14 ദിവസം പഞ്ചസാര കഴിക്കാതിരിക്കാമോ?; രണ്ടാഴ്ച്ച കൊണ്ടുണ്ടാകുന്ന മാറ്റം അറിയാം .

പഞ്ചസാര ഒഴിവാക്കണമെന്ന് കേൾക്കുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവരാണ് പലരും. ഉറക്കമുണർന്നാൽ ആദ്യം തുടങ്ങുന്ന ചായ മുതൽ പഞ്ചസാരയുടെ ഉപയോ​ഗം തുടങ്ങുകയും ചെയ്യും. ഇതുമൂലം അമിതവണ്ണം മുതൽ ദന്തരോ​ഗങ്ങൾ വരെ നമ്മളെ കീഴടക്കുകയും ചെയ്യും. അതുകൊണ്ട് പഞ്ചസാര രണ്ടാഴ്ച്ചത്തേക്ക് കുറച്ചാലുള്ള ​ഗുണങ്ങൾ ഒന്നറിഞ്ഞിരിക്കാം.

ന്യൂട്രീഷണിസ്റ്റായ നമാമി അ​ഗർവാൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് പഞ്ചസാര ഉപയോ​ഗം 14 ദിവസത്തേക്ക് കുറയ്ക്കുന്നതിന്റെ ​ഗുണങ്ങൾ പങ്കുവച്ചിരിക്കുന്നത്. നേരിട്ടുള്ള പഞ്ചസാരയുടെ ഉപയോ​ഗം ഒഴിവാക്കാനാണ് പറഞ്ഞിരിക്കുന്നത്.

.

koottan villa

പഴങ്ങളും മറ്റും കഴിക്കുമ്പോൾ ലഭിക്കുന്ന ഷുഗർ ശരീരത്തിന് ആവശ്യമാണ്. ഇങ്ങനെ, 14 ദിവസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരം രക്തത്തിലെ ഷുഗർ നില ഫലപ്രദമായി നിയന്ത്രിക്കാൻ തുടങ്ങുമെന്നതാണ് ആദ്യത്തെ ഗുണം. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും കൂടുതൽ ഊർജ്ജം നേടാനും സഹായിക്കും.

പഞ്ചസാര കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിലും വ്യത്യാസം കാണാം. ചർമ്മം തിളങ്ങുന്നതും ദഹനപ്രക്രിയ സുഗമമാകുന്നതും അറിയാൻ കഴിയുമെന്നാണ് നമാമി പറയുന്നത്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച മാർഗ്ഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

1000 രൂപ പിഴയിൽ നിന്നും രക്ഷ നേടാം; പാൻ-ആധാർ ലിങ്കിംഗ് ഈ തീയതിക്കകം ചെയ്യൂ

ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. 2023 മാർച്ച് 31 ആയിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ പിന്നീട് ഇത് മൂന്ന് മാസം കൂടി നീട്ടി ജൂൺ 30 വരെ ആക്കുകയായിരുന്നു.  ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. 

ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച്,പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അതായത് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ്. ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാൻ വൈകിയതിന് പിഴയും അടയ്ക്കണം. 2023 മാർച്ച് 31-ന് മുമ്പ് പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്യുന്നവർക്ക് സൗജന്യമായി ചെയ്യാമെങ്കിലും അല്ലാത്തവർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഒപ്പം 2023 ജൂൺ 30-നകം ചെയ്തില്ലെങ്കിൽ ഇത് പ്രവർത്തനരഹിതമാകും..

പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം

 1)  ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്നതിൽ ലോഗിൻ ചെയ്യുക;

2]  ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3]  നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കുക;

4]  ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

 5]  നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം; സ്‌കൂളുകള്‍ നാളെ തുറക്കും

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങളുണ്ടാകും.

ലളിതമായി വ്യത്യസ്തരീതിയില്‍ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.

ഇതനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായിരിക്കും. തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാര്‍ശ ചെയ്തിട്ടുള്ളത്.  വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന ക്യുഐപി യോഗമാണ് ഈ ശുപാര്‍ശ നല്‍കിയത്. ഇതനുസരിച്ച് തുടര്‍ച്ചയായ ആറു ദിവസം പ്രവൃത്തിദിനമാകില്ല. വ്യാഴാഴ്ച നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യയന ദിനങ്ങള്‍ അടക്കം വ്യക്തമാക്കിയുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പപ്പായ രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുക; കാരണം അറിയാം

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ളൊരു പഴമാണ് പപ്പായ. ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന ഘടകങ്ങളാണ്. പപ്പായ നമുക്ക് എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാലിത് രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? അറിയാം കാരണങ്ങള്‍…

ഒന്ന്…

രാവിലെ നാം കഴിക്കുന്ന ഭക്ഷം ദീര്‍ഘനേരത്തേക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാതെ പോകാൻ സഹായിക്കുന്നതാകണം. അല്ലെങ്കില്‍ വീണ്ടും എന്തെങ്കിലും കഴിക്കേണ്ടി വരാം. ഇത് ഒരേസമയം പ്രയാസവുമാണ് അതുപോലെ തന്നെ വണ്ണം കൂടുന്നതിലേക്കും നയിക്കാം. പപ്പായ നമ്മെ ദീര്‍ഘനേരം വിശപ്പനുഭവപ്പെടാതെ പോകാൻ സഹായിക്കുന്നൊരു ഭക്ഷണമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനുമാണ് ഇതിന് സഹായിക്കുന്നത്.

രണ്ട്…
പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമാണ്. ഇത്  വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യാം.

മൂന്ന്.

.നേരത്തെ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും രാവിലെ ദിവസം തുടങ്ങാൻ യോജിച്ച ഭക്ഷണമാണിത്. കാരണം അമിതമായി മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് തടയാനിത് സഹായിക്കുന്നു. അതുപോലെ ദഹനം എളുപ്പത്തിലാക്കുന്നുവെന്നതും വെയിറ്റ് ലോസ് ഡയറ്റില്‍ രാവിലത്തെ വിഭവമാക്കാൻ പപ്പായയെ അര്‍ഹമാക്കുന്നു.

നാല്…

ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും പപ്പായ സഹായിക്കുന്നു. ഇങ്ങനെയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ പപ്പായ സ്വാധീനിക്കുന്നുണ്ട്. വേറെ തരത്തിലും ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും പപ്പായ സഹായകമാണ്. വെറുംവയറ്റില്‍ കഴിക്കുക കൂടിയാകുമ്പോള്‍ ചര്‍മ്മത്തിന് അത് കൂടുതല്‍ ഗുണകരമായി വരുന്നു.

അഞ്ച്…

പപ്പായയില്‍ വൈറ്റമിൻ-സി കാര്യമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രാവിലെ തന്നെ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം പരമാവധി എടുക്കും. അങ്ങനെ വരുമ്പോള്‍ പപ്പായ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ കാര്യമായി ലഭിക്കാൻ രാവിലെ തന്നെ കഴിക്കുന്നത് സഹായിക്കും.

സെൽഫി എടുക്കുന്നതിനിടെ ഫോൺ റി​സ​ര്‍​വോ​യ​റി​ല്‍ വീണു; 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥന്‍

റാ​യ്പൂ​ര്‍: റി​സ​ര്‍​വോ​യ​റി​ല്‍ വിലകൂടിയ മൊബൈൽ ഫോൺ വീണതിനെത്തുടർന്ന് വീണ്ടെടുക്കാന്‍ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് വിചിത്രമായ സംഭവം. 3 ദിവസത്തെ ദൗത്യത്തിനൊടുവിൽ മൊബൈൽ ഫോൺ കണ്ടെത്തിയെങ്കിലും സംഭവം ഉപയോഗശൂന്യമായി മാറി.

പുതിയ പാർലമെന്‍റിനു മുന്നിൽ കന്നി സമരം; ഗുസ്തി താരങ്ങൾ അറസ്റ്റിൽ
കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് ഇന്‍സ്പെക്‌ടർ ഓഫീസറായ രാജേഷ് വിശ്വാസാണ് 3 ദിവസമെടുത്ത് റി​സ​ര്‍​വോ​യ​റി​ലെ വെള്ളം മുഴുവനും വറ്റിച്ചത്. ഞായറഴ്ച അവധി ആഘോഷിക്കാന്‍ ഖേർകട്ട അണക്കെട്ടിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയിരുന്നു ഇയാൾ. എന്നാൽ സെൽഫി എടുക്കുന്നതിനിടെ ഇയാളുടെ ഫോൺ വെള്ളത്തിൽ പോവുകയായിരുന്നു. 96,000 രൂപ വിലയുള്ള ‘സാംസങ് എസ്23’ ഫോൺ ആണ് 15 അടി താഴ്ച്ചയുള്ള വെള്ളത്തിലേക്ക് വീണത്.

നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായം ഇയാൾ തേടിടെങ്കിലും ഫോൺ കണ്ടെത്താനായില്ല. പിന്നാലെ തന്‍റെ മൊബൈൽ ഫോണിൽ ഓഫീസ് സംബന്ധമായ രേഖകൾ ഉണ്ടെന്ന് പറഞ്ഞ് വെള്ളം വറ്റിക്കാനായി ഇയാൾ ജലസേചന വകുപ്പിനെ സമീപിച്ച് ഫോൺ വീണ്ടെടുക്കാനുള്ള വഴികൾ തേടി.

വെള്ളം കുറച്ച് വറ്റിക്കാന്‍ അവർ വാക്കാൽ അനുമതി നൽകിയെങ്കിലും ഇയാൾ‌ ഇത് മുതലെടുത്ത് 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചു. എന്നാൽ 3 ദിവസമെടുത്ത് ഇയാൾ ഫോൺ കണ്ടടുത്തെങ്കിലും ഇത് ഉപയോഗശൂന്യമായി.

വേനൽക്കാലത്ത് കുടുവെള്ളത്തിനായി ആളുകളും മൃഗങ്ങളും ആശ്രയിക്കുന്ന റിസർവോയർ ആയിരുന്നു ഇയാൾ വറ്റിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ കളക്‌ടർ ഇയാളെ സസ്പെന്‍ഡ് ചെയ്തു.

എ.ഐ. കാമറകൾ ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള ഇരുചക്ര വാഹനയാത്രക്ക് പിഴയില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് എ.​ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേ​ന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എ.​ഐ. കാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴ ഈടാക്കും. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. മെയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.

നിലവിൽ അനധികൃത പാർക്കിംഗിന് ഈടാക്കുന്ന 250രൂപയാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എ.ഐ കാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

Mostbet’te Kayıt Ve Giriş Sürec

Mostbet’te Kayıt Ve Giriş Süreci Mostbet Türkiye Çevrimiçi Kumarhane Mostbet Casino Kredi/banka kartları, e-cüzdanlar, banka havaleleri…

പപ്പായ രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുക; കാരണം അറിയാം

വീട്ടുകാർ അറിയാതെ 40 കഷണം ച്യൂയിങം വിഴുങ്ങിയ അഞ്ചുവയസുകാരൻ ആശുപത്രിയിൽ

വീട്ടുകാർ അറിയാതെ 40 കഷണം ച്യൂയിങം വിഴുങ്ങിയ അഞ്ചുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരക്കയിലെ ഒഹിയോയിലാണ് സംഭവം. ച്യൂയിങം വിഴുങ്ങി അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ വയറ്റിൽനിന്ന് വിദഗ്ദ ചികിത്സയിലൂടെ ച്യൂയിങം നീക്കം ചെയ്തിട്ടുണ്ട്. ഏകദേശം നാൽപ്പതോളം ച്യൂയിങമാണ് കുട്ടിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത്.

ഇതുസംബന്ധിച്ച കേസ് സ്റ്റഡി റിപ്പോർട്ട് ജെഇഎം ജേർമണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദഹനനാളത്തിന്റെ തടസ്സം മൂലമുണ്ടാകുന്ന മലബന്ധവും വയറിളക്കവും ഉൾപ്പെടെയുള്ള അസുഖകരമായ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

എക്സ്റേ, സ്കാനിങ് പരിശോധനയിലാണ് കുട്ടിയുടെ വയറ്റിലുള്ളത് ച്യൂയിങമാണെന്ന് കണ്ടെത്തിയത്. ആമാശയത്തിൽ അടിഞ്ഞുകൂടിയ ച്യൂയിങമാണ് കുട്ടിയുടെ അസ്വസ്ഥതയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. പ്രത്യേക ലോഹ ട്യൂബായ ഓസോഫാഗോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർമാർ ച്യൂയിങം നീക്കം ചെയ്തു.

ച്യൂയിങം വിഴുങ്ങിയാൽ അത് അപൂർവ്വമായി ഏഴ് വർഷത്തോളം ശരീരത്തിൽ കുടുങ്ങിക്കിടക്കുമെന്ന് നേരത്തെ ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. ചില പ്രത്യേക രോഗാവസ്ഥകളുള്ളവരിലാണ് ഇങ്ങനെ കാണപ്പെടുന്നത്.

അതേസമയം അറിയാതെ ച്യൂയിങം വിഴുങ്ങിയിട്ട് പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 40 മണിക്കൂറിനകം ഇത് മലത്തിലൂടെ പുറത്തുപോകാനാണ് കൂടുതൽ സാധ്യത. ചിലരിൽ മാത്രമാണ് ഇത് ശരീരത്തിനുള്ളിൽ കുടുങ്ങുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.

നേരത്തെ 20 വർഷത്തോളമായി ഒരു ബംഗ്ലാദേശി യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സംഭവം ഉണ്ടായിരുന്നു. നാല് വർഷത്തിലേറെയായി യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. മെഡിക്കൽ സ്‌കാനിംഗിൽ ശരീരത്തിൽ കത്രികയുടെ സാന്നിധ്യം കണ്ടെത്തി. 2 പതിറ്റാണ്ടുകൾക്ക് മുമ്പ് പിത്തസഞ്ചി ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ കത്രിക അവരുടെ വയറ്റിൽ കുടുങ്ങിയതാണെന്നായിരുന്നു റിപ്പോർട്ട്.

 

അമേരിക്കയുടെ ജിപിഎസിന് ബദൽ; ഇന്ത്യയുടെ നാവിക് സ്ഥാനനിർണയ ഉപഗ്രഹ വിക്ഷേപണം വിജയകരം

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്ഥാന/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എന്‍വിഎസ്-1 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്12 റോക്കറ്റിലായിരുന്നു വിക്ഷേപണം. 251 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോ സിങ്ക്രണസ് ട്രാന്‍സ്പര്‍ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സ്ഥാപിച്ചത്.

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക. കൂടുതല്‍ മെച്ചപ്പെട്ട ഗതിനിര്‍ണയ, സ്ഥാനനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒ എന്‍വിഎസ് പരമ്പര ഉപഗ്രഹങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ചില മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ നാവിക് സേവനങ്ങള്‍ ലഭ്യമാണ്. പുതിയ എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നതോടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള നാവിക് സേവനങ്ങള്‍ മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും.

Verified by MonsterInsights