കൈ തെളിയിച്ചാൽ മാത്രം ഡ്രൈവിങ് ലൈസൻസ്!

കൈ തെളിയിച്ചാൽ മാത്രം ഡ്രൈവിങ് ലൈസൻസ്!

6 മാസം അപകടമില്ലാതെ വണ്ടിയോടിച്ചാൽ യഥാർഥ ലൈസൻസ്

ലേണേഴ്സ് ടെസ്റ്റിനു നെഗറ്റീവ് മാർക്ക് 3 മാസത്തിനുള്ളിൽ

ഡ്രൈവിങ് ലൈസൻസിനു പ്രബേഷൻ കാലയളവ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നു ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ് പാസായാൽ പ്രബേഷനറി ലൈസൻസ് നൽകും. തുടർന്നുള്ള 6 മാസമോ ഒരു വർഷമോ നീളുന്ന പ്രബേഷൻ കാലയളവിൽ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ യഥാർഥ ലൈസൻസ് നൽകൂ. യാത്ര അപകടരഹിതമാക്കി പുതിയ ഡ്രൈവിങ് സംസ്കാരം സൃഷ്ടിക്കുകയാണു ലക്ഷ്യം. ഡ്രൈവിങ് ടെസ്റ്റിന്റെ രീതി മാറ്റും. ലേണേഴ്സ് ടെസ്റ്റിൽ ചോദ്യങ്ങളുടെ എണ്ണം കൂട്ടും, നെഗറ്റീവ് മാർക്ക് വരും. ഇതു 3 മാസത്തിനുള്ളിൽ നടപ്പാക്കും.

 

എച്ച്, 8 എന്ന ഡ്രൈവിങ് ടെസ്റ്റ് രീതി മാറ്റി യഥാർഥ റോഡിലെ സാഹചര്യങ്ങൾ ഉൾപ്പെടുത്തിയാകും ടെസ്റ്റ് നടത്തുക. അക്രഡിറ്റഡ് ഡ്രൈവിങ് സ്കൂളുകൾ ഉടൻ ഉണ്ടാകുമെന്നും ഗതാഗത കമ്മിഷണർ പറഞ്ഞു.

Verified by MonsterInsights