എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം

കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ…

ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് 79-ാം പിറന്നാള്‍; നേരിട്ടെത്തി ആശംസ അറിയിച്ച് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്ന് 79 -ാം പിറന്നാൾ ..പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് പുതുപ്പള്ളിക്കാരൂടെ കുഞ്ഞൂഞ്ഞ് ഇത്തവണയും പിറന്നാൾ ദിനത്തെ സ്വീകരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം  ആലുവ ഗസ്റ്റ് ഹൌസിൽ  വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയ്ക്ക് ആശംസകൾ അർപ്പിക്കാൻ നടന്‍ മമ്മൂട്ടി അടക്കം പ്രമുഖരെത്തി..

 

രാവിലെ നേതാക്കളുടെയും പ്രവർത്തകരുടെയും നിർബന്ധത്തിന് വഴങ്ങി കേക്ക് മുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി.

പൂച്ചെണ്ട് നല്‍കി കൊണ്ട് പ്രിയതാരം മുന്‍ മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു.നിര്‍മാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാണ് താൻ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഏറെനേരം ഉമ്മന്‍ചാണ്ടിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

 

ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാർക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിൽ സ്ഥാപിതമാകുന്ന ട്രാൻസിറ്റ് ഹോമിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ/ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നവംബർ ഒമ്പത്, 10 തിയതികളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പുരുഷന്മാരായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം.

കെയർടേക്കർ തസ്തികയിൽ നവംബർ ഒമ്പതിന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദവും മുൻ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. GNM/ANM യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 18,390 രൂപ. കുക്ക് തസ്തികയിൽ നവംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഹോട്ടൽ മാനേജ്മെന്റിലുള്ള ബിരുദംഇന്റർ കോൺഡിനെന്റൽ ഭക്ഷണങ്ങൾ പാകം ചെയ്യാനുള്ള കഴിവാണ് യോഗ്യത. പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും അഭികാമ്യം.

പ്രായപരിധി 25-45നും ഇടയിൽ ഒരു ഒഴിവാണുള്ളത്. ദിവസ വേതനം 675 രൂപ. എം.റ്റി സ്റ്റാഫ് / കാഷ്വൽ സ്വീപ്പർ തസ്തികയിൽ നവംബർ 10ന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. എസ്.എസ്.എൽ.സി പാസ്, പ്രവൃത്തി പരിചയം, നല്ല ആരോഗ്യ ക്ഷമത ഉള്ളവരായിരിക്കണം. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. ദിവസ വേതനം 675 രൂപ. ഗേറ്റ് കീപ്പർ തസ്തികയിൽ നവംബർ 10ന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി പാസ്, പ്രവൃത്തി പരിചയം, നല്ല ആരോഗ്യ ക്ഷമത ഉള്ളവരായിരിക്കണം. വിമുക്ത ഭടന്മാർക്കു  മുൻഗണന. പ്രായപരിധി 25-45നും ഇടയിൽ രണ്ട് ഒഴിവാണുള്ളത്. ദിവസവേതനം 675 രൂപ.

ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം എന്ന കാര്യാലയത്തിൽ നിശ്ചിത സമയത്ത് എത്തണം. കൊല്ലം ജില്ലയിലെ മയ്യനാട് ആദിച്ചനെല്ലൂർ, തൃക്കാവിൽവട്ടം എന്നീ ഗ്രാമപഞ്ചായത്തുകളിലേയും കൊല്ലം കോർപ്പറേഷനിലേയും സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

പെട്രോൾ വില; സ്കൂട്ടർ കിട്ടിയ വിലയ്ക്കു വിറ്റു, തൊഴുത്തിൽ നിന്ന വെച്ചൂർ പശുവിനെ ‘ വാഹനമാക്കി

ഒല്ലൂർ • അടുത്തകാലത്തായി തെങ്ങു കയറുമ്പോൾ പ്രാഞ്ചിയേട്ടൻ കണ്ടത് തന്നെപ്പോലെ പെട്രോൾ വിലയും ചാടിച്ചാടി കയറുന്നതാണ്. പ്രാഞ്ചിയേട്ടൻ തെങ്ങിൻ മുകളിൽ നിന്നു തിരിച്ചിറങ്ങുമ്പോഴും പക്ഷേ, പെട്രോൾ വില ഇറങ്ങാതെ നൂറിനു’മുകളിൽ നിൽക്കുകയാണെന്നു കണ്ടതോടെ അദ്ദേഹം ഒന്നു തീരുമാനിച്ചു. പെട്രോൾ വാഹനത്തിനു വിട. സ്കൂട്ടർ കിട്ടിയ വിലയ്ക്ക് വിറ്റു. തൊഴുത്തിൽ നിന്ന വെച്ചൂർ പശുവിനെ ‘ വാഹന’മാക്കാൻ തീരുമാനിച്ചു. ഒരു വെൽഡിങ് യന്ത്രം വാങ്ങി. വീട്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഇരുമ്പും ചക്രങ്ങളും ഉപയോഗിച്ച് ഒരു വലിവണ്ടി നിർമിച്ചു.

ഇപ്പോൾ ഈ വണ്ടിയിലാണ് തെങ്ങുകയറ്റ തൊഴിലാളിയായ കോനിക്കര തെക്കുംപീടിക ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ ) യാത്രകൾ. വീട്ടുസാധനങ്ങൾ വാങ്ങിക്കുന്നതും പശുവിനുള്ള പുല്ല് കൊണ്ടുവരുന്നതും എല്ലാം ഈ വെച്ചൂർ വണ്ടിയിൽ. തെങ്ങു കയറാൻ ഈ വണ്ടിയിലെത്തിയാൽ പശുവിനു പുല്ലു തിന്നാവുന്ന വിധം വണ്ടി ‘പാർക്ക്’ ചെയ്യും. 30 വർഷം മുൻപ് നാട്ടിലെ യുവാക്കളെ സൗജന്യമായി കാർ ഡവിങ് പരിശീലിപ്പിച്ചിരുന്നു ഫ്രാൻസിസ്. അവസാനം ഉപയോഗിച്ച കാറിന്റെ സീറ്റാണ് വെച്ചൂർ വണ്ടിയിലും ഇരിപ്പിടമായി വച്ചിരിക്കുന്നത്.

മുൻപ് കൂടുതൽ പശുക്കളെ വളർത്തിയിരു ന്നെങ്കിലും ഇപ്പോൾ ഈ വെച്ചൂർ പശുമാത്രമേ ഉള്ളു. തൊഴുത്തിൽ നിന്നു ബോറടിക്കാതെയുള്ള ഈ സവാരി പശുവിനും ഹരമാണെന്നു പ്രാഞ്ചിയേട്ടൻ. വണ്ടിക്കൊരു മേൽക്കൂര കൂടി ഉണ്ടാക്കിയാൽ ഹാപ്പി. ചെരിപ്പ് ധരിക്കാതെയുള്ള ജീവിതം, വീട്ടിലെ ഇരുമ്പ് ആശാരി പണികളെല്ലാം വീടിനോടു ചേർന്നുള്ള ആലയിൽ തനിയെ ചെയ്യൽ അങ്ങനെ വേറെയും പ്രത്യേകതകളുണ്ട് ഫ്രാൻസിസിന്.

വര്‍ണ്ണശലഭങ്ങള്‍ക്ക് ആകാശമൊരുക്കി ബഡ്സ് കലോത്സവം

സഹൃദയ പങ്കാളിത്തം കൊണ്ടും കലാ വിരുന്ന് കൊണ്ടും സമ്പന്നമായി  ബഡ്സ് കലോത്സവ ദിനം. “വർണ്ണശലഭങ്ങൾ” എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവദിനം  ഭിന്നശേഷിക്കാരായ  പ്രതിഭകളുടെ കലാ അവതരണങ്ങൾക്ക് വേദിയൊരുക്കി.
തൃശൂര്‍ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ കുടുംബശ്രീയുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ജില്ലയിലെ 5 ബഡ്സ് സ്‌കൂളില്‍ നിന്നും 12 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത നൂറില്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഭാഗമായത്.  

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ഒപ്പന, നാടൻപാട്ട്, തിരുവാതിര, ചിത്രരചന തുടങ്ങി  നിരവധി മത്സരങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ കലോത്സവവേദി പരിമിതികളെ മറന്ന്  ആവേശത്തിന്റെയും വിജയ പ്രതീക്ഷകളുടെയും ദിനം കുരുന്നുകൾക്ക് സമ്മാനിച്ചു.  വിജയിച്ചവർക്കുള്ള ഉപഹാരങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വിതരണം ചെയ്തു.

കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സെയ്തു മുഹമ്മദ് എം എ, നിപ്മർ ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു, ജില്ലയിലെ നഗരസഭ അധ്യക്ഷന്‍മാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ഉദ്യോഗസ്ഥര്‍, ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എസ്ഐ ഹൗസിൽ റിട്ടയർമെന്റ് ‘ജോയ്’

തൃശൂർ: വാണിയമ്പാറയിലെ തറവാട്ടിൽ വന്ന നേരം എസ്ഐ ഏബ്രഹാമിനു പെട്ടെന്നു ഡ്യൂട്ടിക്കു പോകാനുള്ള വിളി വന്നു. യൂണിഫോം താമസസ്ഥലത്തു പോയി എടുത്തു വരാൻ വൈകും. എന്തു ചെയ്യും. ? നോക്കുമ്പോൾ അനിയൻ പൗലോസ് കിടന്നു നല്ല ഉറക്കം. പുള്ളിയുടെ യൂണിഫോമെടുത്തിട്ട് ഏബ്രഹാം ഒറ്റപ്പാച്ചിൽ

ഇങ്ങനെ പല കൗതുകങ്ങളും സംഭവിക്കാറുണ്ട് വാണിയമ്പാറയിലെ ‘എസ്ഐ വീട്ടിൽ’, കൊമ്പഴം വാണിയമ്പാറയ്ക്കുമിടയിലുള്ള മുടിനാട്ട് വീട്ടിലെ 3 ആൺ മക്കൾ എസ്ഐമാരാണ്. പരേതനായ വർഗീസിന്റെയും അച്ചാമ്മയുടെയും മക്കൾ. ജോയി, ഏബ്രഹാം, പൗലോസ്. അതും ഒരേ റാങ്ക് പട്ടികയിൽ ഇടം നേടി ഒരേ വർഷം ജോലിക്കു കയറിയവർ.

മൂത്തയാൾ ജോയി ഇന്നു വിരമിക്കുന്നു. രണ്ടാമൻ ഏബ്രഹാമാണു മൂന്നുപേരുടെയും അപേക്ഷ 1991ൽ വാണിയമ്പാറ തപാൽ ഓഫിസ് വഴി അയച്ചത്. 1992ൽ മൂന്നുപേരും കോൺസ്റ്റബിൾമാരായി. പിന്നീട് പ്രമോഷൻ ലഭിച്ച് എസ്ഐ പദവിയിലെത്തി.

വിരമിക്കുമ്പോൾ ജോയി പാലക്കാട് ജില്ലയിലെ നെന്മാറ സ്റ്റേഷനിൽ എസ്ഐയാണ്. ഏബ്രഹാം തൃശൂരിലെ വിയ്യൂർ സ്റ്റേഷനിലും പൗലോസ് നെടുപുഴയിലും. മൂന്നുപേരും പൊലീസ് യൂണിഫോമിൽ ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങുന്നത് അഭിമാനമുഹൂർത്തമാണെന്ന് അച്ചാമ്മ പറയുന്നു. മൂത്തയാൾ വിരമിക്കുമ്പോൾ ഒരാഗ്രഹം മാത്രം ബാക്കി. മൂന്നുപേരും ഒരുമിച്ച് ഒരു സ്റ്റേഷനിൽ ജോലി ചെയ്യണമെന്ന മോഹം.

ഇന്നത്തെ സാമ്പത്തിക ഫലം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും;അപ്രതീക്ഷിത നഷ്ടങ്ങള്‍ക്ക് സാധ്യത

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇത് വീട്ടിലെ അന്തരീക്ഷം പിരിമുറുക്കം നിറഞ്ഞതാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് ആശങ്കയുണ്ടാകും, എന്നാല്‍ കാലക്രമേണ അത് തുടങ്ങാന്‍ സാധിക്കും.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ സമയം കളയരുത്. നിങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം സംബന്ധിച്ച തര്‍ക്കം രൂക്ഷമാകാം. ചിന്തിച്ച് പണം ചെലവാക്കുക. അല്ലാത്ത പക്ഷം ഭാവിയില്‍ ദുഃഖിക്കേണ്ടി വന്നേക്കാം.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകും.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ധാരാളം കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍ ഭാവിയില്‍ അതിന്റെ ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം സംബന്ധിച്ച തര്‍ക്കം രൂക്ഷമാകാം. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ വിജയിക്കുന്നത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വില പേശല്‍ മെച്ചപ്പെട്ടേക്കാം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഉന്മേഷം ഉണ്ടാകും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വ്യാപാര ഇടപാടുകളില്‍ ലാഭം ലഭിക്കും. മുടങ്ങിപ്പോയ പണം തിരികെ ലഭിക്കും. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ സമയം കളയരുത്. ഒരേസമയം രണ്ട് കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. കുടുംബത്തില്‍ ഉത്സവാന്തരീക്ഷം ഉണ്ടാകും.

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരുടെ വാക്കുകള്‍ വേദനിപ്പിച്ചേക്കാം. ശാരീരിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളെക്കുറിച്ച് വിഷമിക്കും. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കുക. സാമ്പത്തിക നഷ്ടം ഉണ്ടാകാം, അതിനാല്‍ ജാഗ്രത പാലിക്കുക.

 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കാം. സാമ്പത്തിക സ്ഥിതി മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബുദ്ധിപൂര്‍വ്വം ചെലവഴിക്കുക. അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന് പിന്തുണ ലഭിക്കും. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുക. മാറ്റത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം. ചില കാര്യങ്ങളെ സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ മാനസിക പിരിമുറുക്കം വര്‍ധിച്ചേക്കാം. ഏറെ നാളായി മുടങ്ങിക്കിടന്ന പണം എളുപ്പത്തില്‍ തിരിച്ചുപിടിക്കും. 

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കരിയറിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രത്യേക ദിവസമായിരിക്കും. ലാഭ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങളുടെ പ്രത്യേക ഇടപാടിന് അന്തിമരൂപമാകും. പ്രിയപ്പെട്ടവരുമായി സംസാരിക്കുമ്പോള്‍ സംസാരത്തില്‍ സംയമനം പാലിക്കുക.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ദീര്‍ഘകാലമായി സ്ഥലം മാറ്റത്തിന് പദ്ധതിയിടുന്നവര്‍ക്ക് വിജയം കൈവരും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മനസ്സില്‍ ചില പുതിയ പ്ലാനുകള്‍ തോന്നും, അത് പണം സമ്പാദിക്കുന്നതിന് ഗുണം ചെയ്യും. ജോലിയില്‍ നിങ്ങളേക്കാള്‍ മുതിര്‍ന്ന ഒരാളുടെ പിന്തുണ നേടാന്‍ ശ്രമിക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കുക, അവരുമായി കുടുംബ പ്രശ്നങ്ങള്‍ സംസാരിക്കേണ്ടി വരും. 

അതീവ സുരക്ഷിതം, ഈ പദ്ധതികളിലിട്ട പണം എവിടെയും പോകില്ലെന്നുറപ്പ്

സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വർഷങ്ങളായി പരിചിതമായ ഈ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാവുന്ന വൈവിധ്യമാർന്ന പദ്ധതികളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസ് പദ്ധതികളെ ജനകീയമാക്കി നിർത്തുന്നതിൽ നികുതി ഇളവുകൾ ലഭിക്കുമെന്നതും പ്രധാനമാണ്. 500 രൂപക്ക് പോലും ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആരംഭിക്കാം. ഈ സേവിങ്സ് ദിനത്തിൽ ചില പോസ്റ്റ് ഓഫീസ് പദ്ധതികളെ പരിചയപ്പെടാം.

സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വർഷങ്ങളായി പരിചിതമായ ഈ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാവുന്ന വൈവിധ്യമാർന്ന പദ്ധതികളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസ് പദ്ധതികളെ ജനകീയമാക്കി നിർത്തുന്നതിൽ നികുതി ഇളവുകൾ ലഭിക്കുമെന്നതും പ്രധാനമാണ്. 500 രൂപക്ക് പോലും ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആരംഭിക്കാം. ഈ സേവിങ്സ് ദിനത്തിൽ ചില പോസ്റ്റ് ഓഫീസ് പദ്ധതികളെ പരിചയപ്പെടാം.

 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്)

സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവുകൾ ഈ പദ്ധതിയിൽ ലഭിക്കും. അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും ഉയർന്ന പരിധി 1.5 ലക്ഷം രൂപയുമാണ്.അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷമാണ് അക്കൗണ്ട് കാലാവധി. അക്കൗണ്ട് സജീവമായി നിലനിർത്താൻ ഒരു സാമ്പത്തിക വർഷം 500 രൂപ മാത്രം നൽകിയാൽ മതിയാകും.ഈ പദ്ധതി പ്രതിവർഷം 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഈ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ നികുതി രഹിതമാണ് പിപിഎഫിൽ നിക്ഷേപിച്ച തുക ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവായി ക്ലെയിം ചെയ്യാം.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ (NSC)

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകളിൽ അഞ്ചു വർഷത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഈ അക്കൗണ്ടിന് പരമാവധി നിക്ഷേപം ഇല്ല. 6.8 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ഒരു വ്യക്തിക്ക് സ്കീമിന് കീഴിൽ എത അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ഹൗസിങ് ഫിനാൻസ് കമ്പനി, ബാങ്കുകൾ, ഗവൺമെന്റ് കമ്പനികൾ എന്നിവയ്ക്ക് ഈ സർട്ടിഫിക്കറ്റ് പണയം വെക്കുകയോ അല്ലെങ്കിൽ സെക്യൂരിറ്റിയായി കൈമാറുകയോ ചെയ്യാം. ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുക സെക്ഷൻ 80 സി അനുസരിച്ചുള്ള നികുതി കിഴിവ് ലഭിക്കും. എൻ എസ് സി സർട്ടിഫിക്കറ്റ് പണയം വെക്കാനും ഉപയോഗിക്കാം.

 

കിസാൻ വികാസ് പ്രത (കെവിപി)

നിക്ഷേപം ഇരട്ടിയാക്കാം എന്നതാണ് ഈ പദ്ധതിയുടെ ആകർഷണം.ഈ അക്കൗണ്ടിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. കാലാവധി 124 മാസമാണ് (10 വർഷവും നാല് മാസവും). ഈ കാലയളവിൽ നിക്ഷേപിച്ച തുക ഇരട്ടിയാകും. കെവിപിയിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ 124 മാസത്തിനുള്ളിൽ 2 ലക്ഷം രൂപയായി വളരും.പലിശ നിരക്കിലെ വ്യതിയാനത്തിനനുസരിച്ച് അക്കൗണ്ടിന്റെ കാലാവധി വ്യത്യാസപ്പെടും .ഇത് പണയം വെക്കാൻ ഉപയോഗിക്കാം

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്കായുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. രക്ഷിതാക്കൾക്ക് അവരുടെ മകളുടെ പേരിൽ ബാങ്കിൽ ഈ സ്കീം തുറക്കാം. ഈ പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.6% ആണ്, ഇത് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരു കുടുംബത്തിന് രണ്ട് അക്കൗണ്ടുകൾ മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ, പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോൾ അക്കൗണ്ട് തുക പിൻവലിക്കാം.ഈ പ്ലാനിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക രൂപ. 1000, പരമാവധി തുക രൂപ. പ്രതിവർഷം 1.5 ലക്ഷം.

.

 

കണ്ണൂർ മെഡിക്കൽ കോളേജ് നഴ്സുമാരുടെ ഇന്റഗ്രേഷൻ പൂർത്തിയായി

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്ഹെഡ് നഴ്സ്സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷൻ. പരിയാരം മെഡിക്കൽ കോളേജിലെ അധ്യാപക വിഭാഗം ജീവനക്കാരും വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കൽ കോളേജ്പരിയാരം ദന്തൽ കോളേജ്അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്പരിയാരം കോളേജ് ഓഫ് നഴ്സിംഗ്സഹകരണ ഹൃദയാലയഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടക്കുന്നതിനായി 1551 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ട അധ്യാപകനഴ്സിംഗ് വിഭാഗം ജീവനക്കാരെയാണ് ഇന്റഗ്രേറ്റ് ചെയ്തു വരുന്നത്.

 

പരിയാരം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി അടുത്തിടെ 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. വിവിധ ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് 50.87 കോടി രൂപ അനുവദിച്ചു. ആദ്യമായി പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ആരംഭിച്ചു. 1.74 കോടി രൂപയുടെ ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി വലിയ വികസന പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ട്രോമകെയർ യൂണിറ്റ് സ്ഥാപിക്കുന്നതിന് 51 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇതുകൂടാതെ 35.52 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും മെഡിക്കൽ കോളേജിൽ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

 

മോദി തികഞ്ഞ രാജ്യസ്നേഹി , സമീപഭാവി ഇന്ത്യയുടേത്’ : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍റ്  വ്ളാഡിമര്‍ പുടിന്‍. മോദി തികഞ്ഞ രാജ്യസ്നേഹിയാണെന്നും രാജ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ മോദിക്ക് സാധിച്ചെന്നും പുടിന്‍ പറഞ്ഞു. നയവിശകലന ബോര്‍ഡായ വാള്‍ഡൈ ഡിസ്‌കഷന്‍ ക്ലബ്ബിന്റെ വാര്‍ഷികയോഗത്തില്‍ സംസാരിക്കവേയായിരുന്നു റഷ്യന്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശം.

ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം സാമ്പത്തികമായും ധാർമികമായും മികച്ചതാണെന്നും സമീപഭാവി ഇന്ത്യയുടേതാണെന്നും പുടിന്‍ പറഞ്ഞു.

ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുടിന്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്നും അത് ഭാവിയിലും തുടരുമെന്ന് തനിക്കുറപ്പുണ്ടെന്നും പുടിന്‍ പറഞ്ഞു. വളത്തിന്റെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഇന്ത്യയിലേക്കുള്ള വളത്തിന്‍റെ കയറ്റുമതി 7.6 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായും റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.

ലോകത്തിന്റെ മേധാവിത്വം കൈയ്യടക്കുന്നതിന് പാശ്ചാത്യരാജ്യങ്ങള്‍ ചെയ്യുന്നത് വൃത്തികെട്ട കളികളാണെന്ന് പുടിന്‍ വിമര്‍ശിച്ചു. വ്യാപാരസംബന്ധമായ താത്പര്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. സമീപഭാവിയില്‍ പുതിയ ശക്തികള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം താക്കീത് നല്‍കി.