കിഴക്കൻ തിമോറിന്റെ ചില ഭാഗങ്ങള്‍ക്ക് പുറമെ ഇന്തോനേഷ്യൻ പ്രവിശ്യയായ വെസ്റ്റ് പാപ്പുവയിൽ നിന്നും സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ഓസ്‌ട്രേലിയയിലെ എക്‌സ്‌മൗത്ത് പട്ടണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അപൂർവ “ഹൈബ്രിഡ്” വലയ-സമ്പൂർണ സൂര്യഗ്രഹണം ഇപ്പോൾ അതിന്റെ ഭാഗിക ഘട്ടത്തിലാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.29 വരെ ഗ്രഹണം തുടരും.
എക്സ്മൗത്തില്‍ ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. തെക്കുകിഴക്കന്‍ ഏഷ്യ, ഈസ്റ്റ് ഇന്‍ഡീസ്, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഭാഗിക സൂര്യഗ്രഹണം കാണാന്‍ സാധിക്കും. നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ ഭാഗിക ഗ്രഹണം കൂടുതല്‍ വ്യക്തതയോടെ അനുഭവപ്പെടും എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഇവിടെ സൂര്യന്റെ 85 ശതമാനം ചന്ദ്രനാല്‍ മറയും. പെര്‍ത്തില്‍ ഇത് 70 ശതമാനവും ഹോബാര്‍ട്ടില്‍ 13 ശതമാനവും ആയിരിക്കും