മധുരം കഴിക്കാതിരുന്നാൽ പ്രമേഹം വരില്ലേ?

പ്രമേഹരോഗികൾക്ക് ഭ്രഷ്ട് കൽപിച്ചിരിക്കുന്ന ആഹാരങ്ങളിൽ‌ ആദ്യത്തേതാണ് മധുരം. പ്രമേഹരോഗികൾ മധുരം ഒഴിവാക്കിയും പ്രമേഹ പേടിയുള്ളവർ മുൻകൂട്ടി പഞ്ചസാരയും മധുരവും ഒഴിവാക്കാറുമുണ്ട്. എന്നാൽ ഇതിൽ ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വ്യായാമ കുറവും കൃത്യമല്ലാത്ത ഭക്ഷണരീതിയും അമിതവണ്ണവവുമൊക്കെയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളിൽ ഗർഭകാലത്തും ഹോർമോൺ വ്യതിയാനവും കാരണം പ്രമേഹ സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവർ മിക്ക ഭക്ഷണങ്ങളും ഒഴിവാക്കണമെന്നാണ് പറയുന്നത്. കാർബോ ഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണവും മധുരത്തിനോടും ചോറിനോടും കപ്പയോടുമൊക്കെ നോ പറയുന്നതിനൊപ്പം പാവയ്‌ക്കയോടും ഉലുവയോടുമൊക്കെ യെസ് പറയുകയും വേണം. ഇതിൽ പ്രധാനമാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറെ ഫലപ്രദമാണ് ഉലുവ.

 ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം രാവിലെ ഇത് അരിച്ചെടുത്ത് വെറും വയറ്റിൽ ആ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കാനാണത്രേ ഉലുവ പ്രധാനമായും സഹായിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയെ സ്വീകരിക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും ഉലുവ സഹായിക്കും. ഈ കാരണങ്ങൾ കൊണ്ടാണ് ഉലുവ കഴിക്കണമെന്ന് പറയുന്നത്. ഇങ്ങനെ പതിവായി ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പഴങ്ങൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് മിക്കവരും. എന്നാൽ നിശ്ചിത അളവിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. അമിതമായാൽ മാത്രമാണ് പ്രശ്നം. പ്രമേഹ രോഗികൾ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുകയും വേണം. മുട്ട, ചീര, സ്ട്രോബെറി, ബീറ്റ്റൂട്ട്, ആപ്പിൾ, കിവി തുടങ്ങിയവയൊക്കെ ഈ ഗണത്തിൽ പെടുന്നതാണ്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights