ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022-2023 സാമ്പത്തികവര്‍ഷം പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നല്‍കും.
ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം.
2020-21, 2021-22 അധ്യയനവര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരില്‍ ഈ വര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവര്‍ ഇല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും.
വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022 ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിന് അകം തപാലിലോ, നേരിട്ടോ, ഇ-മെയില്‍ (diopta1@gmail.com) മുഖാന്തരമോ ലഭിക്കണം.
തപാലില്‍/നേരിട്ട് അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലില്‍ വിഷയമായും ‘അപ്രന്റീസ്ഷിപ്പ് 2022’ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍: 0468 2 222 657.