സംസ്ഥാനത്ത് ക്രിസ്തുമസ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യൂ.ഐ.പി യോഗം ശിപാര്‍ശ ചെയതു. പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22ന് ക്രിസ്തുമസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. പിന്നീട് ജനുവരി ഒന്നിന് തുറക്കുന്ന രീതിയിലാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

ഇനി ദിവസങ്ങൾ മാത്രം; ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാൻ ശ്രദ്ധിക്കൂ.

നമ്മുടെ സമൂഹമാധ്യമങ്ങളിലും മറ്റും നാം ഇടയ്ക്കൊരു തൂത്തുവാരൽ നടത്താറില്ലേ. നിഷ്ക്രിയരായവരേയും അൽപം പ്രശ്നക്കാരേയുമൊക്കെ പുറത്താക്കാൻ . എന്നാൽ ദേ ഗൂഗിളും അത്തരമൊരു കാര്യം ചെയ്യാനൊരുങ്ങുകയാണ്. നിങ്ങൾക്ക് ഒരു പഴയ ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നില്ലെങ്കിൽ നഷ്‌ടപ്പെടാനായി ദിവസങ്ങളേ ഉള്ളൂ.  

അക്കൗണ്ട് ഇല്ലാതാക്കുന്നതിൽ നിന്ന് Google-നെ എങ്ങനെ തടയാം?.

ഗൂഗിൾ കമ്പനിയുടെ അപ്‌ഡേറ്റ് ചെയ്‌ത അക്കൗണ്ട് നയം അനുസരിച്ച്, ഡിസംബർ 1 മുതൽ നിഷ്‌ക്രിയ അക്കൗണ്ടുകളും ഫോട്ടോകൾ, കലണ്ടർ എൻട്രികൾ, ഇ-മെയിലുകൾ, കോൺടാക്‌റ്റുകൾ, ഡ്രൈവ് ഡോക്യുമെന്റുകൾ എന്നിങ്ങനെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഡിലീറ്റ് ചെയ്യും.

രണ്ട് വർഷമായി സൈൻ ഇൻ ചെയ്യപ്പെടുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടാണ് നിഷ്‌ക്രിയമായ അക്കൗണ്ട്. അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ് അക്കൗണ്ട് ഉടമയ്ക്ക് ഗൂഗിൾ ഒന്നിലധികം അറിയിപ്പുകൾ അയയ്ക്കും, അക്കൗണ്ട് ഉടമയ്ക്ക് അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ് അത് വീണ്ടും സജീവമാക്കാനുള്ള അവസരവും ലഭിക്കും.
 നിഷ്‌ക്രിയ അക്കൗണ്ടുകൾ Google ഇല്ലാതാക്കുന്നതിന്റെ ചില കാരണങ്ങൾ ഇതാ.

1.സുരക്ഷാകാരണങ്ങളാൽ( 2 ഫാക്ടർ ഓതന്റിക്കേഷനൊന്നും ആക്ടീവായിരിക്കാൻ സാധ്യതയില്ല, അതിനാൽത്തന്നെ ഐഡന്റിറ്റി തെഫ്റ്റ് പോലെയുള്ളവ ഉണ്ടാകാനിടയുണ്ട്.

2. പഴയ പാസ്വേർഡുകൾ സുരക്ഷാ പ്രശ്നങ്ങൾക്കിടയാക്കും.


3.സംഭരണ സ്ഥലം വർദ്ധിപ്പിക്കൽ

∙ പുതിയ നയം സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമേ ബാധകമാകൂ, അതായത് സ്‌കൂൾ അല്ലെങ്കിൽ ബിസിനസ് മാനേജ്‌മെന്റ് അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. കൂടാതെ, യുട്യൂബ് വിഡിയോ അപ്‌ലോഡ് ചെയ്‌തതോ ആപ്പുകളിലേക്കോ വാർത്താ സേവനങ്ങളിലേക്കോ സജീവമായ സബ്‌സ്‌ക്രിപ്‌ഷനുകളുള്ളതോ ആയ അക്കൗണ്ടുകൾ Google നീക്കം ചെയ്യില്ല.

koottan villa

 Google അക്കൗണ്ട് സജീവമാണെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌ത് Gmail, Google ഡ്രൈവ്, Google ഫോട്ടോസ്, Google Play എന്നിവ പോലുള്ള കമ്പനിയുടെ ടൂളുകളിൽ ഒന്ന് ഉപയോഗിക്കുക. 

∙നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കപ്പെടുന്നതിനെക്കുറിച്ച്  ആശങ്കയുണ്ടെങ്കിൽ, അത് തടയാൻ  ഈ നടപടികൾ സ്വീകരിക്കാവുന്നതാണ്:

1. അക്കൗണ്ടിലേക്ക് പതിവായി സൈൻ ഇൻ ചെയ്യുക.1. 
2. Google സേവനങ്ങൾ പതിവായി ഉപയോഗിക്കുക.

 3.അക്കൗണ്ട് നിഷ്‌ക്രിയമായാൽ Google-ന് നിങ്ങളെ ബന്ധപ്പെടാൻ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.

നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായാൽ നിങ്ങളുടെ ഡാറ്റയ്ക്കും ഉള്ളടക്കത്തിനും എന്ത് സംഭവിക്കും എന്നതിനുള്ള മുൻഗണനകൾ സജ്ജീകരിക്കുന്നതിന്  അക്കൗണ്ട് മാനേജർ സന്ദർശിക്കാവുന്നതാണ്.

പിടിവിട്ട് പറന്ന് പൊന്ന് ; സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത്ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 46,000 രൂപ കടന്നു. പവന് 600 രൂപയാണ് കൂടിയത്.

ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു കൂടിയ വില . ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയത് പവന് 45,920 രൂപയാണ്. ഇത് കേരള വിപണിയില്‍ ചരിത്രത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ തിങ്കളാഴ്ച പവന് 45,880 രൂപ നിരക്കുയര്‍ന്നപ്പോള്‍ തന്നെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായി മാറി.

ആധാർ കാർഡിലെ തെറ്റിന് ഇനി വലിയ വില നൽകേണ്ടി വരും; സൗജന്യമായി തിരുത്താൻ അവസാന തീയതി ഇതാണ്.

രാജ്യത്തെ ഏറ്റവും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനായാലും, പാസ്പോർട്ട് എടുക്കാനായാലും എന്ത് സേവനത്തിനും ആധാർ കൂടിയേ തീരു. എന്നാൽ ഈ തിരിച്ചറിയൽ രേഖയിലെ തെറ്റുകൾ ഇനിയും തിരുതാത്തവരാണോ നിങ്ങൾ ? എങ്കിൽ അത് വലിയ സാമ്പത്തിക നഷ്‌ടത്തിലേക്കായിരിക്കും നിങ്ങളെ നയിക്കുക. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പിഴ കൂടാതെ തിരുത്താനുള്ള അവസാന തീയതി ഡിസംബര്‍ 14 ആണ്. കൂടാതെ 10 വര്‍ഷമായി പുതുക്കാത്ത ആധാർ കൈവശം ഉള്ളവർക്ക് പുതുക്കാനും ഈ കാലാവധി ഉപയോഗപ്പെടുത്താം. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് യുഐഡിഎഐ അടുത്തിടെ അറിയിച്ചിരുന്നു.

“ആധാര്‍ എടുത്ത് 10 വര്‍ഷം പിന്നിട്ടതാണെങ്കിൽ നിരബന്ധമായും അത് പുതുക്കേണ്ടതുണ്ട്. അഡ്രസും ജനന തീയതിയും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് സവിശേഷത. ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതിയാകും. അഡ്രസില്‍ മാറ്റം ഉണ്ടെങ്കില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ‘അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍’ തിരഞ്ഞെടുത്താൽ മതിയാകും.

ശേഷം ‘അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍’ എന്നത് തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാനാകും.”

ഇതിനായി ആധാര്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് സര്‍വീസ് ഓപ്ഷനില്‍ നിന്ന് ഹെഡ് ഓഫ് ഫാമിലി ബേസ്സ് അഡ്രസ് അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. ഇതിന് പുറമെ ആധാറുമായി ബന്ധപ്പെട്ട എന്ത് പരാതികൾ ഉണ്ടെങ്കിലും ഈ വെബ്‌സൈറ്റ് മുഖേന തന്നെ പൗരന്മാർക്ക് അറിയിക്കാവുന്നതാണ്.”

koottan villa

ജി പേ ചെയ്യാം ചേട്ടാ’, കെ എസ് ആർ ടി സിയും ഡിജിറ്റലാകുന്നു; ചില്ലറത്തർക്കവും, ബാലൻസ് വാങ്ങാൻ മറക്കലും ഇനി ഉണ്ടാവില്ല.

“അങ്ങനെ നമ്മുടെ സ്വന്തം കെ എസ് ആർ ടി സിയും ഡിജിറ്റലാവുകയാണ്. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് വാങ്ങാൻ മറക്കലുമെല്ലാം ഇനി ഓർമ്മകളാവും. കെ എസ് ആർ ടി സി ബസിൽ ഡിജിറ്റൽ പണമിടപാടുകൾ ജനുവരിയിൽ തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. ട്രാവൽ ,ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകും.”

“വലിയ ഒരു മുന്നേറ്റമാണ് ഇതോടെ യാത്രാ രംഗത്ത് കെ എസ് ആർ ടി സി കൈവരിക്കാൻ പോകുന്നത്. ടിക്കറ്റും ഡിജിറ്റലായി ഫോണിൽ ലഭിക്കുന്നതോടെ ടിക്കറ്റിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും മറ്റും പരിഹരിക്കപ്പെടും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാർ. ബസ് ട്രാക്ക് ചെയ്യാനും ആപ്പിൽ സംവിധാനമുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാർക്കു മനസ്സിലാക്കാൻ സാധിക്കും.”എല്ലാ തരത്തിലും പ്രയോജനകരമായ സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീനാണ് ബസുകളിൽ ഉപയോഗിക്കുക. ഒരു ടിക്കറ്റിന് 13 പൈസയാണ് ചലോ ആപ്പിന് കെഎസ്ആർടിസി നൽകേണ്ടി വരിക എന്നാണ് സൂചന. ഏത് ബസിലാണു തിരക്ക് കൂടുതലെന്നു മനസ്സിലാക്കാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ആപ്പിൽ ലഭ്യമാകും. അതോടൊപ്പം തന്നെ സീസൺ ടിക്കറ്റ്, സൗജന്യ പാസ് എന്നിവയുടെ കൃത്യമായ കണക്കും ഈ ആപ്പയിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭിക്കും. ഡിസംബർ അവസാനത്തോടെ ചലോ ആപ്പിന്റെ ട്രയൽ റൺ ആരംഭിക്കും.”

അഡെസോ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ 600ലധികം ജീവനക്കാരെ നിയമിക്കാന്‍ ലക്ഷ്യം

ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷനിലും ടെക്‌നോളജി സൊല്യൂഷനിലും ആഗോള തലത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന അഡെസോയുടെ പുതിയ ഡെലിവറി സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

രാജ്യാന്തരതലത്തില്‍ കമ്ബനി വിപുലീകരണത്തിന്റെ ഭാഗമായാണ്‌ അഡെസോ ഗ്രൂപ്പ്‌ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഡെലിവറിന്റെ സെന്റര്‍ സ്‌ഥാപിക്കുന്നത്‌. അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ആഗോള ഉപഭോക്‌താക്കള്‍ക്ക്‌ സേവനം നല്‍കുന്നതിനായി പുതിയ കേന്ദ്രത്തിലേക്ക്‌ 600-ലധികം ജീവനക്കാരെ നിയമിക്കാനാണ്‌ അഡെസോ ലക്ഷ്യമിടുന്നത്‌. കമ്ബനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഡെലിവറി സെന്ററാണിത്‌.

കേരളത്തിലെ പുതിയ ഡെലിവറി സെന്ററിന്റെ ഉദ്‌ഘാടനം അഡെസോ എക്‌സിക്യുട്ടീവ്‌ ബോര്‍ഡ്‌ അംഗം ടോര്‍സ്‌റ്റണ്‍ വെഗ്‌നര്‍ നിര്‍വഹിച്ചു. ഐടി മേഖലയിലെ വിവിധ പ്രാദേശിക വ്യവസായ പ്രമുഖരും പങ്കാളികളും അഡെസോയില്‍നിന്നുള്ള യൂറോപ്യന്‍ പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.
ഡെലിവറി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

friends catering

ഗൂ​ഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ ? എന്നാൽ ഇനി അധിക പണം നൽകണം.

ഗൂഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകണമെന്ന് റിപ്പോർട്ട്. ഗൂഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക. പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇക്കൂട്ടത്തിലേത്താണ് ഗൂഗിൾ പേയും വന്നിരിക്കുന്നത്.ഗൂഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഔദ്യോഗികമായി ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ഗൂഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് മൂന്ന് രൂപ അധികമായി നൽകേണ്ടി വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജി-പേയും റീചാർജിനായി സർവീസ് ചാർജ് ഏർപ്പെടുത്തിയത് അറിയുന്നത്. 

നൂറ് രൂപയ്ക്ക് താഴെ വരുന്ന ഫോൺ റീചാർജുകൾക്ക് കൺവേയൻസ് ഫീ വരില്ല. എന്നാൽ നൂറ് രൂപയ്ക്കും 200 രൂപയ്ക്കും മധ്യേ വരുന്ന റീചാർജുകൾക്ക് രണ്ട് രൂപയും 200-300 രൂപയ്ക്ക് മധ്യേ വരുന്ന റീചാർജുകൾക്ക് മൂന്ന് രൂപയുമാണ് അധിക ചാർജ് വരിക. 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കും മൂന്ന് രൂപ തന്നെയാണ് കൺവേയൻസ് ഫീ ആയി ഈടാക്കുക.

ഇനി മുതൽ അതത് ടെലിക്കോം ഓപറേറ്ററുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ റീചാർജ് ചെയ്താൽ മാത്രമേ കൺവേയൻസ് ഫീ കൂടാതെ റീചാർജ് സാധ്യമാകൂ എന്ന് ചുരുക്കം.

പുതിയ സിം കാർഡ് എടുക്കണോ? ഇന്ത്യയിൽ ഡിസംബർ ഒന്നു മുതൽ പുതിയ നിയമങ്ങൾ

സിം കാർഡ് വിൽക്കുന്നതിനും പുതിയ സിം കാർഡുകൾ എടുക്കുന്നതിനും ഡിസംബർ ഒന്നു മുതൽ ചില പ്രധാന മാറ്റങ്ങൾ. വ്യാജ സിം കാർഡുകൾക്ക് തടയിടുകയാണ് ലക്ഷ്യം. തട്ടിപ്പുകൾ പെരുകുന്നതിനാൽ നിയമലംഘനം നടത്തുന്നവർക്ക് പരമാവധി 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും.

മൊബൈൽ ഉപയോഗിക്കുന്നവർ എല്ലാം ഡിസംബർ ഒന്നു മുതൽ സിം കാർഡ് നിയമങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. പുതിയ സിം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമല്ല സിം കാർഡ് വിൽക്കുന്നവർക്കും ഇനി പുതിയ നിയമങ്ങൾ ബാധകമാണ്.വ്യാജ സിമ്മുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നതിനാൽ ആണ് സിം കാർഡുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പുതിയ നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന തട്ടിപ്പു കേസുകൾ തടയാൻ ലക്ഷ്യമിട്ട് ഡിസംബർ ഒന്നു മുതൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ നടപ്പിലാക്കും. വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളുടെ തീവ്രത കണക്കിലെടുത്ത് സിം കാർഡുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ കൈക്കൊള്ളും.

friends catering

എല്ലാ സിം കാർഡ് ഡീലർമാർക്കും നിർബന്ധിത പരിശോധനയുണ്ടാകും. സിമ്മുകൾ വിൽക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഉള്ളവർക്ക് പോ ലീസ് വെരിഫിക്കേഷൻ നിർബന്ധമാകും. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാം

സിം എടുക്കുമ്പോൾ

നിലവിൽ സിം കാർഡുകൾ ഉള്ളവർ പുതിയ കാർഡ് എടുക്കുമ്പോഴും ആധാർ സ്കാനിംഗും മറ്റ് വിവരശേഖരണവും നിർബന്ധമാണ്. സിം എടുക്കുന്നവരുടെ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങളും ഇനി ശേഖരിക്കും

ഒന്നിലധികം സിം കാർഡ് വിതരണം:

പുതിയ നിയമ പ്രാകാരം വളരെയധികം സിം കാർഡുകൾ ഇഷ്യു ചെയ്യുന്നതിനും പരിമിതിയുണ്ട്. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി വാങ്ങാൻ കഴിയൂ. ഉപയോക്താക്കൾക്ക് ഒരു ഐഡിയിൽഒൻപത് സിം കാർഡുകൾ വരെയാണ് പരമാവധി ലഭിക്കുക.

നമ്പർ പെട്ടെന്ന് ലഭിക്കുമോ?

സിം കാർഡ് ഡിആക്ടീവേറ്റ് ആകണം: ഡിസംബർ ഒന്നു മുതൽ സിം കാർഡുകൾ ബൾക്കായി വിതരണം ചെയ്യാനാകില്ല. ഒരു സിം കാർഡ് ഡിആക്ടീവായി 90 ദിവസത്തിന് ശേഷം മാത്രമേ ആ നമ്പർ മറ്റൊരാൾക്ക് അനുവദിക്കൂ. പുതിയ നിയമങ്ങൾ പാലിക്കുന്നതിന് സിം വിൽക്കുന്ന വെണ്ടർമാർ നവംബർ 30-നകം രജിസ്റ്റർ ചെയ്യണം. നിയമ ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

19ാം വയസിൽ പണക്കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വനെ അറിയാം.

എല്ലാ വർഷവും ഫോബ്‌സ് മാസിക ശതകോടീശ്വരൻമാരുടെ പട്ടിക പുറത്ത് വിടാറുണ്ട്. എന്നാൽ ഇത്തവണ ലോകത്തിന്റെ ശ്രദ്ധ പോകുന്നത് ഒരു 19 കാരനിലേക്കാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി ക്ലെമെന്റ് ഡെൽ വെച്ചിയോ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ണട നിർമ്മാതാക്കളായ എസ്സിലോർ ലക്‌സോട്ടിക്കയുടെ മുൻ ചെയർമാനും ഇറ്റാലിയൻ കോടീശ്വരനുമായ ലിയനാർഡോ ഡെൽ വെച്ചിയോ ആണ് ക്ലെമെന്റിന്റെ പിതാവ്.

കഴിഞ്ഞ വർഷം ജൂണിൽ 87-ാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചതോടെ ലിയനാർഡോയുടെ 25.5 ബില്യൺ ഡോളറിന്റെ ആസ്ഥി ഭാര്യക്കും ആറ് മക്കൾക്കും പാരമ്പര്യമായി ലഭിച്ചു. അങ്ങനെ തന്റെ 18-ാമത്തെ വയസിൽ ക്ലെമെന്റ് കോടീശ്വരനായി. ലക്സംബർഗ് ആസ്ഥാനമായുള്ള പിതാവിന്റെ ഹോൾഡിംഗ് കമ്പനിയായായ ഡെൽഫിനിൽ 12.5 ശതമാനം ഓഹരിയാണ് ക്ലെമെന്റിന് പാരമ്പര്യമായി ലഭിച്ചത്. ഫോർബ്‌സ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നിലവിൽ 4 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്ഥി..

എന്നാൽ തന്റെ പഠനത്തിലും വ്യക്തിപരമായ താൽപ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ക്ലെമെന്റ് ഡെൽ വെച്ചിയോയ്‌ക്ക് താൽപര്യം. സൺഗ്ലാസ് ഹട്ട്, റേ-ബാൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വലിയ കുടുംബ സമ്പത്ത് ക്ലെമെന്റിന് ഉണ്ടായിട്ടും. ഒരു താഴ്ന്ന പ്രൊഫൈൽ നിലനിർത്തുകയാണ് ചെയുന്നത്. കൂടാതെ പിതാവിന്റെ ബിസിനസുകളിൽ നേരിട്ട് ഏർപ്പെടുന്നില്ലെന്നും റിപ്പോർട്ടുണ്ട്.യൂട്യൂബ് പുതിയ ‘പ്ലെയബിള്‍സ്’ ഫീച്ചര്‍ പുറത്തിറക്കി; എന്താണിത്? പരിചയപ്പെടാം

പഭോക്താക്കളെ നിലനിര്‍ത്താനും അവര്‍ സമയം ചെലവഴിക്കുന്നത് വര്‍ധിപ്പിക്കാനുമെല്ലാം ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ പല വഴികള്‍ സ്വീകരിക്കാറുണ്ട്.

ഉപഭോക്താക്കളെ കൂടുതല്‍ സന്തുഷ്ടരാക്കുന്നതിനായി പുതിയ ‘പ്ലേയബിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ഗെയിമുകള്‍ കളിക്കാൻ സൗകര്യം ഒരുക്കുന്ന പുതിയ സംവിധാനമാണിത്. യൂട്യൂബ് പ്രീമിയം ഉപഭോക്താക്കള്‍ക്കാണ് പ്ലേയബിള്‍ ലഭ്യമാവുക.

യൂട്യബ് വെബ്സൈറ്റിലും, യൂട്യൂബ് മൊബൈല്‍ ആപ്പിലും പ്ലെയബിള്‍ വഴി വിവിധങ്ങളായ ഗെയിമുകള്‍ ആസ്വദിക്കാൻ യൂട്യൂബ് ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിനായി മറ്റ് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ഗെയിമിന് വേണ്ടി മറ്റ് ആപ്പുകളിലേക്ക് പോവാതെ ആളുകളെ യൂട്യൂബില്‍ തന്നെ പിടിച്ചിരുത്താൻ തന്നെയാണ് പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്.

.

ആംഗ്രി ബേഡ്സ്, ഷോഡൗണ്‍ പോലുള്ള ഗെയിമുകളും ബ്രെയിൻ ഔട്ട്, ഡെയ്ലി ക്രോസ് വേര്‍ഡ്, സ്കൂട്ടര്‍ എക്സ്ട്രീം, കാനണ്‍ ബോള്‍സ് 3ഡി പോലുള്ളവ പ്ലെയബിളില്‍ ലഭ്യമാണ്.

ഇതിനകം നിരവധി ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഇത് ചിലപ്പോള്‍ കിട്ടില്ല. യൂട്യൂബ് പ്രീമിയം ഉപഭോക്താക്കള്‍ അവരുടെ പ്രൊഫൈല്‍ പേജ് സന്ദര്‍ശിക്കുക.

friends catering

Your Premium Benefist തിരഞ്ഞെടുക്കുക. യൂട്യൂബ് പരീക്ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ അതില്‍ കാണാം. പ്ലേയബിള്‍ അതില്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് തിരഞ്ഞെടുത്ത് ആക്ടിവേറ്റ് ചെയ്യാം. അല്ലെങ്കില്‍ ഇനിയും കാത്തിരിക്കണം.

മാര്‍ച്ച്‌ 28 വരെ പ്ലെയബിള്‍ പരീക്ഷണ ഘട്ടത്തിലായിരിക്കും. ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്കെല്ലാവര്‍ക്കും എപ്പോള്‍ ലഭ്യമാക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും 2024-ല്‍ ആയിരിക്കും ഇതിന്റെ സ്റ്റേബിള്‍ വേര്‍ഷൻ എത്തുക എന്നാണ് വിവരം.

Verified by MonsterInsights