ഫ്രിജിൽ വച്ചും മല്ലിയില വളർത്തിയെടുക്കാം; ഫ്രഷായി വയ്ക്കാൻ ഇനി ഇങ്ങനെ ചെയ്യൂ.

മല്ലിയില, കറിവേപ്പില, പുതിനയില എന്നിവ വിഭവങ്ങൾക്ക് നല്ല മണവും രുചിയും പകരുന്നതാണ്. എന്നാല്‍ ഇവ കടകളിൽ നിന്നും വാങ്ങിയാലും അധികദിവസം കേടാകാതെ വയ്ക്കാൻ പറ്റില്ല. പെട്ടെന്ന് വാടി പോകാറുണ്ട്. പല രീതിയിൽ ഈ ഇലകൾ കേടാകാതെ ഫ്രെഷായി വയ്ക്കാനുള്ള നുറുങ്ങുകൾ സമൂഹമാധ്യമത്തിൽ വൈറലാണ്. അങ്ങനെയൊന്ന് നമുക്കും അറിഞ്ഞിരിക്കാം. മല്ലിയില ഫ്രെഷായി വയ്ക്കാനുള്ള ടിപ്പ് അറിയാം.  ഒരു പാത്രത്തിൽ വെള്ളം എടുക്കാം. അതിലേക്ക് ഒരു സ്പൂൺ വിനാഗിരി ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതിൽ മല്ലിയില വേരോടുകൂടി നന്നായി കഴുകി എടുക്കണം. മല്ലിയിലയിലെ വാടിയ ഇലകൾ മാറ്റിയിട്ടാണ് ഇങ്ങനെ വൃത്തിയാക്കേണ്ടത്. ശേഷം മല്ലിയിലയുടെ ഇല ടിഷ്യൂവിലോ കോട്ടൺ തുണിയോ ഉപയോഗിച്ച് വെള്ളമയം കളയാം. ശേഷം ഒരു ഗ്ലാസിൽ പകുതി വെള്ളം എടുക്കാം. അതിലേക്ക് ഈ മല്ലിയില വേരോടുകൂടി ഇറക്കി വയ്ക്കണം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ശേഷം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഇലയുടെ മുകൾ ഭാഗം മൂടി, ഫ്രിജിന്റെ ഡോറിന്റെ ഭാഗത്ത് സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ മല്ലിയില കേടുകൂടാതെ ഫ്രെഷായി വയ്ക്കാം. ആവശ്യത്തിനുള്ള മല്ലിയില നുള്ളിയെടുക്കാം. ഇല എടുത്ത ഭാഗത്തുനിന്ന് പുതിയ തളിരില വളരുന്നതും കാണാം. അങ്ങനെ ഫ്രിജിൽ വച്ചാലും മല്ലിയില വളർത്തിയെടുക്കാം. ഫ്രെഷായും വയ്ക്കാം. 

Verified by MonsterInsights