സാംസങ് (Samsung) ഇന്ത്യയിലെ മിഡ് റേഞ്ച് വിപണിയിലേക്ക് പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി. സാംസങ് ഗാലക്സി എ14 5ജി, സാംസങ് ഗാലക്സി എ23 5ജി എന്നിവയാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസുകൾ 5ജി കണക്റ്റിവിറ്റി അടക്കം മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. എക്‌സിനോസ്, സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റുകളും ഫോണുകളിലുണ്ട്.
വലിയ 6.6-ഇഞ്ച് LCD ഡിസ്പ്ലെകൾ, ഉയർന്ന റിഫ്രഷ് റേറ്റ്, 5000mAh ബാറ്ററികൾ എന്നിവയടക്കമുള്ള സവിശേഷതകളുമായിട്ടാണ് സാംസങ് ഗാലക്സി എ സീരീസിലെ പുതിയ രണ്ട് ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ ക്യാമറ സെറ്റപ്പും ഈ ഡിവൈസുകളിലുണ്ട്. 16,499 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.