ഓൺലൈൻ തട്ടിപ്പിന് അറുതിയാകുമോ? അക്കൗണ്ടിന്റെ കെവൈസി കർശനമാക്കാൻ ആർബിഐ നിർദേശം

ഓൺലൈൻ പണമിടപാടുകൾ രാജ്യത്ത് അനുദിനം വർധിക്കുകയാണ്. സമയലാഭവും വേഗതയും സൗകര്യപ്രദവുമായതും ഡിജിറ്റൽ പണമിടപാട് തെരഞ്ഞെടുക്കാൻ ഇന്ന് ഏവരേയും പ്രേരിപ്പിക്കുന്നു. യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളും ഈ മാറ്റത്തിന് ഗതിവേഗം പകരുന്നുണ്ട്. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന വർധിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് (ആർബിഐ), അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെവൈസി (Know Your Customer) രേഖകൾക്ക് കർശനമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.

ബാങ്കിന് ഉത്തരവാദിത്തം

ഓൺലൈൻ പണം തട്ടിപ്പുകളിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഭാഗമാകുന്നുണ്ട്. ഒന്നാമത്തേത് തട്ടിപ്പിലൂടെ പണം നഷ്ടമായ അക്കൗണ്ട്. രണ്ടാമതായി പണം തട്ടിയെടുക്കുന്നതിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്. ഭൂരിഭാഗം കേസുകളിലും പണം തട്ടിയെടുക്കുന്നതിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്, തട്ടിപ്പുകാർ വ്യാജ തിരിച്ചറിയൽ രേഖകൾ (കെവൈസി) നൽകിയാകും ആരംഭിച്ചിട്ടുണ്ടാകുക. ചില കേസുകളിൽ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും പണം കൈമാറുന്നതിന് ഉപയോഗിക്കാറുണ്ട്. ഈ രണ്ട് സാഹചര്യങ്ങളിലും തട്ടിപ്പു നടത്തുന്ന ‌വ്യക്തികൾ ഇരകളിൽ നിന്നും പണം സ്വീകരിക്കാൻ ഉപയോഗിച്ച അക്കൗണ്ട് ഉള്ള ബാങ്കിന് ഉത്തരവാദിത്തം വന്നുചേരുന്നു.

വ്യാജ കെവൈസി

തട്ടിപ്പ് നടന്ന മിക്കവാറും സംഭവങ്ങളിൽ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു ചെല്ലുമ്പോൾ അതിന്റെ ഉടമയെ കണ്ടെത്താൻ സാധിക്കാറില്ല. ആ അക്കൗണ്ടിൽ നൽകിയ മേൽവിലാസത്തിൽ അന്വേഷിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം. അതായത്, പണം ശേഖരിച്ച തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട്, വ്യാജ തിരിച്ചറിയിൽ രേഖകൾ (കെവൈസി) നൽകിയാണ് ആരംഭിച്ചതെന്ന് ചുരുക്കം. അക്കൗണ്ട് തുറക്കുന്ന വേളയിൽ സമർപ്പിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ, ബാങ്ക് ഉദ്യോഗസ്ഥർ ശരിയായി അന്വേഷിച്ചു ഉറപ്പുവരുത്തതാണ് ഇതിനു കാരണം.

friends catering

നഷ്ടപരിഹാരം

ഈയൊരു പശ്ചാത്തലത്തിലാണ് സൈബർ പണം തട്ടിപ്പുകൾക്ക് തടയിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വളരെ വിശദമായ കെവൈസി നിർദേശം എല്ലാ വാണിജ്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. അതുകൊണ്ട്, തട്ടിപ്പിന് ഇരയാകുന്ന അക്കൗണ്ട് ഉടമയ്ക്ക്, ബാങ്കിന്റെ നേതൃത്വത്തിൽ പരാതി പരിഹരിച്ചു നൽകാത്തപക്ഷം ഓംബുഡ്സ്മാനെ സമീപിക്കാം.

തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ട് ആരംഭിച്ചത്, വ്യാജ രേഖകളുടെ പിൻബലത്തിലോ അല്ലെങ്കിൽ സമർപ്പിച്ച വ്യക്തിഗത തിരിച്ചറിയൽ രേഖകൾ പൂർണമായും പരിശോധന നടത്താതെയോ ആണെന്ന് തെളിഞ്ഞാൽ, നഷ്ടമായ തുക പൂർണമായോ ഭാഗികമായോ നൽകാൻ ആ ബാങ്കിനോട് ഉത്തരവിടാൻ ഓംബുഡ്സ്മാന് കഴിയുന്നതാണ്. പണം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനകം ഉപഭോക്താവ് പരാതിയുമായി ബാങ്കിനെ സമീപിച്ചിരിക്കണമെന്ന് മാത്രം.

ശ്രദ്ധിക്കേണ്ട കാര്യം

ഓൺലൈൻ പണം തട്ടിപ്പ് കേസുകളിൽ, നഷ്ടം വരുന്ന തുക തിരികെ നൽകാനുള്ള ബാധ്യത, കെവൈസി രേഖകളിൽ പാളിച്ചവരുത്തിയ ബാങ്കിനാണെന്ന് റിസർവ് ബാങ്ക് ഇതുവരെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ, പരാതി പരിഗണിക്കുന്ന ഓംബുഡ്സ്മാന്റെ വിവേചനാധികാരത്തെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത.

എന്നിരുന്നാലും പണം നഷ്ടമായാൽ വിഷമിച്ചിരിക്കാതെ എത്രയും വേഗം ആവശ്യമായ നടപടിക്രമം പാലിച്ച് ആർബിഐയുടെ ഓംബുഡ്സ്മാന് പരാതി നൽകുക. ഇതിനകം റിപ്പോർട്ട് ചെയ്ത പല ഓൺലൈൻ തട്ടിപ്പുകളിലും വ്യാജ കെവൈസി ഉള്ള സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനായി രാജ്യത്തെ വിവിധ ഓംബുഡ്സ്മാൻമാർ നിർദേശിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകുന്ന ഇടപാടുകാർക്ക് ആശ്വാസകരമാകുന്ന നടപടികൾ ഓംബുഡ്സ്മാന്റെ ഭാഗത്തുനിന്നും വരുമെന്ന് പ്രതീക്ഷിക്കാം.

ഒരു തവണ മാത്രം കേള്‍ക്കാം; ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്..

ഡിസപ്പിയറിങ് വോയ്‌സ് മെസേജസ് ഫീച്ചറുമായി വാട്‌സാപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദ സന്ദേശങ്ങളാണിവ്. ചിത്രങ്ങളും വീഡിയോയും അയക്കുന്നതിനായി ‘വ്യൂ വണ്‍സ്’ എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്‌സാപ്പില്‍ നേരത്തെ തന്നെയുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും ഒരുതവണ മാത്രമേ കാണാന്‍ സാധിക്കൂ. അതിന് സമാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിങ് വോയസ് മെസേജസ്.

സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡിസപ്പിയറിങ് വോയ്‌സ് മെസേജിനൊപ്പം വ്യൂ വണ്‍സ് മെസേജുകള്‍ക്കൊപ്പം കാണുന്ന ‘ വണ്‍ ടൈം’ ഐക്കണും ഉണ്ടാവും.

friends catering

വാട്‌സാപ്പിലെ എല്ലാ സന്ദേശങ്ങളും എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ആണ്. ഇതിനെ പുറമെയാണ് അധിക സുരക്ഷയ്ക്കായി ഡിസപ്പിയറിങ്, വ്യൂ വണ്‍സ് എന്ന പേരുകളില്‍ ഒറ്റത്തവണ മാത്രം കാണാനാവുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്.

അടുത്തിടെയാണ് സീക്രട്ട് കോഡ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചത്. ലോക്ക് ചെയ്ത ചാറ്റുകള്‍ തുറക്കാന്‍ ഒരു രഹസ്യ കോഡ് വെക്കുന്നതിനുള്ള സൗകര്യമാണിത്.

പാൻ കാർഡിൽ ഈ തെറ്റ് വരുത്തിയോ..? നിങ്ങളെ കാത്തിരിക്കുന്നത് 10,000 രൂപയുടെ പിഴ..!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെയെന്ന് ചോദിച്ചാൽ നമ്മൾ കണ്ണുംപൂട്ടി പറയുക ആധാർ കാർഡും, പാൻ കാർഡും എന്നായിരിക്കും. അതിൽ ആധാർ ഇപ്പോൾ ഏറ്റവും ജനകീയമായി കഴിഞ്ഞു, മറ്റൊരു തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ബാങ്ക് ഇടപാടുകൾക്ക് എല്ലാം കൂടിയേ തീരൂ. പതിനായിരം രൂപയിൽ കൂടുതൽ നിക്ഷേപം നടത്താൻ പോലും, സുഗമമായ ബാങ്കിങ് സേവനം ആസ്വദിക്കാനും ഇന്ന് പാൻ കാർഡ് എടുക്കേണ്ടത് നിർബന്ധമാണ്.


എന്നാൽ നിങ്ങളുടെ കൈവശം ഒന്നിലധികം പാൻ കാർഡ് ഉണ്ടെങ്കിൽ അതിന് എന്തായിരിക്കും പ്രതിവിധി. ചോദ്യം നിസാരമായി കാണേണ്ട, രാജ്യത്തെ വലിയൊരു വിഭാഗം പേർക്കും ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചാലുള്ള ഭവിഷ്യത്ത് എന്താണ് ? ആദായ നികുതി വകുപ്പ് പിഴ ചുമത്തുമോ ? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങൾ നിരവധിയാണ്.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

എന്താണ് പാൻ കാർഡ് ?

ഇന്ത്യയിൽ ഒരു നികുതി ദാതാവിന് നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് യഥാർത്ഥത്തിൽ പാൻ അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ. പാൻ നമ്പറിൽ ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെയുള്ള 4 അക്കങ്ങളും, അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമായിരിക്കും ഉണ്ടാവുക. ഇത് നികുതി ദായകരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.


ഒന്നിലധികം പാൻ കാർഡുകൾ

വ്യക്തിഗത നമ്പറുകളാണ് പാൻ നമ്പർ എന്ന് നമ്മൾ നേരത്തെ പറഞ്ഞല്ലോ. ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ച് പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.


നടപടികൾ

ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരമാണ് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം ഉണ്ടെങ്കിൽ നടപടിയെടുക്കുക. ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഈ വ്യക്തി രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണമെന്നും ചട്ടത്തിൽ പറയുന്നു. ഇത് ഓൺലൈനായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്

friends catering

പിടിവിട്ട് പറന്ന് പൊന്ന് ; സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത്ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 46,000 രൂപ കടന്നു. പവന് 600 രൂപയാണ് കൂടിയത്.

ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു കൂടിയ വില . ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയത് പവന് 45,920 രൂപയാണ്. ഇത് കേരള വിപണിയില്‍ ചരിത്രത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ തിങ്കളാഴ്ച പവന് 45,880 രൂപ നിരക്കുയര്‍ന്നപ്പോള്‍ തന്നെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായി മാറി.

“വായ്പ എടുക്കുന്നത് സ്ത്രീയാണോ? ആനുകൂല്യങ്ങൾ നിരവധി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിൽ പോലും ഇപ്പോൾ സ്ത്രീകളുടെ പ്രതിനിദ്യം വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെ സ്വത്തുക്കളുടെ കാര്യത്തിലും വര്ധനവുണ്ടായിട്ടുണ്ട്. നിരവധി കാരണങ്ങളാൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് ഭവന വായ്പ പരിശോധിക്കാം.

ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സെക്ഷൻ 80 സി പ്രകാരം, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പയുടെ പ്രധാന ഘടകത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിച്ചേക്കാം”

വീടിന്റെ ഉടമസ്ഥാവകാശം സ്ത്രീകളിലേക്ക് വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, പലിശ സബ്‌സിഡികൾ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാന് മന്ത്രി ആവാസ് യോജന, ഇത് പ്രകാരം നിർബന്ധമായും സ്ത്രീ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു, അവർക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്‌സിഡി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽ നിന്നോ (ഇഡബ്ല്യുഎസ്) അല്ലെങ്കിൽ താഴ്ന്ന വരുമാന ഗ്രൂപ്പിൽ നിന്നോ (എൽഐജി) വായ്പയെടുക്കുന്ന അവിവാഹിതരായ അല്ലെങ്കിൽ വിധവയായ സ്ത്രീകൾക്ക് 6 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 6.5% സബ്‌സിഡിക്ക് അർഹതയുണ്ട്.”

friends travels

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം… എണ്ണവിലയും വര്‍ധിക്കുന്നു

കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും വര്‍ധിക്കുന്നു. നേരിയ തോതിലാണെങ്കിലും പ്രതിദിന വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ശനിയാഴ്ചയും തിങ്കളാഴ്ചയും കേരള വിപണിയില്‍ പവന് 120 വീതം വര്‍ധിച്ചിരുന്നു. ഇന്നും സമാനമായ രീതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 43600 രൂപയായിരുന്നു. പിന്നീട് പതിയെ വില ഉയരുന്നതാണ് ട്രെന്‍ഡ്. ഇത് തുടര്‍ന്നാല്‍ റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം കുതിക്കും. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനും സ്വര്‍ണവിലയില്‍ പ്രകടമാകും.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44160 രൂപയാണ്. 120 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5520 രൂപയാണ്. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

അതേസമയം, സ്വര്‍ണം വാങ്ങുന്നവര്‍ അല്‍പ്പം മടിച്ചു നില്‍ക്കാനാണ് സാധ്യത. വില കുറയുമോ എന്ന് കാത്തിരിക്കും. വലിയ തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കേണ്ട. വിപണിയില്‍ ആശങ്ക നിറയുമ്പോള്‍ സ്വര്‍ണത്തിന് വില കയറുകയാണ് ചെയ്യുക. സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ആവശ്യക്കാര്‍ ഏറിയാല്‍ വില കൂടും. എണ്ണയ്ക്ക് വില ഉയരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 95 ഡോളര്‍ പിന്നിട്ടു. ആഴ്ചകള്‍ക്ക് മുമ്പ് 75 ഡോളറുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ 20 ഡോളര്‍ വര്‍ധിച്ചിരിക്കുന്നത്. വൈകാതെ എണ്ണ 100 ഡോളറിലെത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇത് ഇന്ത്യ പോലുള്ള വിപണിക്ക് കനത്ത തിരിച്ചടിയാകും. അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. ഇന്ത്യയില്‍ സുപ്രധാനമായ തിരഞ്ഞെടുപ്പുകള്‍ വരികയാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരും. ഈ സാഹചര്യത്തില്‍ എണ്ണവില വര്‍ധിപ്പിക്കുന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തില്ല എന്നാണ് കരുതുന്നത്. എന്നാല്‍ വിപണി സാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് തീര്‍ച്ചയാണ്.

 

 

ഈ കമ്പനിയിൽ ഓഹരിയുണ്ടോ? ഒരു വർഷം കൊണ്ട് ഇരട്ടി വരുമാനം; 8 വർഷം മുൻപ് നിക്ഷേപിച്ചവർ കോടീശ്വരന്മാർ

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 90 ശതമാനവും കഴിഞ്ഞ ഒരു മാസ കാലയളവിൽ 36 ശതമാനവും വളർച്ച രേഖപ്പെടുത്തി.

അഗ്രോകെമിക്കൽ, കീടനാശിനി കമ്പനിയായ കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡ് (Kilpest India Ltd) കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് വലിയ വരുമാനം നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ, കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിൽ നിക്ഷേപിച്ച സ്മോൾക്യാപിറ്റൽ സ്റ്റോക്ക് നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകർ വെറും 8 വർഷം കൊണ്ട് കോടീശ്വരന്മാരായി.

കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ (Nuvama) ശുപാർശ ചെയ്തിരുന്നു. നുവാമയുടെ വിശകലനം അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ ഏകദേശം 300-400 കോടി രൂപ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് മാർക്കറ്റുണ്ട്. ഇതിൽ 10 മുതൽ 12.5 ശതമാനം വരെ ​​വിപണി വിഹിതം കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റേതാണ്.

തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച ഉടൻ തന്നെ കിൽപെസ്റ്റ് ഇന്ത്യയുടെ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നിരുന്നു. രാവിലെ 10:05 ആയപ്പോൾ ബിഎസ്ഇയിൽ 2.99 ശതമാനം ഉയർന്ന് 806.2 എന്ന നിലയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.

ഈ സ്മോൾക്യാപിറ്റൽ സ്റ്റോക്ക് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 90 ശതമാനവും കഴിഞ്ഞ ഒരു മാസ കാലയളവിൽ 36 ശതമാനവും വളർച്ച രേഖപ്പെടുത്തി.

2015 സെപ്റ്റംബറിൽ, ഒരു കിൽപെസ്റ്റ് ഓഹരിയുടെ വില 7.90 രൂപയായിരുന്നു. നിലവിൽ, ഇത് 10155 ശതമാനം ഉയർന്ന് 818 രൂപയിലെത്തി. വെറും എട്ട് വർഷം മുൻപ്, കിൽപെസ്റ്റിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ വരുമാനം ഒരു കോടിയിലധികമായി. കിൽപെസ്റ്റ് ഇന്ത്യ ഒരു മൾട്ടിബാഗർ സ്റ്റോക്കായി മാറിയിരിക്കുന്നു എന്നും ഹ്രസ്വകാല നിക്ഷേപകർക്കും ദീർഘകാല നിക്ഷേപകർക്കും നല്ല വരുമാനം നൽകുന്നു എന്നും സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

2022 സെപ്റ്റംബർ 29 ന്, കിൽപെസ്റ്റ് ഓഹരി, ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 315.05 രൂപയിൽ എത്തിയിരുന്നു. ഇതിനുശേഷം, ഒരു വർഷത്തിനുള്ളിൽ, അതിന്റെ മൂല്യം ഇരട്ടിയിലധികം വർധിക്കുകയും 2023 സെപ്റ്റംബർ 11-ന് 867 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തു. എങ്കിലും കഴിഞ്ഞ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 867 രൂപയേക്കാൾ 6 ശതമാനം കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ഈ ഓഹരി വ്യാപാരം നടക്കുന്നത്.

സ്വര്‍ണവില വീണ്ടും കുതിച്ചു; വില്‍ക്കുന്നവര്‍ക്ക് മികച്ച ലാഭം, ഇന്നത്തെ നിരക്ക് അറിയാം

വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ കുറച്ച് കേന്ദ്രസർക്കാർ.

പാചകവാതക വില കുറച്ച് രാജ്യത്തെ സർക്കാർ പെട്രോളിയം കമ്പനികൾ. ഓഗസ്റ്റ് ഒന്നുമുതൽ വില കുറച്ചായിരിക്കും സിലിണ്ടർ വിപണിയിലെത്തുന്നത്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില മാത്രമാണ് എണ്ണക്കമ്പനികൾ കുറച്ചത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

സർക്കാർ എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്താറുണ്ട്. ഇതനുസരിച്ച് ഇന്ന് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 100 രൂപ വരെയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1,773 രൂപയിലെത്തി. നേരത്തെ ജൂലായ് നാലിന് വാണിജ്യ ഗ്യാസ് സിലിണ്ടറിന് 20 രൂപ വർധിപ്പിച്ചിരുന്നു.

 

മെട്രോനഗരങ്ങളിലെ വാണിജ്യ സിലിണ്ടർ വിലകൾ

“കൊൽക്കത്തയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1895.50 രൂപയിൽ നിന്ന് 1802.50 രൂപയായി കുറഞ്ഞു. ചെന്നൈയിൽ 19 കിലോഗ്രാം വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1945.00 രൂപയിൽ നിന്ന് 1852.50 രൂപയായി കുറഞ്ഞു. ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 83.5 രൂപ കുറഞ്ഞ് 1,773 രൂപയായി.

 

ഗാർഹിക പാചക വാതക വിലയിൽ ദീർഘകാലമായി സ്ഥിരത

 

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായ മാറ്റം വരുമ്പോഴും ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില ദീർഘകാലമായി ഒരേ നിരക്ക് നിലനിർത്തുകയാണ്.    2023 മാർച്ചിലാണ് അവസാനമായി 50 രൂപയുടെ വർധനയുണ്ടായത്. ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് എൽപിജി സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്”

ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ നല്ലത് സ്വര്‍ണം..!!? പ്രിയം കൂടുന്നത് ഇക്കാരണത്താല്‍

കാലങ്ങളായി സ്വര്‍ണത്തെ ഒരു നിക്ഷേപമായി കണ്ട് വരുന്നവരാണ് ഭൂരിഭാഗം പേരും. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ഗ്രാമീണ ജനതയ്ക്കും ഇടയില്‍ ആഡംബര വസ്തു എന്നതിലുപരിയായി ചെറിയ ചെറിയ സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയുണ്ട്. സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവ് വന്നാല്‍ പോലും ഇത് പൂര്‍ണമായി അവസാനിക്കുന്ന സ്ഥിതിയുണ്ടാകാറില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

 

ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) അടുത്തിടെ നടത്തിയ ഗാര്‍ഹിക സര്‍വേയിലെ കണ്ടെത്തലുകള്‍. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ എല്ലാം ഇപ്പോഴും സ്വര്‍ണം ഒരു അവശ്യഘടകമാണെങ്കില്‍ പോലും മധ്യവര്‍ഗക്കാരായ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വര്‍ണം എന്നത് സുരക്ഷിതമായ നിക്ഷേപം തന്നെയാണ് എന്നാണ് ഇതില്‍ പറയുന്നത്.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അതായത് ഫിക്‌സഡ് ഡെപ്പോസിറ്റായി പണം സൂക്ഷിക്കുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. പണപ്പെരുപ്പ പ്രതിരോധവും ഹ്രസ്വകാലത്തേക്ക് പെട്ടെന്ന് പണം ആവശ്യമായി വന്നാലുള്ള ഉപയോഗവും എല്ലാം മുന്‍നിര്‍ത്തിയാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്. നാണയപ്പെരുപ്പം തടയാന്‍ സ്വര്‍ണം വഹിക്കുന്ന പങ്ക് ഇത്തരക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ ഘടകമാണ്.