നിക്ഷേപം തുടങ്ങാം പോസ്റ്റ് ഓഫീസില്‍: 21-ാം വയസില്‍ മകളുടെ പേരില്‍ 42 ലക്ഷത്തിന്റെ സമ്ബാദ്യം.

ക്കളുടെ വിദ്യാഭ്യാസത്തിന് തന്നെ ഓരോ വര്‍ഷം കൂടുമ്ബോഴും ചെലവ് കൂടി വരികയാണ്. ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ അധിവേഗത്തിലാണ് ഉയരുന്നത്.

ഈ സാഹചര്യത്തില്‍ മക്കളുടെ ഭാവിയെ പറ്റി കൃത്യമായ ധാരണയോടെ നിക്ഷേപം നടത്തിയാല്‍ മാത്രമെ ചെലവുകളെ നേരിടാന്‍ സാധിക്കുകയുള്ളൂ. പെണ്‍മക്കളുടെ പേരില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന.

2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്

ഏപ്രില്‍ 1 മുതല്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ നിക്ഷേപത്തില്‍ നിന്നുള്ള ആദായം വര്‍ധിച്ചു. പുതിയ കണക്ക് കൂട്ടലുകള്‍ നോക്കാം.

അക്കൗണ്ട് ആരംഭിക്കാം

10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.നിക്ഷേപകന് ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.

രണ്ട് പെണ്‍കുട്ടികള്‍ക്കായാണ് മാത്രമാണ് ഒരു രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക.

നിക്ഷേപം

സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് ആരംഭിക്കാന്‍ 250 രൂപയാണ് ആവശ്യം. ഇതിന് ശേഷം വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. 50 രൂപയുടെ ഗുണിതങ്ങളായി സാമ്ബത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

ഒറ്റത്തവണയായോ മാസ തവണകളായോ നിക്ഷേപം നടത്താം. അക്കൗണ്ട് ആരംഭിച്ചാല്‍ തുടര്‍ച്ചയായ 15 വര്‍ഷം മുടക്കില്ലാതെ നിക്ഷേപം നടത്തണം. അക്കൗണ്ടില്‍ നിക്ഷേപം നടത്താതിരുന്നാല്‍ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും.

Verified by MonsterInsights