2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ഗൂഗിൾ ഇയർ ഇൻ സെർച്ച് 2024 റിപ്പോർട്ട്.

2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ഗൂഗിൾ ഇയർ ഇൻ സെർച്ച് 2024 റിപ്പോർട്ട്. രാജ്യത്തിന്റെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കുന്ന റിപ്പോർട്ടിൽ കായികവും രാഷ്‌ട്രീയവും മുതൽ വിനോദവും സംസ്കാരവും വരെയുള്ള വിഷയങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്.

ക്രിക്കറ്റിനോടുള്ള രാജ്യത്തെ ജനങ്ങളുടെ അഭിനിവേശം തെരച്ചിലിലും പ്രതിഫലിച്ചു. പട്ടികയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നത് ടി20 ലോകകപ്പാണ്. ജനങ്ങൾ ഏറ്റവും കൂടുതൽ തെരഞ്ഞ മൂന്നാമത്തെ പദം ഭാരതീയ ജനതാ പാർട്ടി (ബിജെപി)യാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024, ഒളിമ്പിക്‌സ് 2024 എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

സിനിമകളിൽ രാജ്കുമാർ റാവുവിന്റെയും ശ്രദ്ധ കപൂറിന്റെയും ‘സ്ത്രീ-2’ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അമിതാഭ് ബച്ചന്റെ ‘കൽക്കി 2898 എ.ഡി’, നിരൂപക പ്രശംസ നേടിയ വിക്രാന്ത് മാസിയുടെ ‘ട്വൽത്ത് ഫെയിൽ’ എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. നാലാം സ്ഥാനത്ത് കിരൺ റാവുവിന്റെ ‘ലാപതാ ലേഡീസ്’ ആണ്. 97-ാമത് ഓസ്കാറിലേക്ക് അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യൻ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട സിനിമയായിരുന്നു ഇത്. അഞ്ചാം സ്ഥാനത്ത് ഹനു-മാൻ’ ആണ്”.ഇന്ത്യ ഏറ്റവും കൂടുതൽ തെരഞ്ഞ സിനിമാഗാനം ‘നാദാനിയാൻ’ ആണ്. മലയാളികളുടെ ‘ഇല്ലുമിനാറ്റി’ മൂന്നാം സ്ഥാനത്താണ്. പാചക റെസിപ്പികളിൽ പാഷൻ ഫ്രൂട്ടിന്റെ ഫ്ലേവറിൽ തയാറാക്കുന്ന കോക്ക്ടെയിൽ ‘പോൺ സ്റ്റാർ മാർട്ടിനി’യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതായി ഇടംപിടിച്ചിരിക്കുന്നത് പച്ചമാങ്ങാ അച്ചാറാണ്. 2024 ൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ വ്യക്തി വിനേഷ് ഫോഗട്ടാണ്.

Verified by MonsterInsights