മൂന്നുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ 54 എണ്ണം ഇനി നാലുവര്‍ഷമാകും; ചട്ടങ്ങളുമായി എം.ജി.

അടുത്ത അധ്യയനവർഷം മുതൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ ചട്ടങ്ങളായി. 54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ കോഴ്സ് മതിയാക്കാനും അവസരമുണ്ട്.” നാലുവർഷ കോഴ്സ് പൂർത്തിയാക്കിയാലേ ഓണേഴ്സ് ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത് മികച്ച ക്രെഡിറ്റ് നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്സ് വിത്ത് റിസർച്ചിന് അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും.

koottan villa

ഒന്നാംവർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും രണ്ടുവർഷം കഴിഞ്ഞാൽ ഡിപ്ലോമയും നൽകുന്നരീതിയാണ് ദേശീയ വിദ്യാഭ്യാസനയത്തിലുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ യു.ജി.സി. അന്തിമതീരുമാനമെടുത്തിട്ടില്ല. പഠിക്കാൻ യു.ജി.സി. വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എം.ജി.യിലും ആദ്യ രണ്ടുവർഷം എക്സിറ്റ് (പുറത്തുപോകാൻ അവസരം) തത്കാലം നടപ്പാക്കില്ല.  177 അക്കാദമിക് ക്രെഡിറ്റ് ആണ് ആകെയുള്ളത്. ഓരോവർഷം പൂർത്തിയാക്കുമ്പോൾ നേടിയ ക്രെഡിറ്റിന്റെ സ്റ്റേറ്റ്മെന്റ് വിദ്യാർഥികൾക്ക് നൽകും. ഒരുവർഷം കഴിഞ്ഞാൽ മറ്റൊരു കോളേജിലേക്കോ സർവകലാശാലയിലേക്കോ പഠനം മാറ്റാൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ട്. കോഴ്സ് ഇടയ്ക്കുവെച്ച് നിർത്തിയാലും വീണ്ടും പുനരാരംഭിക്കാം. പഠിച്ച കാലയളവിലെ ക്രെഡിറ്റ് നിലനിൽക്കും. പ്രോഗ്രാമുകളുടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. സയൻസ് പ്രോഗ്രാമിന് ചേരുന്നവർക്ക് മൈനർ സബ്ജെക്ടായി ഏതെങ്കിലും ആർട്സ് വിഷയം എടുക്കാം. അതുപോലെ തിരിച്ചും. പുതിയ സിലബസ് മാർച്ച് ഒന്നിന് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻമാർ വൈസ് ചാൻസലർക്ക് സമർപ്പിക്കും

ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയെഴുതുന്നത് (SSLC exam) 4,27,105 വിദ്യാർത്ഥികൾ.

ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയെഴുതുന്നത് (SSLC exam) 4,27,105 വിദ്യാർത്ഥികൾ. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർത്ഥികളും പ്ലസ് ടുവിൽ 4,44,097 വിദ്യാർഥികളും പരീക്ഷയെഴുതും. വി.എച്ച്.എസ്.സി.യിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും. സ്കൂൾ വാർഷികപ്പരീക്ഷകളുടെ ഒരുക്കങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉന്നതതലയോഗം വിളിച്ച് വിലയിരുത്തി. ജില്ലാ കളക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക. ഹൈസ്കൂൾ ഉൾപ്പെട്ട എൽപി, യുപി സ്കൂളുകളിൽ മാർച്ച് അഞ്ച് മുതൽ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക.

സ്‌കൂൾ കോമ്പൗണ്ടുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യുകെ.

സ്‌കൂളുകളിൽ മൊബൈൽ നിരോധിക്കാനൊരുങ്ങി യുകെ. കുട്ടികളുടെ സ്വഭാവ രൂപീകരണം കൂടുതൽ മെച്ചപ്പെടുത്തുക, സ്കൂളിൽ ചെലവഴിക്കുന്ന സമയം കൂടുതൽ ഗുണകരമാക്കുക എന്നിവയാണ് നിരോധനമേർപ്പെടുത്തുന്നതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. യുകെയിൽ മന്ത്രിസഭാ യോഗം ചേർന്നാണ് മൊബൈൽ നിരോധനത്തിന് അനുമതി നൽകിയിട്ടുള്ളത്. പിന്നാലെ പ്രധാന അധ്യാപകർക്കുള്ള മാർഗനിർദേശവും പുറത്തിറക്കി.

സ്‌കൂളിലെത്തി മൊബൈൽ ഫോണിൽ മുഴുകുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനുമല്ല പ്രാധാന്യം നൽകേണ്ടത്. പകരമായി, സഹപാഠികളോട് ഇടപെഴകുകയും തുറന്നു സംസാരിക്കുകയുമാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾക്കാണ്‌ പ്രാധാന്യം നൽകേണ്ടതെന്ന് വിദ്യാഭ്യാസ സെക്രട്ടറി’ വിദ്യാർഥികളോട് പറഞ്ഞു. നിരോധനത്തിനൊപ്പം രക്ഷിതാക്കളും മുന്നിൽ നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മാതാപിതാക്കൾ കുട്ടികളോട് സ്‌കൂൾ സമയത്ത് നേരിട്ട് ബന്ധപ്പെടുന്നതിന് പകരം സ്‌കൂൾ ഓഫിസുവഴി ഓഫീസ് വഴി ബന്ധപ്പെടണമെന്നാണ് പുതിയ നിർദ്ദേശം.

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ: 29 വരെ അപേക്ഷിക്കാം

https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 33 ഫോൺ നം: 0471 2325101, 8281114464. വിശദാംശങ്ങൾ www.srccc.in ലും ലഭിക്കും.

വിദ്യാഭ്യാസവകുപ്പ്‌ പഠിപ്പിക്കും ‘ന്യൂജെൻ’പണി; യുവാക്കൾക്ക് മാർച്ച്‌ ഒന്നുമുതൽ സൗജന്യ പരിശീലനം.

കുട്ടികളെ മാത്രമല്ല, പൊതുവിദ്യാഭ്യാസ വകുപ്പ് ഇനി യുവാക്കളെയും പഠിപ്പിക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകളൊക്കെ പൂർത്തിയാക്കിയാലും ഒരു തൊഴിൽ ചെയ്യാൻ വൈദഗ്ധ്യമില്ലാതെയാണ് മിക്കവരും പുറത്തുവരുന്നതെന്നു കണ്ടാണിത്. ഇതിന് പരിഹാരമായി യുവാക്കളെ സൗജന്യമായി സ്കിൽ പഠിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഒരുങ്ങുകയാണ്. മാർച്ച് ഒന്നുമുതൽ പരിശീലനം തുടങ്ങും.

തുടക്കത്തിൽ ജില്ലയിൽ ഒന്നുവീതം സ്കിൽ ഡിവലപ്മെന്റ് സെന്ററുകൾ തുടങ്ങും. രണ്ടു ബാച്ച് വീതമുണ്ടാകും ഓരോ ജില്ലയിലും തിരഞ്ഞെടുത്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലനം.ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഡ്രോൺ ഓപ്പറേഷൻ, വൈദ്യുതി വാഹന സർവീസ്, ഗ്രാഫിക് ഡിസൈൻ, ഹൈഡ്രോപോണിക്സ്, ജ്വല്ലറി ഡിസൈൻ, ഫിറ്റ്നസ് തുങ്ങി 12 ന്യൂജൻ കോഴ്സുകളാണ് പഠിപ്പിക്കുന്നത്. പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ചേരാം. പ്രായപരിധി 23 വയസ്സ്.

സമഗ്രശിക്ഷാ അഭിയാന്റെയും എൻ.സി.വി.ടി.യുടെയും നാഷണൽ സ്കിൽ മിഷന്റെയും സഹകരണത്തോടെ ആറു മാസമാണ് പരിശീലനം. പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കിട്ടും. ഓരോ കേന്ദ്രത്തിലും ഹെൽപ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്.”  

ആധുനിക കാലഘട്ടത്തിന് ആവശ്യമായ കഴിവുകൾ പഠിപ്പിക്കുകയാണ് ലക്ഷ്യം. സ്കിൽ പരിശീലനം െപാതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിന് മുന്നോടിയായാണിത്. കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും”

 

friends catering

ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാലയാകാൻ ലിം​ഗൺ യൂണിവേഴ്സിറ്റി; യുജിസിക്ക് അപേക്ഷ സമർപ്പിച്ചു

രാജ്യത്തെ ആദ്യത്തെ വിദേശ സർവകലാശാല ആരംഭിക്കാനൊരുങ്ങി മലേഷ്യയിലെ ലിം​ഗൺ യൂണിവേഴ്സിറ്റി. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടിയുള്ള അപേക്ഷ യുജിസിക്ക് സമർപ്പിച്ചു. സർവകലാശാല സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കുന്നതിനായി അഞ്ചം​ഗ സമിതിയെ കമ്മീഷൻ നിയോ​ഗിച്ചിട്ടുണ്ട്. കാമ്പസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ലിം​ഗൺ യൂണിവേഴ്സിറ്റിക്ക് കൈമാറുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തെലങ്കാനയിൽ രാജ്യത്തെ ആദ്യ വിദേശ സർവകലാശ തുടങ്ങാൻ ലിം​ഗൺ യൂണിവേഴ്സിറ്റി താത്പര്യം പ്രകടിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷന് അപേക്ഷ സമർപ്പിച്ചതായും കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ അറിയിച്ചു. വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി യുജിസി പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഏതാനും വിദേശ സർവകാലാശാലകൾ ലോ​ഗിൻ ചെയ്തിട്ടുണ്ട്. മലേഷ്യയിലെ ലിം​ഗൺ യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ വിദേശ സർവകാശാലകൾക്ക് ഇന്ത്യയിൽ തുടക്കം കുറിക്കാൻ യുജിസി പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. യുജിസി അനുമതിയോടെ വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസുകൾ ആരംഭിക്കുകയോ രണ്ട് സർവകലാശാലകൾക്ക് ഒരുമിച്ച് സഹകരണത്തോടെ രാജ്യത്ത് പ്രവർത്തിക്കുകയോ ചെയ്യാം. ലിം​ഗൺ യൂണിവേഴ്സിറ്റി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഞ്ചം​ഗ സമിതിയുമായി ചർച്ച ചെയ്ത് അറിയിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

JEE മെയിൻ പരീക്ഷ 2024 സെഷൻ 2 രജിസ്ട്രേഷൻ ഇന്ന്, ഫെബ്രുവരി 2, 2024-ന് ആരംഭിക്കുന്നു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി, NTA JEE Mains Exam 2024 സെഷൻ 2 രജിസ്ട്രേഷൻ ഫെബ്രുവരി 2, 2024-ന് ആരംഭിക്കും. ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ സെഷൻ 2-ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് jeemain.nta.ac.in എന്ന NTA JEE-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി  ചെയ്യാം.

അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 2 വരെയാണ്. അപേക്ഷാ ഫീസിൻ്റെ വിജയകരമായ ഇടപാടിനുള്ള അവസാന തീയതി 2024 മാർച്ച് 2 വരെയാണ്. സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2024 മാർച്ച് മൂന്നാം വാരത്തോടെ ലഭ്യമാകും, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ 3 ദിവസം ലഭ്യമാകും. പരീക്ഷയുടെ യഥാർത്ഥ തീയതിക്ക് മുമ്പ്. പരീക്ഷ 2024 ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെ നടത്തും. ഫലം 2024 ഏപ്രിൽ 25 ന് പ്രഖ്യാപിക്കും.
.

ഓൺലൈനായി അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.

NTA JEE യുടെ ഔദ്യോഗിക വെബ്സൈറ്റ് jeemain.nta.ac.in സന്ദർശിക്കുക.

ഹോം പേജിൽ ലഭ്യമായ JEE Mains Exam 2024 സെഷൻ 2 ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സ്വയം രജിസ്റ്റർ ചെയ്ത് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് അടയ്ക്കുക.

സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക.

കൂടുതൽ ആവശ്യത്തിനായി അതിൻ്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.

രണ്ട് സെഷനുകൾക്കും അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ സെഷൻ 2 ന് ഇനി അപേക്ഷിക്കേണ്ടതില്ല. ഒരു ഉദ്യോഗാർത്ഥി സെഷൻ 2 ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഉദ്യോഗാർത്ഥിക്ക് ലോഗിൻ ചെയ്ത് സെഷൻ 2 ൻ്റെ പരീക്ഷാ ഫീസ് നാളെ മുതൽ അടയ്ക്കാം. കൂടുതൽ അനുബന്ധ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ NTA JEE യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.

അപേക്ഷ തീയതി നീട്ടി

സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർഥികൾക്ക്ജനസംഖ്യാനുപാതികമായിഫീസ് റീ-ഇംബേഴ്‌സ്‌മെന്റ് സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന തീയതി 2024 ഫെബ്രുവരി 5 വരെ നീട്ടി .

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പിന് അർഹത. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി നൽകുന്നത്. രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാവുന്നതാണ്. ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന.

 പ്രസ്തുത വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. 10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കുന്നതാണ്. www.minoritywelfare.kerala.gov.in -എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് എച്ച്.എസ്.എസ്. ഇനി ഹരിത വിദ്യാലയം

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഇനി ഹരിത വിദ്യാലയം. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ ‘ഹരിത വിദ്യാലയം’ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌കൂളിനെ ഹരിതവിദ്യാലയമായി തിരഞ്ഞെടുത്തത്.
ഹരിതവിദ്യാലയ പ്രഖ്യാപനം ഇന്ന് രാവിലെ 11 ന് സ്‌കൂൾ അങ്കണത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു . ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത നിർവഹിച്ചത് .

ദേവഹരിതം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ സ്റ്റാഫ് നേച്ചർ ക്ലബ്ബ് തയാറാക്കിയ പൂജാപുഷ്പ സസ്യതൈകളുടെ കൈമാറ്റം സ്‌കൂൾ മാനേജർ പ്രൊഫ എം.കെ. ഫരീദ് തിടനാട് മഹാദേവ ക്ഷേത്രം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അശോക് കുമാറിന് നൽകി നിർവഹിച്ചു .
ഹരിത കേരളം മിഷൻ ഉദ്യോഗസ്ഥൻ ആർ.പി. വിഷ്ണുപ്രസാദ് വിഷയാവതരണം നടത്തി . തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, നഗരസഭാംഗം പി.എം. അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട എ.ഇ.ഒ. ഷംല ബീവി, പ്രഥമാധ്യാപിക എം.പി. ലീന, പ്രിൻസിപ്പൽ ഫൗസിയ ബീവി, പി.ടി.എ. പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ്, ഈരാറ്റുപേട്ട ബി.പി.സി. ബിൻസ് ജോസഫ്, സ്റ്റാഫ് കൺവീനർ വി.എം മുഹമ്മദ് ലൈസൽ എന്നിവർ പങ്കെടുത്തു .

 

സാങ്കേതികവിദ്യയിലൂന്നിയ പഠനം, മികച്ച തൊഴില്‍ അവസരങ്ങള്‍: വിദേശ വിദ്യാർത്ഥികളെ ആകർഷിച്ച് ജപ്പാന്‍.

ജപ്പാനില്‍ നിന്നുള്ള 51 സര്‍വകലാശാലകള്‍ ലോകത്തിലെ ഏറ്റവും മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിദേശത്ത് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം എല്ലാവര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലായും ഉപരിപഠനത്തിനായി പോകുന്നതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ ഈ ഏകദേശം 8.5 ലക്ഷം വിദ്യാര്‍ഥികളാണ് ഈ രാജ്യങ്ങളിലേക്ക് വിമാനം കയറിയത്. ഇപ്പോഴിതാ സമ്പന്നമായ പാരമ്പര്യങ്ങളുടെയും ആധുനിക ജീവിതശൈലികളുടെയും പേരില്‍ പ്രസിദ്ധയാര്‍ജിച്ച ജപ്പാന്‍, ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധ നേടുകയാണ്.

ജപ്പാനില്‍ നിന്നുള്ള 51 സര്‍വകലാശാലകള്‍ ലോകത്തിലെ ഏറ്റവും മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിലും രാജ്യം സുപ്രധാന സ്ഥാനം വഹിക്കുന്നു. ആഗോളതലത്തില്‍ 28-ാം സ്ഥാനമാണ് ടോക്യോ യൂണിവേഴ്‌സിറ്റിയ്ക്കുള്ളത്. ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പട്ടെ വിവിധങ്ങളായ ബിരുദ കോഴ്‌സുകളാണ് ജപ്പാന്‍ വിദ്യാര്‍ഥികള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത്.ലോകമെമ്പാടുനിന്നുമുള്ള മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ജപ്പാനില്‍ എത്തുന്നുണ്ടെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

friends catering