പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന പലർക്കും ഇനി അതു ലഭിക്കില്ല

പെൻഷനു വേണ്ടി കാത്തിരിക്കുന്ന ചിലർക്കെങ്കിലും ഈ മാസം മുതൽ അതു ലഭിക്കില്ല. സർക്കാറിന്റെ ചെലവുചുരുക്കൽ നയത്തിന്റെ ഭാഗമായി ചിലരെയെല്ലാം പെൻഷൻ പട്ടികയിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇവർക്കൊന്നും പുതിയ മാസം മുതൽ പെൻഷന് അർഹതയില്ല.

സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കാണ് ഈ ഉത്തരവു ബാധകമാവുന്നത്. സംസ്ഥാനത്തെ ആറ് ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ ഗുണഭോക്താക്കൾക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് നിബന്ധനകൾക്കു വിധേയമായി സർക്കാർ സഹായമില്ലാതെ തനതു ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വാങ്ങുന്നവർക്ക് 600 രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

കേരള പ്രവാസി ക്ഷേമനിധി ബോർഡ്, കേരള മദ്രസ ക്ഷേമനിധി ബോർഡ്, കേരള അഡ്വക്കറ്റ് ക്ഷേമനിധി കമ്മിറ്റി എന്നിവയ്ക്കു പുറമേ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ പറ്റുന്നവർ, ദേവസ്വം ബോർഡ് പെൻഷൻകാർ, സഹകരണ എംപ്ലോയീസ് പെൻഷൻകാർ എന്നിവിഭാഗങ്ങൾക്ക് ഇനി സാമൂഹിക പെൻഷന് അർഹതയുണ്ടാവില്ല. ഈ പെൻഷൻ പദ്ധതികൾ എല്ലാം സർക്കാർ സഹായത്തോടു കൂടി പ്രവർത്തിക്കുന്നതിനാലാണ് ഇപ്പോൾ ഇവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ഭവന-വാഹന വായ്പടെ പലിശനിരക്ക് ഉയരും; റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

മുംബൈ: പണപെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തിൽ വായ്പാനിരക്ക് (റിപ്പോ) അര ശതമാനം കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. പണനയ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി മാറി. പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് വീണ്ടും വർദ്ധിക്കും.

റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 1.9 ശതമാനം വര്‍ധനവാണ് റിസർവ് ബാങ്ക് വരുത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുകയാണെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും കഴിഞ്ഞ ദിവസം നിരക്കു വര്‍ധിപ്പിച്ചിരുന്നു.

“പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്ക് (RRB) നിലവിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ നൽകാൻ അനുവാദമുണ്ട്, ചില മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വിധേയമാണ്. ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ ബാങ്കിങ്ങിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, ഈ മാനദണ്ഡങ്ങൾ യുക്തിസഹമാക്കുകയാണ്. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കും, ”ശക്തികാന്ത് ദാ് പറഞ്ഞു.

അമിതമായ ചാഞ്ചാട്ടം തടയാൻ ഫോറെക്സ് വിപണിയിൽ ആർബിഐ ഇടപെടും. ആർബിഐ ഫോറെക്‌സ് കരുതൽ ശേഖരം ശക്തമായി തുടരുന്നു. രൂപയുടെ മൂല്യം മറ്റ് പല കറൻസികളേക്കാളും മികച്ചതാണെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

ഈ റിപ്പോ നിരക്ക് വർദ്ധനയോടെ ഭവനവായ്പകൾ കൂടുതൽ ചെലവേറിയതാകും. ഇത് വരാനിരിക്കുന്ന ഉത്സവ പാദത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയെ ഒരു പരിധിവരെ ബാധിച്ചേക്കാം. നിർമ്മാണ ഇൻപുട്ട് ചെലവുകളുടെ പണപ്പെരുപ്പ പ്രവണതകൾ പോലെയുള്ള മറ്റ് വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് പുറമേയാണ് ഭവനവായ്പ നിരക്കുകളിലെ വർദ്ധനവ്. മൊത്തത്തിലുള്ള ഏറ്റെടുക്കൽ ചെലവ് വർദ്ധിക്കുന്നതിനാൽ, നിർണായകമായ മൂന്നാം പാദത്തിൽ വിൽപ്പന വർദ്ധിപ്പിക്കുന്നതിന് ടാർഗെറ്റുചെയ്‌ത ഓഫറുകളും കിഴിവുകളും ഭവനനിർമ്മാതാക്കളും റിയൽ എസ്റ്റേറ്റ് കമ്പനികളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഭവനവായ്പ പലിശനിരക്ക് 9.5% ഭേദിക്കുമ്പോൾ മാത്രമേ ഭവന വിൽപ്പനയിൽ ‘ഉയർന്ന ആഘാതം’ ഉണ്ടാകൂ. നിരക്കുകൾ 8.5-9% ആയി തുടരുകയാണെങ്കിൽ, പ്രത്യാഘാതം മിതമായിരിക്കും.

ആർബിഐ എംപിസി റിപ്പോ നിരക്ക് 50 ബിപിഎസ് ഉയർത്തുന്നത് പ്രതീക്ഷിച്ച നീക്കമായി വിലയിരുത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള പണപ്പെരുപ്പം ഒരു ആശങ്കയായി മാറിയിരിക്കുന്നു, നയരൂപീകരണം അതിനെ ചുറ്റിപ്പറ്റിയാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള നിരക്ക് വർദ്ധനകൾക്ക് സാക്ഷ്യം വഹിക്കുന്നു. പതിറ്റാണ്ടുകളായി ഉയർന്ന നിലവാരത്തിലെത്തിയ പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡും ബാങ്ക് ഓഫ് ഇംഗ്ലണ്ടും കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ നിരക്കുകൾ വർധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു; ഇന്ത്യയുടെ ‘മിനി ഒളിംപിക്സാക്കാൻ ഗുജറാത്ത്

അഹമ്മദാബാദ് 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം ‘സാവജ്’ എന്ന സിംഹത്തെ സ്ഥാപിച്ച വാഹനത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗ്രൗണ്ട് ചുറ്റി കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്കെത്തിയത്. തുടർന്ന് കായികതാരങ്ങൾ കൈമാറിയ ദീപശിഖയിൽ നിന്ന് നരേന്ദ്രമോദി ഗെയിംസ് ദീപം തെളിച്ചു.

ബറോഡയിലെ സ്വർണിം കായിക സർവകലാശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. നവരാത്രി നാളുകളിൽ തന്നെ നടക്കുന്ന ഗെയിംസ് ആഘോഷമാക്കുക എന്നതാണ് ഗുജറാത്തിന്റെ ലക്ഷ്യം. അതിനായി വൻ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. 45 ഇനങ്ങളിലായി ഏഴായിരത്തോളം താരങ്ങൾ പങ്കെടുക്കുന്ന ദേശീയ ഗെയിംസ്, ഇന്ത്യയുടെ ‘മിനി ഒളിംപിക്സ് ആക്കാനൊരുങ്ങുകയാണ് ആതിഥേയർ.
ശങ്കർ മഹാദേവനും മോഹിത് ചൗഹാനും നയിച്ച ഗാനസന്ധ്യയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 600 ഗുജറാത്തി കലാകാരന്മാരുടെ പരമ്പരാഗത നൃത്തവും റിയാലിറ്റി ഷോയും ചടങ്ങിനെ ആവേശത്തിലാഴ്ത്തി.

ഫോണിലെ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം,എങ്ങനെ?

കോവിഡിന്റെ സമയത്താണ് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിന് വലിയ തോതിൽ പ്രചാരം ലഭിച്ചത്. ശ്വാസംമുട്ട് മുതൽ കോവിഡ് വരെയുള്ള പല രോഗങ്ങൾക്കും രക്തത്തിലെ ഓക്സിജന്റെ നില പരിശോധിക്കുന്നത് നിർണായകമാണ്. പൾസ് ഓക്സിമീറ്ററൊന്നുമില്ലാതെ സ്മാർട് ഫോണിലെ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ കണക്കുകൂട്ടാനാകുമെന്നാണ് ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ കണ്ടെത്തൽ. വാഷിങ്ടൺ സർവകലാശാലയിലേയും കലിഫോർണിയ സർവകലാശാലയിലേയും ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.

പരമാവധി 70 ശതമാനം കുറവിൽ വരെ ഓക്സിജന്റെ രക്തത്തിലെ അളവ് പരിശോധിക്കാൻ ഈ ആപ്ലിക്കേഷന് സാധിക്കും. പൾസ് ഓക്സിമീറ്ററിനും പരമാവധി കുറവിൽ രേഖപ്പെടുത്താവുന്ന അളവാണിത്. സ്മാർട് ഫോണിന്റെ ഫ്ളാഷ് ഓണാക്കിയ ശേഷം ക്യാമറയിൽ വിഡിയോ എടുത്താണ് രക്തത്തിലെ ഓക്സിജന്റെ അളവ് തിട്ടപ്പെടുത്തുന്നത്.

ഡീപ് ലേണിങ് അൽഗരിതമാണ് ഇങ്ങനെയൊരു കണക്കുകൂട്ടലിന് സ്മാർട് ഫോൺ ആപ്ലിക്കേഷനെ സഹായിക്കുന്നത്. 20 മുതൽ 34 വയസു വരെ പ്രായമുള്ള ആറ് പേരിൽ ഗവേഷകർ ഇതിന്റെ പരീക്ഷണം നടത്തുകയും ചെയ്തു. ഒരു വിരലിൽ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചും മറ്റൊരു വിരലിൽ സ്മാർട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചുമായിരുന്നു പരീക്ഷണം. 80 ശതമാനം കൃത്യതയിൽ സ്മാർട് ഫോൺ ആപ്ലിക്കേഷൻ രക്തത്തിലെ ഓക്സിജന്റെ വിവരങ്ങൾ നൽകുകയും ചെയ്തു. കൂടുതൽ പേരിലേക്ക് പരീക്ഷണം നടത്തുന്നതോടെ ഡീപ് ലേണിങ് അൽഗരിതത്തിന്റെ കൃത്യത കൂടുകയും ചെയ്യും.

ഏതാണ്ടെല്ലാവർക്കും സ്മാർട് ഫോൺ ഉള്ളതുകൊണ്ടുതന്നെ പൾസ് ഓക്സി മീറ്ററിന്റെ ആവശ്യമില്ലാതെ തന്നെ ആർക്കും എളുപ്പം രക്തത്തിലെ ഓക്സിൻ പരിശോധിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ വിവരം ആവശ്യമെങ്കിൽ ഡോക്ടർക്ക് കൈമാറാനുള്ള സംവിധാനവും ആപ്ലിക്കേഷനിൽ സജ്ജമാണ്.

അടുത്തിടെ വാവെയ് ബ്ലഡ് പ്രഷർ അളക്കാൻ സാധിക്കുന്ന ഒരു സ്മാർട് വാച്ച് പുറത്തിറക്കിയിരുന്നു. ഇതിന്റെ ബാൻഡിൽ വായു നിറഞ്ഞാണ് രക്തസമ്മർദം അളക്കുന്നത്. ഡോക്ടർക്കരികിൽ പോയി രക്തസമ്മർദം നോക്കുമ്പോൾ പലർക്കും അനാവശ്യസമ്മർദം കാരണം രക്തസമ്മർദം കൂടാറുണ്ട്. ഇത് ഒഴിവാക്കാൻ ഇത്തരം കണ്ടെത്തലുകളും ഉപകരണങ്ങളും സഹായിക്കുകയും

ഫോണിലെ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം,എങ്ങനെ?

ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുമായി പൊതുവിതരണ വകുപ്പ് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് സംസ്ഥാന പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ യെല്ലോ. റേഷന്‍കാര്‍ഡുകള്‍ സ്വമേധയാ തിരികെ ഏല്‍പ്പിക്കുന്നതിന് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ ഇനിയും നിരവധി അനര്‍ഹരായ കാര്‍ഡുടമകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഓപ്പറേഷന്‍ യെല്ലോ പദ്ധതി ലക്ഷ്യമിടുന്നത്. 1000 ച. അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, നാലു ചക്ര വാഹനം (ടാക്‌സിഒഴികെ) എന്നിവയുള്ളവര്‍ മുന്‍ഗണ റേഷന്‍ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരത്തില്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കാം. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

2013 ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തില്‍ ആകെയുള്ള 92.61 ലക്ഷം കാര്‍ഡുടമകളില്‍ 43.94 ശതമാനം റേഷന്‍കാര്‍ഡുകാരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ പരിശോധനയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹരായ നിരവധി ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയും അപ്രകാരം കണ്ടെത്തിയ കാര്‍ഡുടമകളെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം (2,54,135) പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.

 

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള കാര്‍ഡുടമകളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുവിതരണ വകുപ്പിന്റെ 24ഃ7 പ്രവര്‍ത്തിക്കുന്ന 9188527301 നമ്പറിലും ടോള്‍ഫ്രീ നമ്പറായ 1967 ലും പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം. കൂടാതെ ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിലും വിവരങ്ങള്‍ അറിയിക്കാം. മഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ് -0483 2766230, പെരിന്തല്‍മണ്ണ-04933 227238, നിലമ്പൂര്‍ -04931 220507, കൊണ്ടോട്ടി -0483 2713230, തിരൂര്‍- 0494 2422083, തിരൂരങ്ങാടി-0494 2462917, പൊന്നാനി- 0494 2666019.

ഇന്നത്തെ സാമ്പത്തിക ഫലം: ജോലി മാറാൻ ആഗ്രഹിക്കുന്നവരെ തേടി സന്തോഷ വാർത്തയെത്തും; ധനനഷ്ടത്തിന് സാധ്യത

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങൾക്ക് വലിയൊരു തുക ലഭിക്കാൻ സാധിക്കും. അത് നിങ്ങൾക്ക് വലിയ സംതൃപ്തി പക‍ർന്ന് നൽകും. കുടുംബാംഗങ്ങൾക്കായി പണം ചിലവഴിക്കേണ്ട സാഹചര്യങ്ങൾ വരും. ഓഫീസിലെ ഉദ്യോഗസ്ഥർ നിങ്ങളുടെ പ്രവൃത്തിയെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. പണം ബുദ്ധിപരമായി നിക്ഷേപിക്കാൻ ശ്രമിക്കുക.

 (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന് വലിയ പ്രാധാന്യം ഉള്ള ഒരു ദിവസമാണ്. എല്ലാ മേഖലകളിലും ഇന്ന് നിങ്ങൾക്ക് പുരോഗതി കൈവരിക്കാനാകും. സ്‌കീമുകളുമായി ബന്ധപ്പെട്ട പ്രൊപ്പോസലിന് അംഗീകാരം ലഭിച്ച് പണം ലഭിച്ചതിന് ശേഷം മാത്രം നിങ്ങളുടെ ബിസിനസ് പദ്ധതികൾക്ക് തുടക്കമിടുന്നതാണ് ഉചിതം.

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സ് പങ്കാളിത്തത്തിൽ നിന്ന് വലിയ നേട്ടം ഉണ്ടാവാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ നിന്നും നിങ്ങൾക്ക് വളരെ നല്ല അനുഭവങ്ങളാണ് ലഭിക്കുക. ചെറുകിട ബിസിനസുകാർ ഇന്നത്തെ ദിവസം അപ്രതീക്ഷിതമായി വലിയ നേട്ടങ്ങൾ നേടാനുള്ള സാധ്യതയും കാണുന്നുണ്ട്. ജോലിയുമായി മുന്നോട്ട് പോവുന്ന ആളുകൾക്ക് മുന്നിൽ പുതിയ അവസരങ്ങൾ തെളിഞ്ഞ് വരും.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട് ഒരു വിലയിരുത്തൽ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നത്തെ ദിവസം അതിനായി മാറ്റിവെക്കുക. അല്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മറ്റുള്ളവരുടെ ജോലികൾക്കായി കൂടുതൽ സമയം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അത് സമയം പാഴാക്കുന്നതിന് തുല്യമാണ്. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): തൊഴിൽ മേഖലയിൽ ഇന്ന് നിങ്ങൾ നിരാശരാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. പ്രതീക്ഷിക്കുന്ന തരത്തിലുള്ള പിന്തുണ ഉദ്യോഗസ്‌ഥരിൽ നിന്ന്‌ ലഭിച്ചേക്കില്ല. സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. അത് നിങ്ങൾക്ക് ഗുണം ചെയ്യില്ല. ജാഗ്രതയോടെ മാത്രം മുന്നോട്ട് പോവുക.

ഒരു രൂപ പോലും ചെലവില്ലാതെ എം.ബി.ബി.എസ് പഠിക്കാം

ഒരുരൂപ പോലും ചെലവില്ലാതെ എം.ബി.ബി.എസ്. പഠിക്കാനുള്ള അവസരവുമായി രാജ്യാന്തര നിലവാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്, പൂനെയിലുള്ള എ.എഫ്.എം.സി.(A.F.M.C.- Armed Forces Medical College, Pune). ട്യൂഷ്യൻ ഫീസില്ലെന്നതിനു പുറമെ താമസം, ഭക്ഷണം, മുതലായവയും സൗജന്യമാണ്. ഇതു കൂടാതെ, യൂണിഫോം -ബുക്ക് -സ്റ്റേഷനറി -വാഷിങ് അലവൻസ് എന്നിവയും പ്രത്യേകമായുണ്ട്. തെരഞ്ഞടുക്കപ്പെടുന്നവർ, ക്യാംപസിൽ തന്നെ താമസിച്ചു പഠിക്കണം. മാത്രവുമല്ല, പഠനകാലയളവിൽ വിവാഹം പാടില്ലെന്ന നിബന്ധനയുമുണ്ട്.

കോഴ്സു പൂർത്തീകരണത്തിനുശേഷം എല്ലാവർക്കും സായുധസേനയിൽ സേവനം നിർബന്ധമാണ്. എല്ലാവർക്കും സായുധസേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. പകുതിയോളം പേർക്ക് സ്ഥിരം കമ്മിഷനും ലഭിക്കാനിടയുണ്ട്.

അടിസ്ഥാനയോഗ്യത

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലോരോന്നിനും കുറഞ്ഞത് 50% മാർക്കോടെയും മൂന്നിലും കൂടി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി ) 60% മാർക്കോടെയും ഇംഗ്ലീഷിന് ഒറ്റക്ക് 50% മാർക്കോടെയും ആദ്യ ചാൻസിൽ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവരായിരിക്കണം, അപേക്ഷകർ.

അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കുകയും, 24 വയസ്സ് അധികരിക്കുകയും ചെയ്യരുത്. അപേക്ഷകർ, നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് യുജി – 2022 എന്ന പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യുമ്പോൾ www.mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരം, എഎഫ്എംസിയിലേക്കും അപേക്ഷിച്ചവരായിരിക്കണം.

 

സംവരണം

ഇന്ത്യക്കാർക്ക് ആകെയുള്ള 145 സീറ്റിൽ 30 സീറ്റ് പെൺകുട്ടികൾക്കും 10 സീറ്റ് പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ സംവരണവിഭാഗങ്ങളിൽ പെടുന്നവർക്കു മിനിമം യോഗ്യതയുടെയും പ്രായത്തിന്റെയും കാര്യത്തിൽ പ്രത്യേക ഇളവുകളില്ല.

തെരഞ്ഞടുപ്പ് രീതി

നീറ്റ് അപേക്ഷ നടപടിക്രമ സമയത്ത്, www.mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരം, എഎഫ്എംസിയിലേക്കു ഓപ്റ്റ് ചെയ്തവരിൽ നിന്നും മെറിറ്റനുസരിച്ച്, 1380 ആൺകുട്ടികളും 360 പെൺ കുട്ടികളും അടക്കം മികച്ച 1740 പേരെ സ്ക്രീനിങ്ങിനു തിരഞ്ഞടുക്കും. അവർ നിർദ്ദിഷ്ട വെബ്സൈറ്റുകളായ
www.afmcdgid.gov.in/
www.mcc.nic.in
എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന സമയക്രമമനുസരിച്ച്, അസ്സൽ രേഖകളുമായി പുണെയിൽ ഹാജരാകണം. അവർക്കായി കംപ്യൂട്ടർ അധിഷ്ഠിത ToELR പരീക്ഷ നടത്തും. ഇംഗ്ലീഷ് ഭാഷ, ആശയഗ്രഹണം, യുക്തിചിന്ത, എന്നിവയിൽ നിന്ന് 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ്, പരീക്ഷക്കുണ്ടാകുക. ശരിയുത്തരത്തിന് 2 മാർക്ക് വീതം ലഭിക്കുകയും തെറ്റുത്തരത്തിന് അരമാർക്കു വീതം കുറയുകയും ചെയ്യും. സ്പോട്സ് , എൻ.സി.സി. എന്നീ വിഭാഗങ്ങളിലുള്ളവർക്കും സൈനികരുടെ മക്കൾക്കും റാങ്കിങ്ങിൽ വെയ്‌റ്റേജുണ്ട്. ഇതു കൂടാതെ വിശദമായ വൈദ്യപരിശോധനയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

Officer-in-Charge, Admission Cell, Armed Forces Medical College,
Pune – 411 040

ഫോൺ
020-26334209

മെയിൽ
oicadmission@gmail.com

എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളേയും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കും

പേവിഷബാധ പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നായകളിൽ നിന്നും കടിയേറ്റ് വരുന്നവർക്ക് ഏകീകൃതമായ ചികിത്സാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. നായകളിൽ നിന്നുള്ള കടിയേറ്റ് വരുന്നവരുടെ ആശങ്കയകറ്റുന്നതിന് കൗൺസിലിംഗ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആർട്സ് കോളേജിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നായകളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേൽക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വർധിച്ചത്. ഈ വർഷം ആഗസ്റ്റ് വരെ 1,96,616 പേർക്കാണ് നായകളുടെ കടിയേറ്റത്. അതേസമയം ഇന്ത്യയിലെ കണക്കുകളനുസരിച്ച് മരണം ഏറ്റവും കുറവ് കേരളത്തിലാണ്. പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനായുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

പേവിഷബാധ നിർമാർജനത്തിന് കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യം. പ്രഥമ ശുശ്രൂഷയും വാക്സിനേഷനും വളരെ പ്രധാനമാണ്. മൃഗങ്ങളിൽ നിന്നും കടിയേറ്റാൽ ചെറിയ മുറിവാണെങ്കിലും 15 മിനിറ്റോളം ഒഴുകുന്ന വെള്ളത്തിൽ കഴുകണം. ഇത് വൈറസ് തലച്ചോറിൽ എത്താതെ പ്രതിരോധിക്കാനാകും. തുടർന്ന് എത്രയും വേഗം വാക്സിനെടുക്കണം. കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും മുടക്കം കൂടാതെ വാക്സിൻ എടുക്കണം. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്സിൻ സൗകര്യമുള്ള 573 സർക്കാർ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിൻ നൽകുന്ന 43 സർക്കാർ സ്ഥാപനങ്ങളുമുണ്ട്.

പേവിഷബാധ പ്രതിരോധത്തിൽ വിദ്യാർത്ഥികൾ ബ്രാൻഡ് അംബാസഡർമാരാണ്. എല്ലാ വിദ്യാർത്ഥികളും പേവിഷവാധ അവബോധം പരമാവധി പേരിലെത്തിക്കണമെന്നും മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജയശ്രീ, കൗൺസിലർ ജി. മാധവദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ കെ.എൻ. അജയ്, ഗവ. ആർട്സ് കോളേജ് കോ-ഓർഡിനേറ്റർ ഡോ. ഡയാന ഡേവിഡ്, കോളേജ് യൂണിയൻ ചെയർമാൻ പി. ജിഷ്ണ എന്നിവർ സംസാരിച്ചു. ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്. ചിന്ത ബോധവത്ക്കരണ ക്ലാസ് നടത്തി.

240 കി.മി വേഗത്തില്‍ വീശി ഇയാന്‍; പറപറന്ന് കാറുകള്‍, തെറിച്ചുവീണ് റിപ്പോര്‍ട്ടര്‍; വിറച്ച് ഫ്‌ളോറിഡ

Verified by MonsterInsights