നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കും; വിദ്യാർഥികൾ അറിയേണ്ടതെല്ലാം

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെയാകും കുട്ടികളെ സ്‌കൂളുകളിലേക്ക് സ്വീകരിക്കുക. കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

മാതാപിതാക്കളുടെ സമ്മത പത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതി. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും രണ്ടാഴ്ചത്തേക്ക് സ്‌കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു

combo

ആദ്യത്തെ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ നടക്കുക. 8, 9 ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. 8,9 ക്ലാസുകൾ 15ാം തീയതി മുതൽ ആരംഭിക്കും. ആദ്യത്തെ രണ്ടാഴ്ച ഉച്ച വരെയാകും ക്ലാസുകൾ. രാവിലെ 9 മണി മുതൽ 10 മണി വരെയുള്ള സമയത്തിനിടക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കരുത്. 

പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരോ കൊവിഡ് സമ്പർക്ക പട്ടികയിലുള്ളവരോ സ്‌കൂളിലേക്ക് എത്തരുത്. മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. ക്ലാസിൽ കൂട്ടം ചേരലുകൾ ഒഴിവാക്കണം. രണ്ട് മീറ്റർ അകലം പാലിച്ച് വേണം ഭക്ഷണം കഴിക്കേണ്ടത്. പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവെക്കരുത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രായത്തിനനുസരിച്ചുള്ള ക്ലാസ്‌പ്രവേശനം: ടി.സി. നിർബന്ധമല്ല -ഹൈക്കോടതി

പ്രാഥമികവിദ്യാഭ്യാസം നേടുന്നതിന് കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള ക്ളാസിൽ പ്രവേശനം നൽകാൻ ടി.സി. നിർബന്ധമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് ഉത്തരവ്. ടി.സി.യില്ലാത്തതിനാൽ പാലക്കാട് പുതുക്കോട് എസ്.ജെ.എച്ച്.എസിൽ പ്രവേശനം നിഷേധിച്ചതിനെതിരേ 17 വിദ്യാർഥികളാണ് ഹർജി നൽകിയത്.

combo

2009-ലെ കേന്ദ്ര വിദ്യാഭ്യാസവകാശനിയമത്തിലെ സെക്ഷൻ നാല് അനുസരിച്ച് സ്കൂൾ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ക്ളാസിൽ പ്രവേശനം നൽകാൻ ടി.സി. നിർബന്ധമല്ല. ഇങ്ങനെ പ്രവേശനം നേടുന്നവരെ ക്ളാസിലെ മറ്റുകുട്ടികളുടെ നിലവാരത്തിലെത്തിക്കാൻ പ്രത്യേക പരിശീലനം നൽകണമെന്നുണ്ട്. ഇവർക്ക് മൂന്നു മാസത്തെ പ്രത്യേക പരിശീലനം നൽകണമെന്ന് കാണിച്ച് സംസ്ഥാനസർക്കാർ ചട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒന്നാംക്ളാസിലേക്കല്ലാതെ മറ്റൊരു ക്ളാസിലേക്കും ടി.സി.യില്ലാതെ പ്രവേശനം നൽകരുതെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ആറുമുതൽ 14 വയസ്സുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. തുടർന്ന് ഹർജിക്കാർക്ക് ടി.സി.യില്ലാതെ പ്രവേശനം നൽകാനും കോടതി നിർദേശിച്ചു.

കോട്ടശ്ശേരി എ.എൽ.പി. സ്കൂളിൽ അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂൾ അടച്ചതായി ഹർജിയിൽ പറയുന്നു. തുടർന്ന് വീട്ടിലിരുന്ന് പഠിച്ച കുട്ടികൾ അഞ്ച്, ആറ്്ക്ളാസുകളിലെ പഠനം പൂർത്തിയാക്കി. ഏഴാം ക്ളാസിൽ പ്രവേശനത്തിനായി പുതുക്കോട് എസ്.ജെ.എച്ച്.എസിനെ സമീപിച്ചപ്പോൾ ടി.സി. ആവശ്യപ്പെട്ടു. കോട്ടശ്ശേരി എ.എൽ.പി. സ്കൂളിൽ അഞ്ചാംക്ളാസുവരെയുള്ളൂ. അതിനാൽ ആറാംക്ളാസ് പാസായെന്ന് ടി.സി. നൽകാനാവില്ലെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി. തുടർന്നാണ് കോടതിയെ സമീപിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂടിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം ആർട്‌സ് ആന്റ് സയൻസ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും നവംബറിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 14 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന (ഓൺലൈൻ) പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ സൗകര്യം www.kscsa.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.ccek.orgwww.kscsa.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
തിരുവനന്തപുരം : 0471 2313065, 2311654, 8281098863, 8281098862, 8281098861. കൊല്ലം : 9446772334. മൂവാറ്റുപുഴ : 8281098873. പൊന്നാനി : 0494 2665489, 8281098868. പാലക്കാട് : 0491 2576100, 8281098869. കോഴിക്കോട് : 0495 2386400, 8281098870. കല്യാശ്ശേരി : 8281098875.

combo
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉത്തരേന്ത്യയിൽ വളം ക്ഷാമം രൂക്ഷം; വലഞ്ഞ് കർഷകർ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന വളം ക്ഷാമത്തിൽ കർഷകർ വലയുന്നു. യുപിയിലെ ലളിത്പുരിൽ വളത്തിനായി 2 ദിവസം കാത്തുനിന്ന കർഷകൻ കുഴഞ്ഞുവീണു മരിച്ചു; വളമിടാത്തതു മൂലം കൃഷി നശിച്ചതിൽ മനംനൊന്ത് മധ്യപ്രദേശിലെ ചമ്പൽ മേഖലയിൽ കർഷകൻ ജീവനൊടുക്കി. അമോണിയം ഫോസ്ഫേറ്റ് വളം ലഭിക്കാത്തതാണു കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.ഉത്തരേന്ത്യയിൽ പലയിടത്തും കാലം തെറ്റി പെയ്ത മഴ മൂലം കൃഷി ആവശ്യത്തിനു ഡൈ അമോണിയം ഫോസ്ഫേറ്റ് കൂടുതലായി വേണ്ടിവന്നതാണു ക്ഷാമത്തിനു വഴിയൊരുക്കിയതെന്നാണു കേന്ദ്ര വളം മന്ത്രാലയത്തിന്റെ വാദം.

പ്രതിസന്ധി നേരിടാൻ മന്ത്രാലയത്തിനു കീഴിൽ കൺട്രോൾ റൂം ആരംഭിച്ചു. വിദേശത്തുനിന്ന് വളം ഇറക്കുമതി ചെയ്യാനുള്ള ശ്രമം ഊർജിതമാക്കി.പല സംസ്ഥാനങ്ങളിലും വളം വിതരണ കേന്ദ്രങ്ങൾക്കു മുന്നിൽ ദിവസങ്ങളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണു കർഷകർ. യുപിയിലും മധ്യപ്രദേശിലും ക്ഷാമം രൂക്ഷമാണെന്നു കർഷക സംഘടനകൾ പറഞ്ഞു. മധ്യപ്രദേശിൽ വളം വിതരണം ചെയ്യുന്ന 3400 സഹകരണ സൊസൈറ്റികളിൽ ഏതാനും ആഴ്ചകളായി ആവശ്യത്തിനു സ്റ്റോക്കില്ല. ലളിത്പുരിൽ കുഴഞ്ഞുവീണു മരിച ഭോഗിപാൽ എന്ന കർഷകൻ 2 ദിവസമായി വിതരണ കേന്ദ്രത്തിനു മുന്നിൽ നിൽക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

valam original

ഭോഗിപാലിന്റെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ക്ഷാമം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.ക്ഷാമം മൂലം ലളിത്പുരിൽ മുൻപ് 2 കർഷകർ ജീവനൊടുക്കിയിരുന്നു. 15 ദിവസം കാത്തിരുന്നിട്ടും വളം ലഭിക്കാത്തതിനു പിന്നാലെയാണു ചമ്പലിലെ കർഷകൻ ധൻപാൽ യാദവ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 3 ലക്ഷം ഹെക്ടർ കൃഷി ഭൂമിയുള്ള ലളിത്പുരിൽ കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ 32,000 മെട്രിക് ടൺ വളമാണ് വിതരണം ചെയ്തത്. ഇക്കുറി 19,000 മെട്രിക് ടൺ മാത്രമാണു കർഷകർക്കു ലഭിച്ചത്.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സദസ്സിലേക്ക് കയറി വന്ന് ദിനോസര്‍ മനുഷ്യരോട് പറഞ്ഞു, “വംശനാശം ഒരു മോശം ഐഡിയയാണ്”

അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് പതിയെയാണ് ദിനോസർ കയറി വന്നത്. മൈക്കു കയ്യിലെടുത്ത് കൊണ്ട് ആ ദിനോസർ മനുഷ്യരോട് പറഞ്ഞു-” വംശമറ്റ് പോവുക എന്നത് തീർത്തും ഒരു മോശം ഐഡിയയാണ്”. ഡോണ്ട് ചൂസ് എക്സ്റ്റിങ്ഷനിന്റെ ഭാഗമായി യുഎൻഡിപി തയ്യാറാക്കിയതാണ് ദിനോസർ വീഡിയോ. യുഎൻ ക്ലൈമറ്റ് ചേഞ്ച് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലാണ് രസകരവും അതോടൊപ്പം തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

hill monk ad

ഭൂമിയെ വാസയോഗ്യമല്ലാതാക്കുന്ന സങ്കീർണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ആക്കം കൂട്ടുന്നതിൽ മനുഷ്യരുടെ ഇടപെടലുകൾക്ക് വലിയ പങ്കാണുള്ളത്. അത്തരം പ്രവൃത്തികൾ തുടരുന്നത് മനുഷ്യന്റെ സ്വന്തം നിലനിൽപിനെ തന്നെ ബാധിക്കുമെന്ന ഉപദേശം നൽകാനാണ് വീഡിയോയിലൂടെ ശ്രമിക്കുന്നത്. വംശനാശം വന്ന ജീവി തന്നെ വന്ന പറയുന്ന ഉപദേശം അൽപം നർമ്മം കലർത്തി എന്നാൽ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് വീഡിയോയിൽ.

1.1കോടി യുഎസ് ഡോളറാണ് ഫോസിൽ ഇന്ധന സബ്സിഡികൾക്കായി ലോക രാജ്യങ്ങൾ ചിലവഴിക്കുന്നത്. ചൂടിനെ ട്രാപ്പ് ചെയ്യുന്ന ഹരിത ഗ്രഹ പ്രതിഭാസമാണ് ഇതുമൂലമുണ്ടാകുന്നത്. ഇത് കാലാവസ്ഥയിലാകെ വ്യതിയാനമുണ്ടാക്കി വലിയ വംശനാശ ഭീഷണി മനുഷ്യനുയർത്തുമെന്ന സന്ദേശമാണ് ദിനോസർ വീഡിയോ നൽകുന്നത്.

indoor ad

  * ദിനോസറിന്റെ വൈറലായ വാക്കുകളിലേക്ക്

“മനുഷ്യരെ,.. എനിക്ക് ഒന്നു രണ്ട് കാര്യങ്ങൾ വംശനാശത്തെകുറിച്ചറിയാം. വംശനാശത്തിലേക്ക് പോവുക എന്നത് ഒരു മോശം ഐഡിയയാണ്. അത് നിങ്ങൾക്കറിവുമുണ്ടാകുമല്ലോ. വംശനാശത്തിലേക്ക് സ്വയം വണ്ടിയോടിച്ചു പോവുക, അതും വെറും 7 കോടി വർഷത്തെ ഭൂമിയിലെ വാസത്തിനു ശേഷമെന്നത് വളരെ പരിഹാസ്യാത്മകമായ കാര്യമാണ്. വംശനാശം സംഭവിക്കുമ്പോൾ ഞങ്ങൾക്ക് ന്യായീകരിക്കാൻ ഉൽക്കാപതനമെങ്കിലും ഉണ്ടായിരുന്നു. എന്താണ് നിങ്ങളുടെ ന്യായീകരണം. നിങ്ങൾ ഒരു വലിയ കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് പൊതു ഖജനാവിൽ നിന്ന് സർക്കാരുകൾ ചെലവഴിച്ച് ഫോസിൽ ഇന്ധന സബ്സിഡികൾക്കായി നൽകുന്നത്. വലിയ ഉൽക്കകളുണ്ടാക്കാൻ സബ്സിഡി അളവിൽ പണം ചെലവഴിക്കുന്നത് നിങ്ങളൊന്ന് സങ്കൽപിച്ചു നോക്കൂ. എന്നാൽ അതാണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ആ പണം കൊണ്ട് ചെയ്യാൻ പറ്റുന്ന മറ്റനേകം കര്യങ്ങൾ നിങ്ങളൊന്ന് സങ്കൽപിച്ചു നോക്കൂ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മനുഷ്യർ പട്ടിണി കിടക്കുകയാണ്. സ്വന്തം വംശത്തിന്റെ അന്ത്യം കുറയ്ക്കാൻ പണം ചിലവഴിക്കുന്നതിനേക്കാൾ കുറച്ചു കൂടി നല്ല കാര്യം അതല്ലേ. കുറച്ചു കൂടി സ്ട്രെയിറ്റ് ആയി ഞാൻ കാര്യങ്ങൾ പറയം. ഒരുവലിയ മഹാമാരിയിൽ നിന്ന് തിരിച്ചു കയറുന്ന ഈ സമയം നല്ല ഒരു അവസരമായെടുക്കുക . വംശനാശം തിരഞ്ഞെടുക്കരുത്. വൈകും മുമ്പ് നിങ്ങളുടെ വംശത്തെ രക്ഷിക്കുക”, എന്ന ഴളരെ ചുരുങ്ങിയ വാക്കുകളിലെ ഗംഭീര പ്രകടനം ദിനോസർ കാഴ്ചവെച്ചാണ് വീഡിയോ അവസാനിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വാഹനരേഖകളും ലൈസന്‍സും പുതുക്കാന്‍ ഈ വര്‍ഷം അവസാനം വരെ സമയം അനുവദിച്ച് സര്‍ക്കാര്‍

വാഹനരേഖകളും ഡ്രൈവിങ് ലൈസൻസുകളും പിഴകൂടാതെ പുതുക്കാൻ ഡിസംബർ 31 വരെ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് വ്യാപനം കാരണം രേഖകൾ പുതുക്കാൻ കഴിയാത്തവർക്കു വേണ്ടിയാണ് ഇളവ് നീട്ടിയത്.

ELECTRICALS

നിലവിലുള്ള സാവകാശം ഈ മാസം 31-ന് അവസാനിക്കും. മോട്ടോർവാഹന വകുപ്പിന്റെ ‘വാഹൻ’ വൈബ്സൈറ്റ് കഴിഞ്ഞദിവസങ്ങളിൽ പ്രവർത്തനരഹിതമായത് അപേക്ഷകരെ വലച്ചിരുന്നു. പലർക്കും അപേക്ഷ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഫീസ് അടയ്ക്കുന്നതും തടസ്സപ്പെട്ടിരുന്നു.

indoor ad

അടച്ചിടൽ സമയത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ മുടങ്ങിയതിനാൽ ഒട്ടേറെപ്പേർ ലൈസൻസ് എടുക്കാൻ കാത്തുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സാരഥി, വാഹൻ സോഫ്റ്റ്വേറുകളിൽ ആവശ്യമായ മാറ്റംവരുത്താൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വഴുതനങ്ങയും തക്കാളിയും ഒറ്റച്ചെടിയില്‍; ഇത് ബ്രിമാറ്റോ

കാർഷിക മേഖലയിൽ ഏറെ സ്വാധീനമുണ്ട് ഇന്ത്യൻ വിപണിക്ക്. കാർഷികമേഖലയിൽ ഏറെ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന ഇടം കൂടിയാണ് ഇന്ത്യ. ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ബ്രിമറ്റോ എന്ന പുത്തൻ ചെടിയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആണ് ഈ കണ്ടുപിടിത്തത്തിന് ചുക്കാൻ പിടിച്ചത്. പച്ചക്കറികളുടെ ഉത്പാദനം വർധിപ്പിക്കുന്നത് ഏറെ വിജയസാധ്യതയുള്ള മാർഗങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള ഗ്രാഫ്റ്റിങ് രീതിയെന്ന് ഐ.സി.എ.ആർ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി.

കാർഷിക മേഖലയിൽ ഏറെ സ്വാധീനമുണ്ട് ഇന്ത്യൻ വിപണിക്ക്. കാർഷികമേഖലയിൽ ഏറെ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന ഇടം കൂടിയാണ് ഇന്ത്യ. ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ബ്രിമറ്റോ എന്ന പുത്തൻ ചെടിയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആണ് ഈ കണ്ടുപിടിത്തത്തിന് ചുക്കാൻ പിടിച്ചത്. പച്ചക്കറികളുടെ ഉത്പാദനം വർധിപ്പിക്കുന്നത് ഏറെ വിജയസാധ്യതയുള്ള മാർഗങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള ഗ്രാഫ്റ്റിങ് രീതിയെന്ന് ഐ.സി.എ.ആർ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി.

നഗര, അർധനഗരമേഖലകളിൽ ഈ രീതി മികച്ചമാർഗമായിരിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വാണിജ്യതലത്തിൽ ഉത്പാദിപ്പിക്കുന്നതിന് കൂടുതൽ ഗവേഷണം അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിമാനത്തിൽ കയറിയ പ്രതീതി, കഴിക്കാൻ ഏതുതരം ഭക്ഷണവും; ഇത് രണ്ടുകോടിയുടെ ‘വിമാന ഭക്ഷണശാല’

ഉപയോ​ഗശൂന്യമായ റെയിൽവേ കോച്ചിനെ ഭക്ഷണശാലയാക്കി മാറ്റിയ ഇന്ത്യൻ റെയിൽവേയുടെ ആശയം പുറത്തുവന്ന് അധികമായില്ല. മുംബൈയിലെ ഛത്രപ്രതി ശിവജി ടെർമിനസിലെ റെയിൽവേ കോച്ച് ആണ് റെസ്റ്ററന്റ് ആക്കി മാറ്റിയത്. അത് റെയിൽവേ കോച്ച് ആയിരുന്നെങ്കിൽ ഇപ്പോൾ വാർത്തയിലിടം നേടുന്നത് ഒരു എയർക്രാഫ്റ്റ് റെസ്റ്ററന്റ് ആണ്,

siji

ഗുജറാത്തിലാണ് സം​ഗതിക്ക് തുടക്കമിട്ടിരിക്കുന്നത്. വഡോദര ന​ഗരത്തിലെ ടാർസാലി ബൈപ്പാസിലാണ് എയർക്രാഫ്റ്റ് റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ തന്നെ എയർക്രാഫ്റ്റ് തീമിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒമ്പതാമത്തെ റെസ്റ്ററന്റ് ആണിത്. ഉപയോ​ഗശൂന്യമായ വിമാനഭാ​ഗങ്ങൾ ഉപയോ​ഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ നാലാമത്തെ റെസ്റ്ററന്റ് ആണിത്.

ബെം​ഗളൂരുവിലെ ഒരു കമ്പനിയിൽ നിന്ന് 1.40 കോടി രൂപയ്ക്കാണ് വാങ്ങിയ എയർബസ് 320 ആണ് ഭക്ഷണശാലയാക്കി മാറ്റിയത്. വിമാനത്തിന്റെ ഓരോ ഭാ​ഗവും വഡോ​ദരയിൽ എത്തിച്ച് റെസ്റ്ററന്റ് രൂപത്തിലേക്ക് ആക്കി മാറ്റുകയായിരുന്നു. 102 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഈ വിമാന റെസ്റ്ററന്റിലുള്ളത്.

dance

ഏകദേശം രണ്ടുകോടിയോളമാണ് വിമാന റെസ്റ്ററന്റിനു വേണ്ടി ചെലവായത്. യഥാർഥ വിമാനത്തിൽ ഇരിക്കുന്ന പ്രതീതിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇനി വിമാന റെസ്റ്ററന്റിലെ തൊഴിലാളികൾക്കും പ്രത്യേകതയുണ്ട്. എയർഹോസ്റ്റസുമാർക്ക് സമാനമായിട്ടായിരിക്കും ഇവരുടെ വേഷവിധാനം.

FAIMOUNT

രുചിവൈവിധ്യങ്ങളും റെസ്റ്ററന്റിൽ ഒരുക്കിയിട്ടുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, തായ് തുടങ്ങി നാടനും ലോകോത്തര രുചികളുമെല്ലാം ഇവിടെ ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിനോദസഞ്ചാരം: ലോകശ്രദ്ധയാകർഷിച്ച് യു.എ.ഇ. മലനിരകൾ

യു.എ.ഇ.യിലെ മലനിരകൾ ഇതിനകംതന്നെ ശ്രദ്ധയാകർഷിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ നിക്ഷേപമിറക്കാൻ ശക്തമായ ഇടമായും യു.എ.ഇ.യിലെ പ്രധാന മലനിരകൾ ഇടംപിടിച്ചുകഴിഞ്ഞു.

പ്രധാനമായും ഹത്ത, ജെബൽ ജയ്‌സ്, ഖോർഫക്കാൻ പ്രദേശങ്ങളെല്ലാം ഏറ്റവും പ്രമുഖ പർവത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ഈ മൂന്ന് പ്രദേശങ്ങളും രാജ്യത്തെ വിനോദസഞ്ചാര നിധികൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ വിനോദസഞ്ചാര സീസൺ തുടങ്ങുന്നതോടെ ഈ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന സന്ദർശകരുടെ എണ്ണം വർഷംതോറും ഉയർന്നുവരുന്ന കാഴ്ചയാണ് കാണുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി മലനിരകളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമങ്ങളും ഊർജിതമാണ്.

ക്യാമ്പിങ്, നീന്തൽ, കയാക്കിങ് പ്രേമികൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന മലനിരകൾ, ഹത്ത അണക്കെട്ട്, തടാകം തുടങ്ങി പ്രകൃതിരമണീയമായ ധാരാളം ദൃശ്യങ്ങളാൽ സമ്പന്നമാണ് ഹത്ത. 2016-ൽ ആരംഭിച്ച ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ കഴിഞ്ഞ വർഷം വരെ വിനോദസഞ്ചാരികളുടെ എണ്ണം 15 മടങ്ങാണ് വർധിപ്പിച്ചത്. 2016-ൽ 60,000 സന്ദർശകർ ഉണ്ടായിരുന്നതിൽ നിന്നും 2020-ൽ ഒരു ദശലക്ഷത്തിലേറെ സന്ദർശകരായി ഉയർന്നു.

നിക്ഷേപമിറക്കാനും വിനോദസഞ്ചാരത്തിനും പറ്റിയ പ്രാദേശിക, അന്തർദേശീയതലങ്ങളിലെ ലക്ഷ്യസ്ഥാനമായി ഹത്ത മാറി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹത്ത വികസന പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്. 5.4 കിലോമീറ്റർ നീളമുള്ള ചെയർലിഫ്റ്റുകൾ സ്ഥാപിക്കൽ, സുസ്ഥിര വെള്ളച്ചാട്ട പദ്ധതി, ഹോട്ടൽ എന്നിവയും അതിലുൾപ്പെടുന്നുണ്ട്. ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനായി 200 ഹോളിഡേ ഹോമുകൾ നിർമിക്കാനും പദ്ധതിയുണ്ട്.

യു.എ.ഇ.യിലെ ഏറ്റവും ഉയരംകൂടിയ റാസൽഖൈമയിലെ ജെബൽ ജെയ്‌സ് മലനിരകളിൽ കഴിഞ്ഞ ജൂലായിലാണ് കൂടുതൽ ഉല്ലാസ പരിപാടികൾ ആരംഭിക്കുമെന്ന് റാക്ക് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. ടൂറിസം സാധ്യതകളുള്ള പുതിയ മേഖലകൾ വികസിപ്പിക്കാനാണ് പദ്ധതി. മലനിരകളിൽ ഇതിനകം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇക്കോ ടൂറിസം പദ്ധതികളും വിപുലമാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് വേഗത്തിലെത്താൻ നൂതന സംവിധാനങ്ങളോടെയുള്ള പുതിയ റോഡുകൾ നിർമിച്ചുവരികയാണെന്ന് പൊതുമരാമത്ത് വിഭാഗം ഡയറക്ടർ ജനറൽ അഹമ്ദ് മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. സൈക്കിൾ യാത്രയ്ക്കായി പ്രത്യേക പാതകളും ഇവിടെ ഒരുങ്ങുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി

മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 138.85 അടിയിൽ തന്നെ തുടരുന്നു. 825 ഘന അടി വെള്ളമാണ് സ്പിൽവേയിലൂടെ പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതിനാൽ ഒന്നര അടിയോളം പെരിയാറിൽ ജലനിരപ്പുരയരുകയും ചെയ്തു. അതേസമയം മുല്ലപ്പെരിയാർ തുറന്നതിന് ശേഷവും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് രണ്ട് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് 9 മണിയോടെ മൂന്നാമത്തെ ഷട്ടറുകളും ഉയർത്തുകയായിരുന്നു. സെക്കന്റിൽ 23000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. എന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് അണക്കെട്ടിന്റെ പുറത്തേക്ക് ജലം പോകുന്നില്ല.

മുല്ലപ്പെരിയാറിലേക്കുള്ള ഇൻഫ്ളോ കുറയുന്നില്ല എന്നതാണ് ജലനിരപ്പ് കുറയാത്തതിന് കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകാൻ ശ്രമിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇനിയും ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കണം. അങ്ങനെ ഒഴുക്കിയാലും അതൊരിക്കലും പെരിയാറിനെയോ ഇടുക്കി അണക്കെട്ടിനെയോ ബാധിക്കില്ല.

നിലവിൽ ആശങ്കയ്ക്കിടയാക്കുന്ന ഘടകങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ റെഡ് അലർട്ടല്ല ഓറഞ്ച് അലർട്ടാണ്. ഇടുക്കി അണക്കെട്ടിലും ആശങ്കയ്ക്ക് വകയില്ല. വളരെ ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 5000 ഘന അടി ജലം തുറന്നുവിട്ടാൽ പോലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരമാവധി ഒഴുക്കാൻ കഴിയുന്നതിലും കുറവ് ജലം മാത്രമാണ് നിലവിൽ പെരിയാറിലൂടെ ഒഴുകുന്നത്.

valam depo

സൗഹൃദപരമായ സമീപനമാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ ഞായറാഴ്ചയ്ക്ക് മുമ്പ് 138 അടിയിലെത്തിക്കണം എന്നാണ് സുപ്രീം കോടതി നിർദേശം. അത് പാലിക്കേണ്ട കടമ തമിഴ്നാട് സർക്കാരിനാണ്. അത് അവർ പാലിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights