ചോക്ലേറ്റ് അമിതമായി കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ലോകമെമ്പാടുമുള്ള മധുരപ്രേമികളുടെ ഇഷ്ടവിഭവമാണ് ചോക്ലേറ്റ്. പല്ലുകൾക്ക് ബലം നൽകുക, ആർത്തവദിനങ്ങളിലെ വേദന അകറ്റുക തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ചോക്ലേറ്റിനുണ്ട്. എന്നാൽ, ഒരു നിശ്ചിത അളവിൽക്കൂടുതൽ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുനൽകുന്നു. ചോക്ലേറ്റിലുള്ള കൊഴുപ്പും മധുരവുമാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണം. അതിനാൽ, ഇത് കൂടിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നു.

jaico 1

> ശരീരഭാരം വർധിക്കുന്നു

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് ഉത്തമം. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും മധുരവുമാണ് ശരീരഭാരം വർധിപ്പിക്കുന്നത്. ചോക്ലേറ്റ് ഒഴിവാക്കിയുള്ള ഡയറ്റ് പിന്തുടരുന്നത് ശരീഭാരം വേഗം കുറയ്ക്കാൻ സഹായിക്കും.

> ഉറക്കം കുറയ്ക്കും

ചോക്ലേറ്റിൽ കഫീൻ അടങ്ങിയിരിക്കുന്നു. ഇത് ഏറെ നേരം ഉണർവോടെ ഇരിക്കാൻ പ്രേരിപ്പിക്കുന്നു. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആയുർവേദ പിഎച്ച്ഡി ക്ക് അപേക്ഷിക്കാം മാർച്ച്‌ 15 വരെ

ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 12 ശാഖകളിൽ പിഎച്ച്ഡിക്കു മാർച്ച് 15 വരെ അപേക്ഷിക്കാം. www.aiia.gov.in ഓരോ ശാഖയിലും സ്റ്റൈപൻഡുള്ള 3 സീറ്റും, സർവീസിലുള്ളവർക്കും വിദേശികൾക്കും വേണ്ടി സ്റ്റൈപൻഡ് ഇല്ലാത്ത ഓരോ സീറ്റുമുണ്ട്.

afjo ad

ആയുർവേദ എംഡി/എംഎസ് എന്നിവയ്ക്കു പുറമേ ആയുഷ് നിയന്ത്രണത്തിലുള്ള ഡയറ്റ് & ന്യൂട്രിഷൻ, ആയുർവേദ എംഫാം, അലോപ്പതിയിലെ എംഡി/എംഎസ്, മെഡിസിനൽ പ്ലാന്റ് സയൻസസ്, മെഡിസിനൽ കെമിസ്ട്രി, ഫുഡ് സയൻസ് & ടെക്നോളജി തുടങ്ങിയവയിൽ പിജി യോഗ്യതയുള്ളവർക്കും അവസരമുണ്ട്.ഏപ്രിൽ 3ന് എൻട്രൻസ് പരീക്ഷയും ഏപ്രിൽ 25, 26 തീയതികളിൽ ഇന്റർവ്യൂവും ഡൽഹിയിൽ നടത്തും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സഞ്ചാരികളുടെ പ്രിയയിടം പൊന്മുടി തുറന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം, മങ്കയം ഈക്കോടൂറിസം കേന്ദ്രങ്ങളും തുറന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പൊന്മുടിയിലേക്കുള്ള പ്രവേശനം നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കുമെന്നു കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ നിർദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊന്മുടിക്കൊപ്പം പാലോട് വനം റേഞ്ചിലെ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം, മങ്കയം ഈക്കോടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുമെന്നു ഡി എഫ് കെ.ഐ. പ്രദീപ് കുമാർ അറിയിച്ചിരുന്നു. പൊന്മുടി സംസ്ഥാന ഹൈവേയിൽ കല്ലാർ മൊട്ടമൂടിനു സമീപത്തെ റോഡിലെ തകർന്ന സംരക്ഷണ ഭിത്തി ഇതുവരെ നന്നാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്തു ഡി വൈഡർ ഉപയോഗിച്ചു അപകടകരമായ ഭാഗത്തു കൂടെയുള്ള യാത്ര ഒഴിവാക്കിയിരുന്നു. തൽസ്ഥിതി തുടരും.

ഇവിടെ പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗതാഗത നീയന്ത്രണം തുടരും. സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പ്രവേശന ടിക്കറ്റുമായി വരുന്നവർ രണ്ടു വാക്സീൻ സ്വീകരിച്ച രേഖ, രണ്ടു ദിവസത്തിനിടെ എടുത്ത ആർടിപിസിആർ ഫലം എന്നിവയിൽ ഒന്ന് കല്ലാർ ചെക്പോസ്റ്റിൽ വനം ഉദ്യേഗസ്ഥരെ കാണിച്ചു ബോധ്യപ്പെടുത്തണം. രക്ഷകർത്താക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് പ്രവേശനം ഉണ്ടാകും. ഒരു മാസത്തിനു ശേഷമാണ് പൊന്മുടി വിനോദസഞ്ചാരം പുനരാരംഭിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആമസോണിൽ ഫോൺ ഫെസ്റ്റ്:അത്യുഗ്രൻ ഫീച്ചറുകളുമായി സാംസങ് ഗാലക്സി സ്മാർട്ട് ഫോണുകൾ

വിപണികളിൽ സ്മാർട്ട് ഫോണുകളുടെ വലിയ ശേഖരമാണ്. സാംസങ് ഗാലക്സി സ്മാർട്ട് ഫോണുകൾ കിടിലൻ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. ആമസോണിൽ സ്മാർട്ട് ഫോണുകൾക്ക് നല്ല ഓഫറാണ്.

> സാംസങ് ഗാലക്സി എം 52 5ജി

6.7 ഇഞ്ച് സൂപ്പർ അമോൾഡ് പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേയുളള ഫോണിന് സ്നാപ്ഡ്രാഗൺ 778ജി, ഒക്ടാ-കോർ പ്രൊസസ്സറാണ്. 64എംപി + 12എംപി + 5എംപി ട്രിപ്പിൾ റിയർ ക്യാമറകളും 32എംപി സെൽഫി ക്യാമറയുമുണ്ട്. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 128ജിബി പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1ടിബി ആണ്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

> സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

6.5 ഇഞ്ച് ഇൻഫിനിറ്റി ഒ സൂപ്പർ അമോൾഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഫോണിന് ശക്തി പകരാൻ ക്വാൽക്കം സ്നാപ്ഡ്രാഗൺ 865 ഒക്ടാ കോർ പ്രൊസസ്സറുണ്ട്. ഉഗ്രൻ പ്രോ ഗ്രേഡ് ക്യാമറകളാണ് ഫോണിന്റെ മുഖ്യ ആകർഷണം. 12എംപി അൾട്രാ വൈഡ് ക്യാമറ, 12എംപി വൈഡ് ആങ്കിൾ ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങിയതാണ് ട്രിപ്പിൾ ക്യാമറകൾ. 32എംപി സെൽഫിക്യാമറയുമുണ്ട്. 3* ഒപ്റ്റിക്കൽ സൂം, 30* സൂപ്പർ റെസല്യൂഷൻ സൂം ഫീച്ചറുകൾ ദൂരെ നിന്നും മികച്ച ദൃശ്യങ്ങളെടുക്കാൻ സഹായിക്കുന്നവയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുളളത്. മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1ടിബി ആണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാർട്ട് ഫോണിൽ സൂപ്പർ ഫാസ്റ്റ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് ഫീച്ചറുകളുണ്ട്. മികച്ച ഫോട്ടോകളെടുക്കാനും ഗെയിം കളിക്കാനും അനുയോജ്യമായ ഫോൺ വമ്പിച്ച ഓഫറോടെ ആമസോണിൽ നിന്ന് വാങ്ങാം.

> സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ് സീരീസിലെ മികച്ച സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി. സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജിയിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഡിസൈനിലും പ്രൊസസ്സറിലും വേറിട്ടു നിൽക്കുന്ന ഫോൺ ഗാലക്സി എസ്20 എഫ്ഇ 5ജിയേക്കാൾ നേരിയതും കനം കുറഞ്ഞതുമാണ്. 6.4 ഇഞ്ച് അമോൾഡ് ഡിസ്പ്ലേയുളള ഫോണിൽ ഒക്ടാ-കോർ എക്സൈനോസ് 2100 പ്രൊസസ്സറാണ്. ഐപി68 വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുണ്ട്. ഗാലക്സി എസ്20 എഫ്ഇ 5ജിന് സമാനമായ 12എംപി + 12എംപി + 8എംപി ട്രിപ്പിൾ ക്യാമറയാണ്. 32എംപി സെൽഫിക്യാമറയുമുണ്ട്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പുകളിൽ വിപണികളിൽ ലഭ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാർട്ട് ഫോണിൽ സൂപ്പർ ഫാസ്റ്റ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് ഫീച്ചറുകളുണ്ട്.

> സാംസങ് ഗാലക്സി എം 32

6.4 ഇഞ്ച് സൂപ്പർ അമോൾഡ്, ഇൻഫിനിറ്റി യു-കട്ട് ഡിസ്പ്ലേയാണുളളത്. മികച്ച ക്യാമറകളും ബാറ്ററിയുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. 64എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറകളും 20എംപി സെൽഫി ക്യാമറയുമുണ്ട്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്. മീഡിയടെക് ഹീലിയോ ജി80 ഒക്ടാ-കോർ പ്രൊസസ്സറാണ്. 4ജിബി റാം + 64ജിബി സ്റ്റോറേജ്, 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എകസ്പാൻഡബിൾ ലിമിറ്റ് 1ടിബി ആണ്.

> സാംസങ് ഗാലക്സി എം 12

പുത്തൻ ഡിസൈനുകളും ക്വാഡ് ക്യാമറ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് സാംസങ് ഗാലക്സി എം 12. 48എംപി + 5എംപി 2എംപി + 2എംപി ക്വാഡ് ക്യാമറകളും 8എംപി സെൽഫി ക്യാമറയുമുണ്ട്. 6.5 ഇഞ്ച് എച്ച്ഡി, ടിഎഫ്ടി എൽസിഡി ഇൻഫിനിറ്റി വി-കട്ട് ഡിസ്പ്ലേയാണുളളത്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്. 4ജിബി റാം + 64ജിബി സ്റ്റോറേജ് , 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1ടിബി ആണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സൂചികകൾ വീണ്ടും താഴേയ്ക്ക്: സെൻസെക്സിൽ തകർച്ച 732 പോയന്റ്, നിഫ്റ്റി 16,500ന് താഴെ

റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ വിപണി കനത്ത സമ്മർദത്തിൽ. വ്യാപാര മാസത്തിന്റെ അവസാനത്തെയും വ്യാപാര ആഴ്ചയുടെ ആദ്യത്തെയും ദിനത്തിൽ നിഫ്റ്റി 16,500ന് താഴെയെത്തി.

സൺ ഫാർമ, ടൈറ്റാൻ, എൽആൻഡ്ടി, ഐടിസി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, റിലയൻസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. റഷ്യ യുക്രൈനെ ആക്രമിച്ച ദിവസം 2700ലേറെ പോയന്റ് സെൻസെക്സ് തകർച്ചനേരിട്ടെങ്കിലും അടുത്തദിവസംതന്നെ 1,300ലേറെ പോയന്റ് തിരിച്ചുപടിക്കുകയും ചെയ്തിരുന്നു.

വ്യത്യസ്ത ആഗോള കാരണങ്ങൾ നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും വിപണിയിൽ കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നെഗറ്റീവ് സോണിലാണ്. സൂചികകൾ ഒരുശതമാനവീതം താഴ്ന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മനുഷ്യ കോശം.

ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.  ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്നു. കോശത്തെക്കുറിച്ചുള്ള പഠനം ‘സെൽ ബയോളജി’ (കോശവിജ്ഞാനീയം) അഥവാ ‘സൈറ്റോളജി’ എന്നറിയപ്പെടുന്നു. ചെറിയ മുറി എന്ന അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആവിർഭാവം. ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ജീവികളെ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവയെ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) വിളിക്കുന്നു. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.

1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, ‘ചെറിയ മുറി’ എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക്, ഓക്ക് മരത്തിലെ കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നി. അതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ ജേകബ് സ്ക്ലീഡനും തിയോഡോർ ഷ്വാനും ചേർന്ന് കോശസിദ്ധാന്തം രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്.
കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.
3.5 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് കോശങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്.  ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കല (ടിഷ്യൂ) എന്നറിയപ്പെടുന്നു. രക്തം, അസ്ഥികല, പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഒട്ടകപ്പക്ഷിയുടെ മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ പ്ള്യൂറോ ന്യുമോനിയ പോലുള്ള ജീവികളുടെതാണ്.യൂക്കാരിയോട്ടിക് കോശം പ്ലാസ്മാസ്തരം അഥവാ കോശസ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു.ലിപ്പിഡുകളുടെ ഇരട്ട അടുക്ക്, ഹൈഡ്രോഫിലിക് ഫോസ്ഫറസ് തന്മാത്രകൾ എന്നിവയാൽ നിർമ്മിതമായ കോശസ്തരം കോശത്തിനെ അതിന്റെ പരിസ്ഥിതിയിൽ നിന്നും വേർതിരിച്ച് നിർത്തി സംരക്ഷിയ്ക്കുന്നു. ആയതിനാൽ ഈ അടുക്കുകൾ ഫോസ്ഫോ-ലിപിഡ് ഇരട്ട അടുക്കുകൾ എന്ന് അറിയപ്പെടുന്നു. വിവിധ തന്മാത്രകളുടെ കോശത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരത്തിനായി ഈ ഇരട്ടപാളികളിൽ പമ്പുകളും ചാനലുകളുമെല്ലാമായി പ്രവർത്തിയ്ക്കുന്ന അനേകം പ്രോട്ടീൻ തന്മാത്രകൾ അടങ്ങിയിരിയ്ക്കുന്നു. ഒരു തന്മാത്രയേയോ അയോണിനേയോ ഒരു പരിധി വരെ കടത്തി വിടാനും അല്ലെങ്കിൽ കടത്തി വിടാതിരിയ്ക്കാനും കഴിവുള്ളതിനാൽ കോശസ്തരം സെമി പെർമിയബിൾ ആണ്. ഹോർമോണുകൾ പോലെയുള്ള പുറത്തു നിന്നുമുള്ള സുചനകൾ തിരിച്ചറിയാനുതകുന്ന റിസെപ്റ്റർ പ്രോട്ടീനുകളും കോശസ്തരത്തിൽ അടങ്ങിയിരിയ്ക്കുന്നു.

കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും കോശാംഗങ്ങളെ ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം എ.ടി.പി തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് പ്രോട്ടോപ്ലാസം എന്നറിയപ്പെടുന്നത്.കോശദ്രവ്യത്തിനകത്തെ മുഖ്യഘടനകളാണിവ. റൈബോസോം, മൈറ്റോകോൺട്രിയ, എൻഡോപ്ലാസ്മിക് റെട്ടിക്കുലം, ജൈവകണങ്ങൾ (പ്ലാസ്റ്റിഡ്), ലൈസോസോം, ഗോൾഗി വസ്തുക്കൾ, ഫേനങ്ങൾ, എന്നിങ്ങനെ കോശാംഗങ്ങൾ വിവിധതരത്തിലുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 ഇന്ന്

തുടർച്ചയായ ജയങ്ങളുമായി ഇന്ത്യ നെഞ്ചുവിരിച്ചുനിൽക്കുകയാണ്. നാല് മാസം മുമ്പ് ട്വന്റി 20 ലോകകപ്പിൽ തുടരെ തോറ്റ് നിസ്സഹായരായി നിന്ന കാലം കഴിഞ്ഞു. രണ്ടാം ട്വന്റി 20 മത്സരത്തിൽ ശനിയാഴ്ച ശ്രീലങ്കയെ നേരിടുമ്പോൾ ജയിച്ചുകൊണ്ടിരിക്കുക എന്ന ശീലം മാറ്റാൻ രോഹിത് ശർമയ്ക്കും സംഘത്തിനും താത്പര്യമുണ്ടാവില്ല. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വൈകീട്ട് ഏഴ് മുതലാണ് മത്സരം.

ആദ്യമത്സരത്തിൽ ഇന്ത്യ നേടിയത് ഉജ്ജ്വല ജയമാണ്. ഇഷാൻ കിഷനും ശ്രേയസ് അയ്യരും മാരകമായ പ്രഹരശേഷി കാട്ടി. കിട്ടുന്ന അവസരങ്ങൾ യുവതാരങ്ങൾ നന്നായി മുതലാക്കുന്നുണ്ട്. പരിക്കുകാരണമാണ് ഋതുരാജ് ഗെയ്ക്വാദിന് ഈ മത്സരം കളിക്കാനാവാതെ പോയത്. ധരംശാലയിൽ അദ്ദേഹത്തിന് തിരിച്ചുവരാനാവുമെന്ന് രോഹിത് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഇഷാൻ കിഷനൊപ്പം ഗെയ്ക്വാദ് ഓപ്പൺ ചെയ്യും.

വെസ്റ്റിൻഡീസിനെതിരേ ചെയ്തതുപോലെ രോഹിത് വൺഡൗണാവും. രവീന്ദ്ര ജഡേജയെ തുടർന്നും ടോപ് ഓർഡറിൽ പരിഗണിക്കും. മലയാളിതാരം സഞ്ജു സാംസൺ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടീമിലെത്തിയിട്ടും ബാറ്റിങ്ങിന് അവസരം കിട്ടാത്ത നിർഭാഗ്യം.ലഖ്നൗവിലേത് നല്ല ബാറ്റിങ് ട്രാക്കായിരുന്നു. സഞ്ജുവിന് അടിച്ചുകളിക്കാമായിരുന്ന അവസരമാണ് നഷ്ടമായത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മലബാറിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം യാഥാർത്ഥ്യത്തിലേക്ക്

മലബാറിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. ഒപ്പം ഗോത്രവയനാടിന്റെ ഏറ്റവും വലിയ ചരിത്രശേഖരവും ഇവിടെ സംരക്ഷിക്കപ്പെടും. വിനോദ കേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ജില്ലയുടെ തനത് ജീവിത പരിസരങ്ങളെ അടുത്തറിയാൻ കഴിയുന്ന തരത്തിൽ മ്യൂസിയത്തെ മാറ്റാനാണ് അണിയറയിലുള്ളവരുടെ പരിശ്രമം. വയനാടിനെ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ ചരിത്രകാരൻമാരുടെ സഹായത്തോടെയും ഉപദേശത്തോടയുമാണ് പൈതൃക മ്യൂസിയം ക്രമീകരിക്കുക. ഗോത്ര പഠന ഗവേഷണത്തിനായുള്ള സൗകര്യങ്ങളടക്കം നൽകി ഒരു ഗവേഷണ കേന്ദ്രം എന്ന നിലയിലും ഇതിനെ മാറ്റാനാണ് പദ്ധതി.

മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിച്ച് കുങ്കിച്ചിറ മ്യൂസിയം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജനതയുടെ സംസ്കൃതിയിലൂടെയുള്ള യാത്രയാണ് മ്യൂസിയത്തിൽ സന്നിവേശിപ്പിക്കുക. ഇതിനായി പതിനാറായിരം ചതുരശ്രയടിയുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ തയ്യാറായിരിക്കുന്നത്. 9000 ചതുരശ്രയടി വിസ്തീർണമുള്ള താഴെ നിലയിൽ കാര്യനിർവഹണ വിഭാഗം മുറികളും ഹാളും പ്രദർശന മുറികളുമുണ്ട്. ത്രീഡി തിയേറ്റർ, ഗവേഷണ വിഭാഗം, ഗ്രന്ഥശാല എന്നിവയും ഇവിടെ സജ്ജമാക്കും. മുകളിലത്തെ നിലയിൽ പ്രദർശന കേന്ദ്രങ്ങൾ ഒരുക്കും.

afjo ad

ചുവർചിത്രമടക്കം ഗോത്ര ജീവിതത്തിന്റെയും കാർഷിക ചരിത്രത്തെയും അടയാളപ്പെടുത്തുന്നതും ഏറ്റവും ആകർഷകമായതുമായ രീതിയിലായിരിക്കും ഓരോന്നിന്റെയും ക്രമീകരണം. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്റെ കെട്ടിട നിർമാണം. ആകർഷകമായ രീതിയിൽ പൂർണ സൗകര്യത്തോടെ എച്ച്.പി.എലാണ് കെട്ടിട നിർമാണം വളരെ വേഗം പൂർത്തിയാക്കിയത്. ഒമ്പതേക്കറോളം സ്ഥലത്താണ് മ്യൂസിയവും ചിറയുമടക്കമുള്ള കേന്ദ്രമുള്ളത്.

പഴശ്ശിരാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരേ പടനീക്കങ്ങൾ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. നൂറ്റാണ്ടുകൾക്കുമുമ്പേ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഇംഗ്ലീഷ് സൈന്യം മനസ്സിലാക്കിയിരുന്നു. പഴശ്ശിയുടെ വിപ്ലവങ്ങൾക്ക് പടനീക്കങ്ങൾ നടന്ന പ്രധാന കേന്ദ്രവും ഇതുതന്നെയാണ്. കുങ്കിച്ചിറയുടെ രണ്ട് മലകൾക്ക് അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത ‘ഒറ്റുപാറ ഇന്നും കാടുമൂടി നിൽക്കുന്നു. മലയുടെ മുകളിലുള്ള ഈ പാറയുടെ മുകളിൽ നിന്നുമാണ് പഴശ്ശിയുടെ പടനീക്കങ്ങൾ ഒറ്റുകൊടുക്കപ്പെട്ടത്.

പഴശ്ശിരാജാവിന്റെ ഉറ്റ തോഴനായ തലയ്ക്കൽ ചന്തുവിന്റെ വീട് ഈ ചരിത്രഭൂമിയിലാണ്. ചിറയുടെ വടക്കുഭാഗത്തായി ആറു കിലോമീറ്ററോളം അകലെയാണ് ചന്ദനത്തോട്ടം. ഇവിടെയുള്ള പ്രത്യേകതരം കല്ലുരച്ചാണ് ചന്ദനത്തിനു പകരമായി പഴശ്ശിസൈന്യം ഉപയോഗിച്ചിരുന്നത്. പഴശ്ശി സൈന്യം ഈ ചിറയിൽനിന്ന് ദാഹമകറ്റിയതായും പറയപ്പെടുന്നു. വനനിബിഡമായ മലകൾക്ക് നടുവിൽ പച്ചപ്പിന്റെ പ്രകൃതിദത്ത മൈതാനങ്ങൾ വയനാട്ടിൽ ഇവിടെ മാത്രമാണുള്ളത്. കാടിനുള്ളിൽ 25 ഏക്കർ വിസ്തൃതിയിലുള്ള ചേറ്റുകണ്ടം പ്രകൃതി കനിഞ്ഞരുളിയ വയനാടിന് വിസ്മയമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ (ഐ.ഐ.എസ്സി) മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി; എം.ടെക് (റിസർച്ച്) എന്നീ റിസർച്ച് പ്രോഗ്രാമുകൾ, മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്), മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്), മാസ്റ്റർ ഓഫ് മാനേജ്മെന്റ് എന്നീ കോഴ്സ് പ്രോഗ്രാമുകൾ, എം.എസ്സി. ലൈഫ് സയൻസസ്, കെമിസ്ട്രി എന്നീ സയൻസ് കോഴ്സ് പ്രോഗ്രാമുകൾ, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം, എക്സ്റ്റേണൽ, രജിസ്ട്രേഷൻ സ്കിം പ്രകാരമുള്ള പിഎച്ച്.ഡി, എം.ടെക് (റിസർച്ച്) എന്നിവയിലേക്കാണ് അവസരം.

എം.എസ്സി.ക്ക് നിശ്ചിതവിഷയത്തിലെ ബിരുദത്തോടൊപ്പം ജാം 2022/ഗേറ്റ് യോഗ്യതയും വേണം. ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളുണ്ട്. ബി.എസ്സി, ബി.ഇ ബി.ടെക്, ബയോടെക്നോളജി, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽസ്, അഗ്രിക്കൾച്ചറൽ സയൻസസ് ബാച്ചിലർ ബിരുദധാരികൾക്ക് വിവിധ മേഖലകളിലായി അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് ജാം 2022, ജസ്റ്റ് 2022 യോഗ്യത വേണ്ടിവരും.

e bike
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മാതാപിതാക്കൾക്കുള്ള ടോട്ടോ ലേണിങിന് സ്റ്റാർട്ട് ആപ്പിന് എജ്യുക്കേഷൻ അലയൻസ് ഫിൻലൻഡ് അംഗീകാരം

കുട്ടികളുടെ പരിപാലനത്തിനായി മാതാപിതാക്കൾക്ക് മതിയായ പരിശീലനവും നിർദേശവും നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ടോട്ടോ ലേണിങ് എന്ന സ്റ്റാർട്ട് ആപ്പിന് എജ്യുക്കേഷൻ…

Verified by MonsterInsights