സാധാരണ QR കോഡുകൾക്ക് വിട, ഇനി ഫോട്ടോ QR-ന്‍റെ കാലം

ഡിജിറ്റൽവത്ക്കരണം വന്നതിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങളിൽ QR കോഡുകൾ സർവ്വസാധാരണമായി മാറി. ഷോപ്പിംഗ് മാളുകളിലെ വലിയ കടകൾ മുതൽ നാട്ടുംപുറത്തെ തട്ടുകടകളിൽ വരെ ഇന്ന് അത് എത്തി നിൽക്കുന്നു. ഇത്തരത്തിൽ എല്ലായിടത്തും പേയ്മെന്‍റ് നടത്താനായി നാം QR കോഡുകൾ ഉപയോഗിച്ച് വരുന്നു.

വ്യാപാരികൾക്ക് അവരുടെ സ്റ്റോറിനായി വ്യത്യസ്ത തരം QR കോഡുകൾ ഉപയോഗിക്കാൻ കഴിയുമെന്നത് ഒരുപക്ഷെ പലർക്കും പുതിയ അറിവായിരിക്കും. ഇനി QR കോഡുകളിൽ വരാൻ പോകുന്ന ഫോട്ടോ ക്യൂആർ ഈ രംഗത്തെ ആകെ മാറ്റിമറിക്കും.

എന്താണ് ഫോട്ടോ QR –

Paytm-ൽ നിന്നുള്ള ഒരു യുണീക്ക് ഓഫറാണ് ഫോട്ടോ QR,

20 ലക്ഷത്തിലധികം വ്യാപാരികൾ ഇത് ഉപയോഗിക്കുന്നുണ്ട്. സാധാരണ QR കോഡിനെ അപേക്ഷിച്ച് ഏറെ   മെച്ചപ്പെടുത്തലുകൾ വരുത്തിയ പതിപ്പാണ് ഫോട്ടോ QR. ഈ ഫീച്ചറിലൂടെ വ്യാപാരികൾക്ക് അവരുടെ QR-ൽ അവർക്ക് താൽപ്പര്യമുള്ള ഫോട്ടോ ചേർക്കാനാകും. ഷോപ്പിന്‍റെ പേരും ഫോൺ നമ്പറും പോലുള്ള വിവരങ്ങൾ ഫോട്ടോ QR-ലുണ്ട്, അത് സാധാരണ QR-കളിൽ നിന്നും മറ്റ് QR-കളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഫോട്ടോ QR എങ്ങനെ ഉപയോഗിക്കാം –

നിങ്ങൾക്ക് മാത്രമുള്ള യുണീക്കായ QR സൃഷ്‌ടിക്കുന്നതിന് ഫോട്ടോ ഉപയോഗിക്കുന്നതിനെയാണ് ഫോട്ടോ QR സൂചിപ്പിക്കുന്നത്. ഇതുപ്രകാരം വ്യാപാരികൾക്ക് സെൽഫിയോ ബ്രാൻഡ് ലോഗോയോ അവരുടെ ഫോൺ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ഫോട്ടോകളോ തിരഞ്ഞെടുക്കാം. പകരമായി, Paytm-for-Business ആപ്പ് ഗാലറിയിലെ ഫോട്ടോ QR ഇഷ്‌ടാനുസൃതമാക്കൽ പേജിൽ ലഭിക്കുന്ന ഫോട്ടോകളുടെ വിശാലമായ ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കാം. ഇവയിൽ ആഘോഷങ്ങൾ, സ്മാരകങ്ങൾ, ബിസിനസ്സ് ഐക്കണുകൾ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടുന്നു.

വ്യാപാരികൾക്ക് തങ്ങളുടെ ഫോട്ടോ QR സൃഷ്ടിച്ച് കഴിഞ്ഞാൽ QR-ന്റെ ഡിജിറ്റൽ പതിപ്പ് ഡൗൺലോഡ് ചെയ്യാനും ഉപഭോക്താക്കളുമായി പങ്കിടാനും കഴിയും. പകരമായി, പേയ്‌മെന്റുകൾ സ്വീകരിക്കാൻ അവരുടെ കടയിലോ സ്ഥാപനത്തിലോ സ്ഥാപിക്കാവുന്ന ഫോട്ടോ QR-ന്റെ ഫിസിക്കൽ പതിപ്പ് അവർക്ക് ഓർഡർ ചെയ്യാവുന്നതാണ്. ഫിസിക്കൽ ഫോട്ടോ QR തിരഞ്ഞെടുക്കുന്ന വ്യാപാരികൾക്ക് 1 സ്റ്റാൻഡിയും ഫോട്ടോ QR-ന്റെ 1 സ്റ്റിക്കറും എത്തിച്ചുനൽകും. ഇത് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് മാത്രമല്ല, ബ്രാൻഡിനെ കുറിച്ച് കൂടുതൽ അറിയാൻ വ്യാപകമായി പങ്കിടാനും കഴിയും.

എന്തുകൊണ്ട് നിങ്ങൾ ഫോട്ടോ QR ഉപയോഗിക്കണം –

ഫോട്ടോ QR-ന് നിരവധി നേട്ടങ്ങളുണ്ട്, അവയിൽ പ്രധാനം ഇടപാടുകൾക്ക്  വ്യക്തിഗത സ്പർശം നൽകുന്നു എന്നതാണ്. ഇത് ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക മാത്രമല്ല ദീർഘകാലത്തേക്ക് അവരെ നിലനിർത്താനും സഹായിക്കുന്നു.

നിങ്ങളുടെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനായി നിങ്ങൾക്ക് ഇഷ്ടമുള്ള ഫോട്ടോ തിരഞ്ഞെടുക്കാൻ ഫോട്ടോ QR സമാനതകളില്ലാത്ത സ്വാതന്ത്ര്യം നൽകുന്നു. ഇനി ബോറടിപ്പിക്കുന്ന QR അല്ലെങ്കിൽ പരിമിതമായ ചിത്രങ്ങളിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കേണ്ടതില്ല. ഫോട്ടോ QR  വ്യാപാരികൾക്ക് അവരുടെ സ്വന്തം സെൽഫി, ബ്രാൻഡ് ലോഗോ, പ്രശസ്തമായ സ്മാരകങ്ങൾ, ആഘോഷങ്ങൾ – അവരുടെ ഫോൺ ഗാലറിയിലോ Paytm for business ആപ്പിലോ ഉള്ള എന്തും ആകട്ടെ, അവരുടെ QR ഇഷ്‌ടാനുസൃതമാക്കാനുള്ള അവസരം നൽകുന്നു.

പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള ഒരു മാധ്യമം എന്നതിലുപരി, വ്യാപാരികൾക്ക് അവരുടെ ബ്രാൻഡ് ഉപഭോക്താക്കളുടെ മനസ്സിൽ തട്ടുന്ന വിധത്തിൽ പ്രദർശിപ്പിക്കാനുള്ള അവസരം ഫോട്ടോ QR നൽകുന്നു. ഇത് അവരുടെ ബിസിനസ്സിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ശരിയായ QR തന്നെയാണ് സ്കാൻ ചെയ്തത് എന്ന കാര്യത്തിൽ ഉപഭോക്താക്കളുടെ മനസ്സിൽ ആശയക്കുഴപ്പം ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ സ്വന്തം ഫോട്ടോ QR എങ്ങനെ നേടാം –

നിങ്ങളുടെ സ്വന്തം ഫോട്ടോ QR ഓർഡർ ചെയ്യുന്നത് വളരെ ലളിതമാണ്. Paytm For Business ആപ്പ് തുറന്ന് ഹോം പേജിൽ കാണുന്ന ഫോട്ടോ QR ഐക്കണിൽ ക്ലിക്ക് ചെയ്ത് QR-ൽ ചേർക്കേണ്ട ഫോട്ടോ തിരഞ്ഞെടുക്കുക.

അതൊരു സെൽഫിയായാലും വ്യാപാരികളുടെ ഫോൺ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ഫോട്ടോയായാലും അല്ലെങ്കിൽ ഇഷ്‌ടാനുസൃതമാക്കൽ പേജിന്റെ ഗാലറി വിഭാഗത്തിൽ ലഭ്യമായ ഫോട്ടോകളുടെ വിശാലമായ ശ്രേണിയിൽ നിന്നുള്ള ഏതെങ്കിലും ചിത്രമായാലും, ഒരു യുണീക്കായ ചിത്രം തിരഞ്ഞെടുക്കുകയെന്നതാണ് അടുത്ത ഘട്ടം.

ഇതിനുശേഷം, വ്യാപാരി അവരുടെ വിലാസം തിരഞ്ഞെടുക്കേണ്ടതുണ്ട് അല്ലെങ്കിൽ ഒരു പുതിയ വിലാസം നൽകേണ്ടതുണ്ട്. അവസാന ഘട്ടത്തിൽ, ഫോട്ടോ QR-നായി ഓർഡർ നൽകുന്നതിന് ആവശ്യമായ പേയ്‌മെന്റ് നടത്തുകയും അവരുടെ ഓർഡർ സ്വന്തം വാതിൽപ്പടിയിലെത്തുന്നത് വരെ Paytm For Business ആപ്പിൽ നിന്ന് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയുന്നു.

നിലവിലെ QR എല്ലാവരും ഉപയോഗിക്കുന്നതിനാലും മേൽപ്പറഞ്ഞ പ്രകാരമുള്ള നേട്ടങ്ങൾ ബിസിനസ്സ് സാധ്യത വർദ്ധിപ്പിക്കുന്നതിനാലും ഫോട്ടോ QR തിരഞ്ഞെടുക്കുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. നിങ്ങളുടെ ഫോട്ടോ QR ഓർഡർ ചെയ്‌ത് നിങ്ങളുടെ ബിസിനസിന്റെ വളർച്ച ഇവിടെ കാണുക.

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം.

ഡി.സി.ഐ.പി. – ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം – 2022 ജൂലായ് – ഒക്ടോബർ ബാച്ചിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് 7 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അവസരം ലഭിക്കുന്നത് വഴി കൂടുതൽ വിശാലവും കരുണാർദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാർത്തെടുക്കാൻ പരിപാടി മുഖാന്തിരം സാധിക്കുന്നു. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷൻ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട് സ്കോളർഷിപ്, ക്യാമ്പ്‌സെസ് ഓഫ്  കോഴിക്കോട്, ഉദയം, എനാബിളിങ് കോഴിക്കോട് , ക്രാഡിൽ, നമ്മുടെ കോഴിക്കോട്, ഉയരാം ഒന്നിച്ചു, ഹാപ്പി ഹിൽ, കാർബൺ ന്യൂട്രൽ കോഴിക്കോട്, എഡ്യൂ മിഷൻ, ഒപ്പം തുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികളിൽ  ഇന്റേൺസിന്റെ ഇടപെടലുകൾ അത്യധികം പ്രശംസ അർഹിക്കുന്നതായിരുന്നു. നിപ്പ  പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവർത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിലുമെല്ലാം നിർണ്ണായക പങ്കാണ്‌ ഡി.സി.ഐ.പി. ഇന്റേർൺസ് വഹിക്കുന്നത്. 

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന്‌ ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുകയാണ്‌ വേണ്ടത്. നാല്‌ മാസമാകും ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇന്റർവ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്‌. പുതിയ ബാച്ച് ജൂലായ് രണ്ടാം വാരം ആരംഭിക്കും.

വിശദ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്ന നമ്പറുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

http://www.globalbrightacademy.com/about.php

ക്രെഡിറ്റ് കാർഡ്, പാൻ-ആധാർ, ആദായ നികുതി: ജൂലൈ 1 മുതലുള്ള പ്രധാന സാമ്പത്തിക മാറ്റങ്ങളറിയാം

ക്രെഡിറ്റ് കാർഡ് (Credit Card), ആദായ നികുതി (Income Tax), പാൻ-ആധാർ ബന്ധിപ്പിക്കൽ (PAN-Aadhaar Linking) അങ്ങനെ സുപ്രധാനമായ പല കാര്യങ്ങൾ സംബന്ധിച്ചും ജൂലൈ മാസം മുതൽ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. അവ ഏതൊക്കെയാണെന്നു നോക്കാം.

1. ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റം (Credit Card Rules Change)

ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യൽ, ബില്ലിങ്ങ് സൈക്കിൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ജൂലൈ 1 മുതൽ മാറ്റം വരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ഇനി മുതൽ കാർഡുകൾ അയയ്ക്കാൻ കഴിയില്ല. ക്രെഡിറ്റ് കാർഡ് ബില്ലിങ്ങ് സൈക്കിളിലും മാറ്റമുണ്ട്. മുൻ മാസത്തിലെ 11-ാം തീയതിയിൽ ആരംഭിച്ച് നിലവിലെ മാസത്തിലെ 10-ാം തീയതിയിൽ അവസാനിക്കുന്നതായിരിക്കും ബില്ലിങ്ങ് സൈക്കിളെന്നും ആർബിഐ വിജ്ഞാപനത്തിൽ അറിയിച്ചു. ഉപഭോക്താവിന്റെ അഭ്യർത്ഥന പ്രകാരം, ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്തില്ലെങ്കിൽ അത് ക്ലോസ് ചെയ്യുന്ന സമയം വരെ ഉപഭോക്താവിന് കമ്പനി പ്രതിദിനം 500 രൂപ വീതം നൽകണമെന്നും ആർബിഐ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

 


2. പാൻ-ആധാർ ബന്ധിപ്പിക്കൽ വൈകിയതിനുള്ള പിഴ വർദ്ധിപ്പിക്കും (PAN-Aadhaar Linking Fine to Increase)

ഇതുവരെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കാത്തവർക്ക് ഇനിയും അവസരമുണ്ട്. എന്നാൽ ജൂലൈ 1 മുതൽ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ജൂൺ 30 വരെ 500 രൂപയാണ് പിഴ. പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 23 വരെ നീട്ടിയിരുന്നു. എന്നാൽ ജൂലൈ 1-നോ അതിനുശേഷമോ ആണ് ഇവ ബന്ധിപ്പിക്കുന്നതെങ്കിൽ 1,000 രൂപ പിഴ അടയ്‌ക്കേണ്ടിവരും.

3. ക്രിപ്‌റ്റോകറൻസികൾക്കുള്ള ടിഡിഎസ് (TDS on Cryptocurrencies)

ഡിജിറ്റൽ ആസ്തികൾക്കും (virtual digital assets (VDA)) ക്രിപ്‌റ്റോ കറൻസികൾക്കുമുള്ള ടിഡിഎസ് (tax deducted at source (TDS)) സംബന്ധിച്ചും സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് വിശദമായ മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. വെർച്വൽ ആസ്തികൾ കൈമാറ്റം ചെയ്യുമ്പോൾ നടത്തുന്ന പണമിടപാടിന്റെ ഒരു ശതമാനം നികുതിയായി നൽകണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

4. ഡോക്ടർമാർ, ഇൻഫ്ളുവൻസർമാർ എന്നിവർക്കുള്ള ഇൻകം ടാക്സ് നിയമങ്ങളിൽ മാറ്റം (Income Tax Rule Change for Doctors, Influencers)

ഡോക്ടർമാർ, ഇൻഫ്ളുവൻസർമാർ എന്നിവർ സൗജന്യമായി കൈപ്പറ്റുന്ന സാധനങ്ങൾക്ക് ജൂലൈ 1 മുതൽ നികുതി നൽകേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

5. ഡീമാറ്റ് കെവൈസി നിയമങ്ങളിലെ മാറ്റം (Demat KYC Rule Change)

ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ആണ്. അതിനുശേഷം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും. പേര്, വിലാസം, പാൻ നമ്പർ, മൊബൈൽ നമ്പർ, വരുമാനം, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ സഹിതമാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടത്.

സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.

ഉദ്യോഗാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനായി കോഴിക്കോട് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. 30 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. തുടർന്ന് കലക്ടര്‍ ഉദ്യോഗാര്‍ത്ഥികളുമായി  സംവദിച്ചു. എംപ്ലോയ്മെന്റ് ഓഫീസിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിരുദ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 50 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുക. വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരുടെ സേവനം പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. മലബാർ ക്രിസ്ത്യൻ കോളജിന് സമീപം പ്രവർത്തിക്കുന്ന  സ്ഥാപനത്തിലാണ് പരിശീലനം നൽകുന്നത്. സിവിൽ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന പരിപാടിയില്‍ റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി. രമ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി. വിനോദ് കുമാര്‍, ഇന്‍സ്ട്രക്ടര്‍ രേഖമോള്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍ സ്വാഗതവും ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി. ദിവ്യ നന്ദിയും പറഞ്ഞു.

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും.

കൊച്ചി: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ തീവ്ര പരിപാടികൾ. ഒരു ദിവസം കൊണ്ട് ഒട്ടനവധി ഫയലുകളുടെ ചുവപ്പു നാട നീക്കാൻ ഒരുങ്ങുകയാണ് അധികൃതർ. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വരുന്ന ഞായറാഴ്ച (ജൂലൈ 3) ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കും. അവധി ദിവസമാണെങ്കിലും എല്ലാ ഓഫീസുകളും അന്ന് തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ആ ഒറ്റ ദിവസം വിവിധ വകുപ്പുകളിലായി ആകെ 15,000 ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. വടക്കന്‍ ജില്ലകളിലാകും മഴ കൂടുതല്‍ കനക്കുക. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

കോട്ടയംവഴി: ആറ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.

കോട്ടയം : റിസർവ് ചെയ്യാതെ യാത്രചെയ്യാൻ കഴിയുന്ന കൂടുതൽ െട്രയിനുകളെത്തുന്നു. കോട്ടയം വഴി ആറ് െട്രയിനുകളാണ് ഈ വിധം ഓടിത്തുടങ്ങുന്നത്. എക്സ്പ്രസ് സ്പെഷ്യൽ െട്രയിനുകളായാണ് ഇവ ഓടുക. ഇവയുടെ അടിസ്ഥാന ടിക്കറ്റ് നിരക്ക് 30 രൂപയാണ്. എന്നാൽ, സീസൺ ടിക്കറ്റ് എടുത്ത് യാത്രചെയ്താൽ കോവിഡിന് മുന്പുള്ള അതേ നിരക്കിൽ യാത്രചെയ്യാം.

ഡെപ്യൂട്ടേഷൻ നിയമനം.

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം ടൈപ്പിംഗ്) തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ഉള്ളവരിൽ നിന്നും സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 20നകം ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക്www.medicalcouncil.kerala.gov.in.

ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അക്ഷരവെളിച്ചം.

ചേർത്തല : ബസുകൾക്കായുള്ള കാത്തിരിപ്പുകൾക്കിടയിൽ യാത്രക്കാർക്കായി അക്ഷരവെളിച്ചമൊരുക്കി വിദ്യാർഥികൾ. ചേർത്തല തണ്ണീർമുക്കം റൂട്ടിൽ വെള്ളിയാകുളം ബസ് സ്റ്റോപ്പിലെ കാത്തിരിപ്പുകേന്ദ്രത്തിലാണ് വായനയുടെ വസന്തം തുറന്നത്. വെള്ളിയാകുളം ഗവ. യു.പി.സ്കൂളിലെ വിദ്യാർഥികളാണ് വായനശാലയൊരുക്കിയത്. 25 പുസ്തകങ്ങളാണുള്ളത്. ഒപ്പം ദിനപത്രങ്ങളുമുണ്ടാകും. ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റും. വായനവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാട്ടുവായനക്കൂട്ടം പരിപാടിയിലൂടെ ലഭിച്ച പുസ്തകങ്ങളാണ് ഇവിടെ നൽകുന്നത്. സമീപത്തെ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ മേൽനോട്ടവുമുണ്ട്. തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ ഉദ്ഘാടനം ചെയ്തു.

ഓണാവധിക്ക് 400 രൂപയ്ക്ക് അഞ്ച് മണിക്കൂര്‍ ആലപ്പുഴ ബോട്ട് യാത്ര നടത്താം.

ഓണാവധിക്ക് കുറഞ്ഞ ചെലവില്‍ ആലപ്പുഴയില്‍ ബോട്ട് സവാരി നടത്താനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. കായല്‍യാത്രകള്‍ക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് കുറഞ്ഞ ചെലവിലുള്ള ബോട്ട് യാത്രകളുമായി സംസ്ഥാന ജലഗതാഗത വകുപ്പ് എത്തിയിരിക്കുന്നത്. വെറും 400 രൂപയ്ക്ക് അഞ്ച് മണിക്കൂര്‍ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രകള്‍ക്ക് ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്. ആലപ്പുഴ ബോട്ടുജെട്ടിയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് തിരിച്ചെത്തുന്ന വേഗ ബോട്ട് യാത്രയാണ് വകുപ്പിന്റെ പ്രധാന സര്‍വീസ്. ഈ യാത്രയില്‍ അലപ്പുഴയിലെ പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണല്‍, ആര്‍ ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലൂടെ ബോട്ട് സഞ്ചരിക്കും. വളരെ കുറഞ്ഞ നിരക്കില്‍ പാതിരാമണല്‍, പുത്തന്‍കായല്‍, തണ്ണീര്‍മുക്കം ബണ്ട്, കുമരകം പക്ഷിസങ്കേതം, കുട്ടനാട് എന്നിവടങ്ങള്‍ യാത്രയില്‍ കാണാനാകും. 40 എ സി സീറ്റുകളും 80 നോണ്‍ എ സി സീറ്റുകളുമാണ് കാറ്റമറൈന്‍ ബോട്ടിലുളളത്. എ സി സീറ്റിന് 600 രൂപയും നോണ്‍ എസിക്ക് 400 രൂപയുമാണ് നിരക്ക്.

Verified by MonsterInsights