കൃഷിക്കാർക്ക് ഇന്ന് സന്തോഷിക്കാനുള്ള അവസരം ലഭിച്ചേക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡുവിതരണത്തെ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
രാവിലെ 11 മണിക്ക്
ഇന്നു രാവിലെ 11 മണിക്ക് കൂടുന്ന ‘പിഎം കിസാൻ സമ്മാൻ സമ്മേളൻ’ യോഗത്തിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡു വിതരണത്തിന്റെ ഉൽഘാടനം നിർവഹിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ അറിയിച്ചു. പിഎം കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെ ഉദ്ഘാടനവും തദവസരത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഒരു രാജ്യം – ഒരു രാസവളം എന്ന പദ്ധതിയും രാജ്യത്തിനു സമർപ്പിക്കും. pmindiawebcast.nic.in എന്ന ലിങ്കിലൂടെ ഇന്നത്തെ (രാവിലെ 11ന് ) കിസാൻ സമ്മേളനം വീക്ഷിക്കാം.
2000 രൂപ കിട്ടും
കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകർക്ക് ആശ്വാസധനമായി പ്രതിവർഷം 6000 രൂപ നേരിട്ട് അവരുടെ അക്കൗണ്ടിൽ എത്തിക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. നാലു മാസം കൂടുമ്പോൾ രണ്ടായിരം രൂപ വീതമാണ് ലഭിക്കുക്കുന്നത്. ഇതു വരെ പതിനൊന്ന് ഗഡുക്കളായി 22000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഇനി പന്ത്രണ്ടാം ഗഡുവാണ് ലഭിക്കാനുള്ളത്. പി എം കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾ നിശ്ചിത ദിവസത്തിനുള്ളിൽ കെവൈസി നടപടികൾ പൂർത്തിയാക്കി ഭൂമി വിവരങ്ങൾ അപ് ലോഡുചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.