സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു; പിഎസ്‌സിയുടെ സ്ഥിര റിക്രൂട്ട്‌മെന്റ്; ജനുവരി 1 വരെ അപേക്ഷിക്കാം.

കേരളത്തില്‍ പത്താം ക്ലാസും, ടൈപ്പിങ് സ്‌കില്ലുമുള്ളവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍. കേരളത്തിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത കമ്പനികള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍, സൊസൈറ്റികള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാണ് നിയമനം. സ്റ്റെനോഗ്രാഫര്‍/ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് കേരള പി.എസ്.സി മുഖേന ജനുവരി 1 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റെനോഗ്രാഫര്‍/ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകളാണ് നിലവിലുള്ളത്. 

 

കാറ്റഗറി നമ്പര്‍: 434/2025

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി,എസ്.ടി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയര്‍) KGTE/MGTE അല്ലെങ്കില്‍ തത്തുല്യം. ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ് (ഹയര്‍) KGTE/MGTE അല്ലെങ്കില്‍ തത്തുല്യം.

 

Verified by MonsterInsights