംസിൽ പങ്കെടുക്കാനെത്തുന്നത്. ഇതിൽ പല രാജ്യങ്ങളും മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിൽ ഉള്ളവയായിരുന്നു. 2022ൽ ഇംഗ്ലണ്ടിലാണ് ഇതിനു മുൻപത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നത്.

visat 1

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്; ജപ്പാനെ മറികടന്ന് സിം​ഗപ്പൂർ

കരുത്തുറ്റ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ ഹെൻലി പാസ്പോർട്ട് സൂചിക പുറത്ത്. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമെന്ന നേട്ടം ജപ്പാനെ പിന്തള്ളി സിംഗപ്പുർ സ്വന്തമാക്കി.

 

ഒരു പതിറ്റാണ്ട് മുമ്പ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി എട്ടാം സ്ഥാനത്തായി. ബ്രെക്‌സിറ്റ്-പ്രേരിത മാന്ദ്യത്തിന് ശേഷം യുകെ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് നാലാം സ്ഥാനത്തെത്തി. 2017ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടൻ മൂന്നാമതെത്തുന്നത്. ചൈനയിൽനിന്നുള്ള സ്വകാര്യസംരഭകർക്കെതിരെ കടുത്ത നടപടികൾ എടുക്കാൻ തുടങ്ങിയതോടെയാണ് സിംഗപ്പുർ പാസ്പോർട്ട് കൂടുതൽ കരുത്താർജിച്ചത്. അതേസമയം സിംഗപ്പുരിൽ നഗര-സംസ്ഥാനത്തിന്റെ യാത്രാ രേഖ ഉപയോഗിക്കാനുള്ള പ്രത്യേകാവകാശം ലഭിക്കുന്നത് എളുപ്പമല്ല.

56 ലക്ഷം ജനസംഖ്യയുള്ള സിംഗപ്പുർ കഴിഞ്ഞ വർഷം ഏകദേശം 23,100 പേർക്ക് പൗരത്വം നൽകി. എന്നാൽ ഈ വർഷമാദ്യം വ്യക്തികളുടെ ആസ്തിയെ അടിസ്ഥാനമാക്കി കൂടുതൽ പേർക്ക് പൗരത്വമെന്ന അപേക്ഷ നിരസിച്ചു. ഹെൻലിയുടെ റാങ്കിംഗ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ വർഷം യുഎഇയെ ഒന്നാമതെത്തിച്ച സാമ്പത്തിക ഉപദേഷ്ടാവ് ആർടൺ ക്യാപിറ്റൽ പ്രസിദ്ധീകരിച്ചത് പോലെയുള്ള മറ്റ് പാസ്‌പോർട്ട് സൂചികകളിൽ നിന്ന് വ്യത്യസ്തമാണ് ഈ രീതി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് ; വഴിയരികില്‍ കാത്ത് വന്‍ ജനാവലി ; പട്ടം വരെ എത്താന്‍ എടുത്തത് രണ്ടു മണിക്കൂര്‍

ജനങ്ങള്‍ക്ക് നടുവില്‍ ജീവിച്ച മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി.

ഭൗതീകശരീരവും വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് എല്ലായിടത്തും വന്‍ ജനക്കൂട്ടമാണ് കാത്തു നില്‍ക്കുന്നത്. രാവിലെ തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആരംഭിച്ച യാത്ര മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാല്‍ഭാഗം പോലും പിന്നിട്ടിട്ടില്ല.

പുതുപ്പള്ളിയിലേക്കുള്ള യാത്രയില്‍ രാവിലെ ഏഴുമണിയോടെ കോട്ടയത്ത് എത്തുമെന്നായിരുന്നു നേരത്തേ നല്‍കിയ വിവരമെങ്കിലും എല്ലായിടത്തും വന്‍ ജനക്കൂട്ടം അദ്ദേഹത്തെ കാത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയത്ത് എത്തുമ്ബോള്‍ ഏറെ വൈകും. എല്ലാവര്‍ക്കും കാണാനുളള അവസരം പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. രാവിലെ ഒമ്ബത് മണിയാകുമ്ബോള്‍ യാത്ര പട്ടത്ത് മാത്രമേ എത്താനായിട്ടുള്ളൂ.

പ്രത്യേകം തയാറാക്കിയ കെഎസ്‌ആര്‍ടിസി ബസിലാണ് യാത്ര. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്തെത്തും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും സെന്റ് ജോര്‍ജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളിലാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തില്‍നിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്. പുലര്‍ച്ചെ മുതല്‍ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ 3.30 ന് സെന്റ്ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി യിലാണ് സംസ്‌ക്കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വീണ്ടും വിസ്മയിപ്പിച്ച് ദുബായ് രാജകുമാരൻ……

അമേരിക്കയിലെ പർവതനിരകളിലൂടെ 34.5 കിലോമീറ്റർ നടന്ന് സാഹസികയാത്രനടത്തി വിസ്മയിപ്പിച്ച് ദുബായുടെ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം…അമേരിക്കയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽനടന്ന സാഹസിക യാത്രയുടെ അവിശ്വസനീയമായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് ശൈഖ് ഹംദാൻ  വിസ്മയിപ്പിച്ചിരിക്കുന്നത്…….
 

എട്ടുമണിക്കൂർനീണ്ട സാഹസികയാത്രയിൽ പർവതങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, ആകാശത്തോളം ഉയരമുള്ള മരങ്ങൾ എന്നിവയെല്ലാം സംഘത്തോടൊപ്പം നടന്നുകാണുന്നതും യാത്ര ആസ്വദിക്കുന്നതുമായ വീഡിയോയാണ് ശൈഖ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്. 1417 മീറ്റർ ഉയരത്തിൽനിന്ന്‌ നടന്ന് 2962 മീറ്റർ വരെ ഉയരത്തിലെത്തുന്നതും വീഡിയോയിൽ കാണാം. കൂടെയുള്ളവർ യാത്രയുടെ ക്ഷീണത്തിൽ അവരുടെ കാലുകളിൽ ഐസ്  പായ്ക്കുകൾ വെക്കുന്നതും കാണാം. കിരീടാവകാശിയുടെ ഈ വീഡിയോക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി വന്നത്.അതിസാഹസികത നിറഞ്ഞ ഒട്ടേറെ വീഡിയോ ശൈഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

  2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. ജൂലൈ 19 ന് രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഖ്യാപന ചടങ്ങ് മാറ്റിവച്ചത്. അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പിആര്‍ഡിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

അതേ സമയം മമ്മൂട്ടി- ലിജോ ജോസ് ടീമിൻറെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. 154 ചിത്രങ്ങളാണ് ഇക്കുറി പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്.

കരാര്‍ പുതുക്കുക, അല്ലെങ്കില്‍ ക്ലബ് വിടുക! തീരുമാനം പത്ത് ദിവസത്തിനകം; എംബാപ്പെയ്ക്ക് പിഎസ്ജിയുടെ ശാസനം

 ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കിലിയന്‍ എംബാപ്പെ പിഎസ്ജിക്കൊപ്പം പ്രീ സീസണ്‍ പരിശീലനം തുടങ്ങി. ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് പിഎസ്ജി സൂപ്പര്‍താരത്തിന് നല്‍കിയിരിക്കുന്നത്. കരാര്‍ പുതുക്കുക. അല്ലെങ്കില്‍ ക്ലബ് വിടുക. എന്നതാണ് എംബാപ്പെയോട് പിഎസ്ജി നിര്‍ദേശിച്ചിട്ടുള്ളത്. തീരുമാനമെടുക്കാന്‍ പത്ത് ദിവസത്തെ സമയവും നല്‍കി. എന്നാല്‍ ഈ സീസണ്‍ കൂടി ക്ലബില്‍ തുടരുമെന്ന മുന്‍ തീരുമാനത്തില്‍ മാറ്റമൊന്നും ഇതുവരെ വരുത്തിയിട്ടില്ല എംബാപ്പെ.

 
 

പിഎസ്ജിയുടെ പ്രീ സീസണ്‍ ക്യാന്പിലെത്തി പരിശീലനം തുടങ്ങുകയും ചെയ്തു. പുതിയ കോച്ച് ലൂയിസ് എന്റിക്വേക്ക് കീഴിലാണ് പരീശീലന ക്യാംപ്. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും  ക്യാംപിനെത്തിയിട്ടുണ്ട്. നെയ്മറും എംബാപ്പെയും ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണയും കൈവിട്ടതോടെയാണ് ക്ലബ് മാറ്റത്തെക്കുറിച്ച് എംബാപ്പെ തീരുമാനമെടുത്തത്. കരാര്‍ പുതുക്കില്ലെന്ന് പിഎസ്ജിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

ഇതോടെ എംബാപ്പെയും പിഎസ്ജിയും തമ്മില്‍ ഉടക്കി. കരാര്‍ പുതുക്കില്ലെങ്കില്‍ താരത്തെ ഈ സീസണില്‍ തന്നെ വില്‍ക്കുമെന്ന് പിഎസ്ജി പ്രഖ്യാപിച്ചു. കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായി എംബാപ്പെയെ പോലൊരു വമ്പന്‍ താരത്തെ നഷ്ടമാകുന്ന ഒഴിവാക്കാനാണ് പിഎസ്ജിയുടെ ശ്രമം. എന്നാല്‍ കരാര്‍ പുതുക്കാനോ, ട്രാന്‍സ്ഫറിനൊ ഇതുവരെ എംബാപ്പെ തയ്യാറായില്ല. ഇതോടൊണ് അന്ത്യശാസനവുമായി പിഎസ്ജി എത്തിയിരിക്കുന്നത്.

Oommen Chandy | സംസ്ഥാനത്ത് ഇന്ന്‌ ബാങ്കുകൾ ഉൾപ്പെടെ പൊതുഅവധി; 2 ദിവസത്തെ ദുഃഖാചരണം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു . ബാങ്കുകൾക്കും അവധി ബാധകമാണ്  സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പൊതുഅവധി ആയതിനാൽ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. എന്നാൽ ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

Verified by MonsterInsights