മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ കുടുങ്ങും; പരിശോധനാ സംവിധാനവുമായി പോലീസ്.

രാജ്യത്ത് ഇത്തരം സംവിധാനം ആദ്യം

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസിന്റെ ഫ്‌ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പോലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധപൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്.

ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾ, യുവാക്കൾ, സാംസ്‌കാരിക സംഘടനകൾ, ഗ്രന്ഥാലയങ്ങൾ, സാമൂഹ്യ സംഘടനകൾ തുടങ്ങി എല്ലാവരും ക്യാമ്പയിന്റെ ഭാഗഭാക്കാകും.  ഇതിനൊപ്പം ബോധപൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മാർച്ച് 31ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പൊതുനിരത്തുകളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാൽ പരിശോധിച്ച് കണ്ടെത്താൻ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള  പരിശോധനാ സംവിധാനങ്ങൾ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഡി.ജി.പി അനിൽകാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പത്മകുമാർ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ. ബാബുമോൻ, റോപ്പിന്റെ ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യു, കെ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

ജപ്പാനിൽ കുഞ്ഞുങ്ങൾക്ക് ജോലി, ശമ്പളം നാപ്കിനും പാലും.

ലോകത്തിന് മുൻപിൽ പുത്തൻ ആശയങ്ങളുമായി പലപ്പോഴും കൗതുകം സൃഷ്ടിക്കുന്നവരാണ് ജപ്പാൻകാർ. ഇപ്പോഴിതാ മറ്റൊരു പുതിയ ആശയത്തിലൂടെ ലോകത്തെ ചിന്തിപ്പിക്കുകയും കേൾക്കുന്നവരിൽ കൗതുകം നിറയ്ക്കുകയും ചെയ്യുകയാണ് വീണ്ടുമവർ. കുട്ടികൾക്ക് മുൻപിലേയ്ക്കാണ് പുതിയ ജോലി വാഗ്ദാനവുമായി അധികാരികൾ എത്തിയിരിക്കുന്നത്.

സതേൺ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലേക്കാണ് നാലുവയസ്സുവരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നത്. ഇനി അവരുടെ ജോലി എന്താണന്നല്ലേ. നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിക്കണം. കളിച്ചും ചിരിച്ചും അവരെ രസിപ്പിക്കണം. അങ്ങനെ കമ്പനി ഒക്കെ കൊടുത്തിരുന്നാൽ മാത്രം മതി. ജോലിയ്ക്ക് ശമ്പളവും ഉണ്ട് കേട്ടോ. എന്താണെന്നോ നാപ്കിനും പാൽപ്പൊടിയും.

സാധാരണ കുട്ടികൾ നമുക്ക് പണിതരാറാണ് പതിവ്. എന്നാൽ, ജപ്പാൻകാർ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്. കുട്ടികൾക്ക് പണികൊടുക്കാനാണ് ഇവരുടെ തീരുമാനം. പണിയെന്ന് കേട്ട് തമാശയാണെന്ന് തെറ്റിദ്ധരിക്കേണ്ട. നല്ലൊന്നാന്തരം ജോലിയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജോലിയ്ക്ക് ശമ്പളവുമുണ്ട്. എന്താണെന്നോ? പാലും നാപ്കിനും തന്നെ. 30 ഓളം കുഞ്ഞുങ്ങൾ ഇപ്പോൾ തന്നെ ജോലിക്കാരായി കഴിഞ്ഞു. ഏതായാലും ജോലിയുടെ പരസ്യം കണ്ട് മുപ്പത് കുട്ടികളുടെ മാതാപിതാക്കളാണ് തയാറായി ഇതുവരെ വന്നിട്ടുള്ളത്. രക്ഷിതാക്കളോടൊപ്പം ആണ് കുട്ടികൾ നഴ്സിംഗ് ഹോമിൽ എത്തേണ്ടത്. കുട്ടികളോടൊപ്പം എപ്പോഴും അമ്മമാർക്ക് നിൽക്കാം.

കുട്ടികൾ അവരുടെ മൂഡിന് അനുസരിച്ച് മാത്രം ജോലി ചെയ്താൽ മതിയാകും. വിശക്കുമ്പോൾ ഭക്ഷണം കഴിയ്ക്കാം ഉറക്കം വരുമ്പോൾ ഉറങ്ങാം. അങ്ങനെ അവരുടെ ഇഷ്ടാനുസരണം എല്ലാം ചെയ്യാം. ഇതിനിടയിലെ സമയങ്ങളിൽ മാത്രം അന്തേവാസികൾക്കൊപ്പം ചിലവഴിച്ചാൽ മതിയാകും. ഒരു പാർക്കിൽ വരുന്നതുപോലെ വന്നു പോകാം എന്നാണ് നഴ്സിങ്ങ് ഹോം അധികൃതർ പറയുന്നത്.

ഏതായാലും നഴ്സിങ്ങ് ഹോമിലെ അന്തേവാസികൾക്ക് കുട്ടികളുമൊത്തുള്ള ഈ കമ്പനി നല്ലതുപോലെ ഇഷ്ടപ്പെട്ടു കഴിഞ്ഞു. പലരിലും നല്ല മാറ്റം കണുന്നതായാണ് അധികൃതർ പറയുന്നത്. ഏതായാലും സംഗതി കൊള്ളാമല്ലേ.

ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം.

 കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി കരിയറിൽ ഏറ്റവും മികച്ച വളർച്ചയും ഉയർന്ന ശമ്പളവും ലക്ഷ്യമിട്ടാണ് ഇന്ന് ചെറുപ്പക്കാർ പഠനം പൂർത്തിയാക്കുന്നത്. പഠനം പൂർത്തിയാക്കി ഒരു മികച്ച ജോലി സ്വന്തമാക്കുക എന്നതാണ് ഏതൊരാളുടെയും സ്വപ്നം. ജോലിക്കായി മത്സരം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും മികച്ച ശമ്പളമുള്ള ജോലി കണ്ടെത്തുക അത്ര എളുപ്പവുമല്ല. ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ചില ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം.
 മികച്ച രീതിയിൽ സമ്പാദിക്കാനാകുന്ന ജോലി മർച്ചന്റ് നേവിയിൽ ചീഫ് എഞ്ചിനീയറായി ജോലിക്ക് കയറുന്നയാൾക്കാണ്. കാരണം മർച്ചന്റ് നേവിയിലെ ഡെക്ക് കേഡറ്റുകൾക്ക് 18-19 വയസ്സ് പ്രായമാകുമ്പോൾ പ്രതിമാസം ഏകദേശം 500 ഡോളർ (40000 രൂപ) സ്റ്റൈപ്പൻഡ് സമ്പാദിക്കാൻ തുടങ്ങുന്നു.

 മിക്ക ആളുകളും തങ്ങളുടെ ജീവിതത്തിൽ എന്തുചെയ്യണമെന്ന് ആലോചിക്കുന്ന പ്രായത്തിലാണ് മർച്ചന്‍റ് നേവിയിലെ ഡെക്ക് കേഡറ്റുകൾ ഇതിനകം കപ്പലിൽ യാത്ര ചെയ്യുകയും മിതമായ തുക സമ്പാദിക്കുകയും ചെയ്യുന്നത്. പിന്നീട്, അവർ ഏകദേശം 23-25 വയസ്സിൽ തേർഡ് ഓഫീസർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ അവർക്ക് പ്രതിമാസം ഏകദേശം 2400$-4200$ (1.8 ലക്ഷം – 3.2 ലക്ഷം രൂപ) ലഭിക്കും. അവസാനമായി, ക്യാപ്റ്റൻ ആകുമ്പോൾ അവർക്ക് പ്രതിമാസം 10000$ – 14000$ (7.6 ലക്ഷം – 10.6 ലക്ഷം രൂപ) എന്ന പരിധിയിൽ പ്രതിഫലം ലഭിക്കും.
 എഞ്ചിനീയർമാരുടെ ശമ്പളവും ഡെക്ക് ഓഫീസർമാർക്ക് തുല്യമാണ്. അതിനാൽ ഇത് സാമ്പത്തികമായി വളരെ പ്രതിഫലം നൽകുന്ന ഒരു കരിയർ തന്നെയാണ്. അതേസമയം ഈ തൊഴിലിനും ഒരു മറുവശമുണ്ട്. പുറത്ത് നിന്ന് തോന്നുന്നത്ര ഗ്ലാമറസ് അല്ലാത്തതിനാൽ. ഈ തൊഴിലിൽ പ്രവേശിക്കുന്നത് എളുപ്പമായിരിക്കാം, എന്നിരുന്നാലും, ഓൺബോർഡിൽ ജോലി ചെയ്യുന്നത് അത്ര എളുപ്പമല്ല. ഈ തൊഴിൽ നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കുന്നു. 20-22 ആളുകളെ മാത്രം ഉൾപ്പെടുത്തി കോടികൾ വിലമതിക്കുന്ന ഒരു കപ്പൽ ഓടിക്കുക എളുപ്പമല്ല.

ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ ചുവടെ കൊടുത്തിരിക്കുന്നവയാണ്.

ഡാറ്റ സയന്‍റിസ്റ്റ്,  സീനിയർ സോഫ്റ്റ്വെയർ എഞ്ചിനിയർ,ഇൻവെസ്റ്റ്മെന്‍റ് ബാങ്കർ,  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സർജൻ,  അനസ്തേഷ്യോളജിസ്റ്റ്, ഫിസീഷ്യൻ , ന്യൂറോസർജൻ,  ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ, ഓർത്തോഡോണ്ടിസ്റ്റ് , ഗൈനക്കോളജിസ്റ്റ്,  സൈക്യാട്രിസ്റ്റ്,  എയർലൈൻ പൈലറ്റ് ആൻഡ് കോ പൈലറ്റ്,  പീഡിയാട്രീഷ്യൻ,  ഡെന്‍റിസ്റ്റ്, പെട്രോളിയം എഞ്ചിനിയർ, എഞ്ചിനിയറിങ് മാനേജർ,  ഐടി മാനേജർ, ഫിനാൻഷ്യൽ മാനേജർ.

ഈ ജോലികൾക്കെല്ലാം തന്നെ ഓരോ രാജ്യങ്ങളിലും മികച്ച ശമ്പളമാണ് ലഭിക്കുന്നത്. പ്രതിവർഷ പാക്കേജിൽ കോടികൾ സമ്പാദിക്കാനാകുന്നവയാണ് ഈ ജോലികളെല്ലാം. എന്നാൽ ഈ ജോലിക്കുള്ള പ്രതിഫലം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായിരിക്കും.

ലഹരി കേസില്‍ തുടര്‍ച്ചയായി പിടിക്കപ്പെട്ടാല്‍ കരുതല്‍ തടങ്കൽ; പരിശോധന കടുക്കും.

koottan villa

തിരുവനന്തപുരം : ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും.

ഗാന്ധിജയന്തി ആഘോഷങ്ങള്‍ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റണമെന്ന് നിർദേശിച്ചു. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. റോള്‍പ്ലേ, സ്‌കിറ്റ്, ലഹരി വിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങി പ്രാദേശിക സാധ്യതകള്‍ പരിഗണിച്ച് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യും. ശുചീകരണത്തിൻ്റെ ഭാഗമായി പ്രതീകാത്മക ലഹരി ഉല്‍പ്പന്നങ്ങള്‍ കുഴിച്ചുമൂടല്‍ തുടങ്ങിയവ ആവിഷ്കരിച്ച് നടപ്പാക്കും.

 
http://www.globalbrightacademy.com/about.php

കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസുകൾ പ്രഖ്യാപിച്ചു.

ഓണം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും ബോണസുകൾ പ്രഖ്യാപിച്ചു കേരള സർക്കാർ ഉത്തരവിറക്കി. തിങ്കളാഴ്ച ആണ് സർക്കാർ ഉത്തരവ് ഇറക്കിയത്. സർക്കാർ ജീവനക്കാർക്കു 4000 രൂപയാണ് ഫെസ്റ്റിവൽ ബോണസ് തുക .ഓണം ബോണസ് തുകയ്ക്ക് അർഹരല്ലാത്ത ആളുകൾക്ക്‌ 2750 രൂപയാണ് ബോണസ് തുകയായി സർക്കാർ അനുവദിച്ചിരിക്കുന്നത് എന്ന് കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സർവീസ് പെൻഷൻ കാർക്കും കോണ്ട്രിബൂട്ടറി ജീവനക്കാർക്കും സ്പെഷ്യൽ ഫെസ്റ്റിവൽ തുകയായി 1000 രൂപ നൽകും.

എല്ലാ സംസ്ഥാന മേഖലയിലെ ജീവനക്കാർക്കും 20000 രുപ ഫെസ്റ്റിവൽ അഡ്വാൻസിനു അർഹത ഉണ്ട്. പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്ക് 6000 രൂപ ശമ്പള അഡ്വാൻസ് ലഭിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

13 ലക്ഷം വരുന്ന സർക്കാർ ജീവനകർക്കാണ് ഈ ഓണം ബോണസ് ആനുകൂല്യം ലഭിക്കുക. സർക്കാർ ഓണം പ്രമാണിച്ചു പ്രേത്യേക ധന സഹായ പദ്ധതിയുടെ ഭാഗം ആയിട്ടാണ് ഈ ബോണസ് പ്രഖ്യാപിക്കുന്നത്. 2 വർഷങ്ങൾക്കു ശേഷം ആണ് ഇപ്പോൾ കേരളം ഓണം ആഘോഷങ്ങളിൽ സജ്ജീവം ആകുന്നത്. എല്ലാവരും വളരെ പ്രതീക്ഷയോടെ ആണ് ഓണം ആഘോഷിക്കാനായി കാത്തിരിക്കുന്നത്.

: ഇത്തവണ ഓണം ബോണസ് അഡ്വാൻസ് തുകയായി 20000 രൂപയാണ് ലഭിക്കുക. ഇത് മാസം തോറും പിന്നീട് അവരുടെ അവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്നതായിരിക്കും.2021 ൽ 15000 രൂപയാണ് സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് തുകയായി നൽകിയിരുന്നത്. ഈ വർഷം 5000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്കും അഡ്വാൻസ് തുകയായി ലഭിക്കുക 6000 രൂപയാണ്. കഴിഞ്ഞ വർഷത്തെകാൾ 1000 രൂപ കൂടുതൽ ആണ് ഇത്തവണ ഇവർക്കും അനുവദിച്ചിരിക്കുന്നത്
 എന്നാൽ ഇപ്പോൾ കേരളത്തെ വലക്കുന്നത് വായ്‌പ്പാ എടുക്കാൻ ഉള്ള പരിധി ആണ്.കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വായ്‌പ്പാ എടുക്കാൻ ഉള്ള പരിധി 17936 കോടി രൂപ ആണ്. അതേസമയം 3000 കോടി രൂപ വരെ കടം എടുത്താണ് ഈ തവണ ജീവനക്കാർക്ക് ബോണസ് തുക നല്കുന്നത്.

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; തിരുവോണത്തിനായി ഇനി പത്തുനാള്‍ കാത്തിരിപ്പ്.

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. പത്തുനാള്‍ ഇനി മലയാളികള്‍ തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി വീട്ടു മുറ്റങ്ങളില്‍ ഇന്ന് മുതല്‍ പത്ത് നാള്‍ പൂക്കളം ഒരുങ്ങും. 

 അത്തം നാളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പുകളില്‍ ഇന്നില്ല. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം ഓര്‍മ്മയില്‍ ആണ്. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്.

. കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.

ജിയോ 5ജി ദീപാവലിക്ക്.

കൈവെച്ച എല്ലാ മേഖലകളിലും വൻ പുരോഗതി കൈവരിച്ചുവെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. വരുമാനം 100 ​​ബില്യൺ ഡോളർ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റായി റിലയൻസ് മാറി. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ദീപാവലിയോടെ ജിയോ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. റിലയൻസ് ഈ വർഷം എഫ്എംസിജി ബിസിനസ് ആരംഭിക്കുമെന്ന പ്രഖ്യാപനവും യോഗത്തിലുണ്ടായി.

ജിയോ ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ, പ്രത്യേകിച്ച് ഫിക്സഡ് ബ്രോഡ്ബാൻഡിൽ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് JIO 5G സേവനങ്ങൾ. 5G സാങ്കേതികവിദ്യ ഉപയോഗിച്ച്, ഞങ്ങൾക്ക് ലേറ്റൻസിയോ കാലതാമസമോ വൻതോതിഷ കുറയ്ക്കാനും ബ്രോഡ്‌ബാൻഡ് വേഗതയിലും നെറ്റ്‌വർക്ക് ശേഷിയിലും കണക്റ്റുചെയ്‌ത ഉപയോക്താക്കളുടെ എണ്ണത്തിലും പുരോഗതി കൈവരിക്കാനും കഴിയും”- അംബാനി പറഞ്ഞു. നിലവിലുള്ള 4ജി ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കാതെ സ്റ്റാൻഡ്-അലോൺ 5ജി എന്ന 5ജിയുടെ ഏറ്റവും പുതിയ പതിപ്പ് ജിയോ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്ത രണ്ട് മാസത്തിനുള്ളിൽ, ദീപാവലിയോടെ, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മഹാനഗരങ്ങൾ ഉൾപ്പെടെ ഒന്നിലധികം പ്രധാന നഗരങ്ങളിൽ റിലയൻസ് ജിയോ 5G അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ 5G കണക്ടിവിറ്റി മാസാമാസം കൂടുതൽ നഗരങ്ങളിലേക്ക് വർദ്ധിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. 2023 ഡിസംബറോടെ, അതായത് ഇന്ന് മുതൽ 18 മാസത്തിനുള്ളിൽ, രാജ്യത്തെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും എല്ലാ ഗ്രാമങ്ങളിലും ഞങ്ങൾ ജിയോ 5G എത്തിക്കും,” അംബാനി പറഞ്ഞു.

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി.

 അടുത്ത മാസം 11 ദിവസം ബാങ്ക് അവധി. രണ്ടാം ശനിയും ഞായറും കൂട്ടാതെ 7 അവധി ദിനങ്ങളാണ് വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം അവധി.  ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ.

 ഇതിൽ ഒന്നാം ഓണമായ സെപ്റ്റംബർ 7, തിരവോണദിനമായ സെപ്റ്റംബർ 8, ശ്രീനാരായണ ഗുരു ജയന്തിയായ സെപ്റ്റംബർ 10, ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 21 എന്നീ വിശേഷ ദിനങ്ങൾ മാത്രമാണ് കേരളത്തിൽ അവധിയായിരിക്കുക
 ശനിയും ഞായറും കൂടി കണക്കിലെടുത്താൽ സെപ്റ്റംബർ 4, സെപ്റ്റംബർ 7, സെപ്റ്റംബർ 8, സെപ്റ്റംബർ 9, സെപ്റ്റംബർ 10, സെപ്റ്റംബർ 11, സെപ്റ്റംബർ 18 , സെപ്റ്റംബർ 21, സെപ്റ്റംബർ 25 എന്നീ ദിവസങ്ങളാണ് കേരളത്തിൽ ബാങ്ക് അവധി ഉള്ളത്.

സംസ്ഥാനത്ത് അതിശക്തമായ മഴ.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

koottan villa

രക്ഷിതാക്കളാണ് മാതൃക; മക്കളെ മിടുക്കരായി വളർത്താം.

ഗര്‍ഭാവസ്ഥയില്‍ അമ്മ കേള്‍ക്കുന്ന പാട്ടുകള്‍ പോലും കുഞ്ഞിനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തല്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ഗര്‍ഭപാത്രത്തില്‍ വച്ച് പുറത്തുനിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെ കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം നടക്കുമത്രേ. എന്നാല്‍ ജനനത്തിന് ശേഷം അവര്‍ സ്വയമുള്ള നിരീക്ഷണങ്ങളിലൂടെയാണ് കൂടുതല്‍ കാര്യങ്ങളും മനസ്സിലാക്കുന്നത്.കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. ലോകത്തിന്റെ ഓരോ തുടിപ്പുകളും കുഞ്ഞുങ്ങള്‍ ആദ്യം തന്റെ മാതാവിലൂടെയാണ് അറിയുന്നത്. വ്യക്തിത്വ വികസനത്തിന്റെ ആരംഭം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ തുടങ്ങുന്നു എന്നതാണ് ശരി. കാരണം ഭാഷയുടെ ബാലപാഠങ്ങള്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഗര്‍ഭപാത്രത്തില്‍ വച്ചാണെന്ന് പഠനങ്ങള്‍ പറയുന്നു

ഇത്തരത്തില്‍ കുഞ്ഞ് ഏറ്റവുമധികം നിരീക്ഷിക്കുക മാതാപിതാക്കളെ തന്നെയായിരിക്കും. അതിനാല്‍ നല്ല മാതാപിതാക്കളായാല്‍ മാത്രമേ, നല്ല വ്യക്തിത്വത്തിന് ഉടമയായ കുഞ്ഞിനെയും ലഭിക്കൂ. ഇക്കാര്യത്തില്‍ അമ്മയെ മാത്രം ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് അച്ഛന്‍ മാറിനില്‍ക്കുന്നത് ഒരിക്കലും നന്നല്ല. അമ്മയ്‌ക്കൊപ്പം തന്നെ അച്ഛനും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കുക. അച്ഛന്റെ സ്‌നേഹവും സംരക്ഷണയും കുട്ടികള്‍ക്ക് കൂടുതല്‍ ആത്മധൈര്യം പകര്‍ന്ന് നല്‍കാന്‍ ഉതകും.കുട്ടികളില്‍ സ്നേഹബന്ധങ്ങള്‍ വളര്‍ത്തുവാനും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കണം. സന്തോഷകരമായ ജീവിതത്തിന് ഏറെ ആവശ്യമായ ഘടകമാണ് സാമൂഹ്യബന്ധങ്ങള്‍. ഇത്തരം സ്‌നേഹപൂര്‍വ്വമായ പരിസരം ചെറുപ്പത്തിലേ നല്‍കിയാല്‍ മാത്രമേ കുട്ടികളുടെ ഭാവിജീവിതം അടിത്തറയുള്ളതാകൂ എന്ന് മനശാസ്ത്ര വിദഗ്ധരും പറയുന്നു.

ഇതോടൊപ്പം തന്നെ ജീവിതത്തില്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാനും അവരെ തയ്യാറെടുപ്പിക്കണം. പടി പടിയായി ഇതിനുള്ള പരിശീലനം നല്‍കാം. മാനസികമായ കരുത്ത് ശാരീരികമായ കരുത്ത് പോലെ പ്രധാനമാണെന്ന് അവര്‍ക്ക് ബോധ്യമാകണം.

അതുപോലെ തന്നെ കുട്ടികളിലുള്ള കഴിവുകളെ മാതാപിതാക്കള്‍ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. കുട്ടി കൈവരിക്കുന്ന നേട്ടത്തെക്കാള്‍ ഉപരി, അതിനായി ചെയ്ത കഠിനാദ്ധ്വാനത്തെയും അതിലെ ക്രിയാത്മകതയെയും, സ്ഥിരോത്സാഹത്തേയും വേണം പ്രോത്സാഹിപ്പിക്കാന്‍. ചെറുപ്പം മുതല്‍ തന്നെ നന്ദിയുടെയും കടപ്പാടിന്റെയും രീതികളും അവരെ പരിശീലിപ്പിക്കാം.

Verified by MonsterInsights