എസ്.ഐ., കൃഷി ഓഫീസർ ഉൾപ്പെടെ 47 തസ്തികയിൽ പി.എസ്.സി. വിജ്ഞാപനം.

പോലീസിൽ എസ്.ഐ., കൃഷിവകുപ്പിൽ കൃഷി ഓഫീസർ, വിവിധവകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഉൾപ്പെടെ 47 തസ്തികകളിൽ പുതിയവിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതിനൽകി. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ഫിസിക്സ്), ഭാരതീയ ചികിത്സാവകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), പുരാവസ്തുവകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ, സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പോളിമർ ടെക്നോളജി), ഖാദി ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ, കയർഫെഡ്ഡിൽ സിവിൽ സബ് എൻജിനിയർ തുടങ്ങിയവയാണ് ജനറൽ റിക്രൂട്ട്മെന്റിന് തയ്യാറായ മറ്റുവിജ്ഞാപനങ്ങൾ.

ജില്ലാതല വിജ്ഞാപനങ്ങളിൽ സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, ആരോഗ്യവകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തുടങ്ങിയവയും ഉൾപ്പെട്ടിട്ടുണ്ട്.

Verified by MonsterInsights