നെഞ്ചിടിപ്പേറ്റി ആ ‘മേജര്‍ മിസ്സിങ്’; സഞ്ജു റോയല്‍സില്‍ നിന്ന് പുറത്തേക്കോ?

അടുത്ത സീസണില്‍ സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തില്ലെന്ന അഭ്യൂഹങ്ങളും ശക്തമായ സാഹചര്യത്തില്‍ ഈ പോസ്റ്റ് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്
 

2025 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ജോസ് ബട്‌ലര്‍ അടക്കമുള്ള സഹരതാരങ്ങള്‍ക്കും ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാരയ്ക്കുമൊപ്പമുള്ള സഞ്ജുവിന്റെ വ്യത്യസ്തമായ ആഹ്‌ളാദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് റോയല്‍സ് പോസ്റ്റ് ചെയ്തത്. ‘മേജര്‍ മിസ്സിങ്’ എന്ന ക്യാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും വെച്ചാണ് ടീം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആശങ്ക പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഐപിഎല്ലിന്റെ അടുത്ത സീസണിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഫ്രാഞ്ചൈസി എന്തുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവിട്ടത് എന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. രാജസ്ഥാന്‍ ക്യാംപില്‍ സഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ചാണോ ഈ പോസ്റ്റ് എന്ന് വ്യക്തമല്ല. അതേസമയം ഐപിഎല്‍ 2025 സീസണില്‍ കുമാര്‍ സങ്കക്കാര രാജസ്ഥാനൊപ്പം ഉണ്ടാകില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണോ പോസ്റ്റ് എന്നതും വ്യക്തമല്ല.

അടുത്ത സീസണില്‍ സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തില്ലെന്ന അഭ്യൂഹങ്ങളും ശക്തമായ സാഹചര്യത്തില്‍ ഈ പോസ്റ്റ് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും സജീവമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോയല്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ലേലത്തില്‍ സഞ്ജുവിനെയും കാണാന്‍ സാധിക്കും. അതേസമയം വിശ്വസ്തനായ താരത്തെ രാജസ്ഥാന്‍ വിട്ടുകളയരുതെന്ന അഭ്യര്‍ത്ഥനയുമായി നിരവധി ആരാധകരും രംഗത്തുണ്ട്.

2013ല്‍ രാജസ്ഥാന്‍ കുപ്പായത്തിലാണ് സഞ്ജു തന്റെ ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്. രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് വര്‍ഷങ്ങളില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുകയും ചെയ്തു. 2021ല്‍ രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജുവിന് അടുത്ത സീസണില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് വരെ എത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.

രുചി കാര്യത്തിൽ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും ഹീറോയാണ് ഉപ്പ്; നഖം മുതൽ മുടി വരെ സംരക്ഷിക്കും.

ഉപ്പിലാതെ എന്തുണ്ടാക്കിയാലും ഫലമില്ല. രുചി കാര്യത്തിൽ മുൻപന്തിയിലാണ് ഉപ്പ്. എന്നാൽ അടുക്കളയ്‌ക്ക് പുറത്തും ഉപ്പിന് റോളുണ്ടെന്നത് ഒരു പക്ഷേ പലർക്കും അറിയില്ല. കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിലെ താരം. സാധാരണ ഉപ്പ് വളരെയധികം സംസ്കരിച്ചാണ് വിപണിയിലെത്തുന്നത്. എന്നാൽ സമുദ്രജലം ബാഷ്പീകരിക്കപ്പെട്ടാണ് കലലുപ്പ് നിർമിക്കുന്നത്. അതിനാൽ തന്നെ ഈ ഉപ്പാകും മികച്ച ഗുണം ചെയ്യുന്നത്. സോഡിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ കടലുപ്പ് ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

കടലുപ്പിന്റെ സൗന്ദര്യ ഗുണങ്ങൾ ഇതാ.

.”മികച്ച ബോഡ് സ്ക്രബാണ് കടലുപ്പ്. കാൽകപ്പ് കടലുപ്പിൽ അര കപ്പ് ഒലീവ് ഓയിൽ ചേർത്ത് കൈകൾ, കാലുകൾ, പാദങ്ങൾ,മുഖം എന്നിവിടങ്ങളിൽ മസാജ് ചെയ്യുന്നത് ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നു.
ചർമ സുഷിരങ്ങളെ ആഴത്തിൽ ശുദ്ധീകരിക്കുന്നു. അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനോട് ചേർന്ന ഭാഗങ്ങൾ ഒഴിവാക്കണം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
പാദങ്ങളിലെ നീർക്കെട്ട് കുറയ്‌ക്കാനും കടലുപ്പ് സഹായിക്കുന്നു. ഒരു ബക്കറ്റിൽ ഇളം ചൂടുവെള്ളവും ബേക്കിംഗ് സോഡയും കടലുപ്പും തുല്യ അളവിൽ ചേർക്കുക. പാദങ്ങൾ കുറഞ്ഞത് 15 മിനിറ്റോളം ഇതിൽ മുക്ക് വയ്‌ക്കുക.

 

മുടിയുടെ ആരോഗ്യത്തിനും കടലുപ്പ് നല്ലതാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ അവിശ്വനീയമായി തോന്നിയേക്കാം. എന്നാൽ മുടിയിൽ പുരട്ടുന്ന എണ്ണയിൽ കടലുപ്പ് ചെറിയ അളവിൽ ചേർക്കുന്നത് മുടിക്ക് തിളക്കവും ഒതുക്കവും നൽകും.
പല്ലുകൾക്ക് നിറം നൽകാനായി രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയിലേക്ക് ഒരു സ്പൂൺ കടലുപ്പ് ചേർത്ത് പല്ല് തേയ്‌ക്കുക.

 മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ രണ്ട് ടീസ്പൂൺ കടലുപ്പും നാല് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വയ്‌ക്കാം.

കുളിക്കുമ്പോൾ ചെറിയ അളവിൽ കടലുപ്പ് ചേർക്കുന്നത് ചർമത്തിലെ അഴുക്ക് അകറ്റും. ഉപ്പിലെ മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നു.

സമ്മർദ്ദമകറ്റാനും കടലുപ്പ് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് 1/8 ടീസ്പൂൺ കടൽ ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുടിക്കാം. നന്നായി ഉറങ്ങാൻ സഹായിക്കും.

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം.

സംസ്ഥാനസർക്കാരിന്റെ ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കശുവണ്ടി ആണ് അധികമായി നൽകുന്നത്. ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ആദ്യവാരം നടക്കും.

സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും പുറമേ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡുടമകൾക്കും ഇത്തവണ ഓണക്കിറ്റ് കിട്ടും. അങ്ങനെ ആകെ 5,99,000 കിറ്റുകളാണ് തയാറാകുന്നത്. തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ ആണ് കഴിഞ്ഞവർഷം നൽകിയതെങ്കിൽ ഇത്തവണ പായസത്തിന് രുചിയാകാൻ 50 ഗ്രാം കശുവണ്ടി കൂടി കിറ്റിനൊപ്പം എത്തുന്നുണ്ട്.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നിവയാണ് കിറ്റിലുണ്ടോയെന്ന് ഉറപ്പാക്കേണ്ട  മറ്റ് ഇനങ്ങൾ. കിറ്റ് വിതരണത്തിനായി 34 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചിട്ടുണ്ട്. റേഷൻ കടകൾ വഴി സെപ്റ്റംബർ ആദ്യവാരം കിറ്റ് വിതരണം തുടങ്ങും.

വാട്‌സ്ആപ്പിൽ വോയ്‌സ് മെസേജുകൾ ടെക്സ്റ്റ് ആക്കി മാറ്റാം ; അറിയേണ്ടതെല്ലാം.

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തിയിരിക്കുന്നു. ഇത്തവണ പഴയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. എഐ സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ വോയ്സ്…

മങ്കിപോക്‌സ് ഇന്ത്യയിലും മുൻകരുതൽ; വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാര്‍ഡുകള്‍ സജ്ജമാക്കുക, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ മുന്‍കരുതല്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

ശരീരത്തില്‍ തിണര്‍പ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നോഡല്‍ ആശുപത്രികളായ സഫ്ദര്‍ജുങ്, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ്, റാം മനോഹര്‍ ലോഹിയ ആശുപത്രി എന്നിവിടങ്ങളില്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സംശയമുള്ള രോഗികളില്‍ ആര്‍ടി- പിസിആര്‍, നാസല്‍ സ്വാബ് എന്നീ പരിശോധനകള്‍ നടത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈയടുത്താണ് ലോകാരോഗ്യ സംഘടന എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് എംപോക്‌സിനെ ഇത്തരത്തില്‍ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. ലൈംഗിക സമ്പര്‍ക്കമുള്‍പ്പെടെയുള്ള ഇടപെടലുകളിലൂടെ പെട്ടെന്ന് പടരുന്ന രീതിയില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്.

 

എംപോക്‌സിന്റെ പുതിയ വകഭേദം ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പാകിസ്താനില്‍ ഗള്‍ഫില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കയ്ക്ക് പുറമേ ആദ്യമായി എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് സ്വീഡനിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോങ്കോയില്‍ രോഗം കണ്ടെത്തിയത് മുതല്‍ ഇതുവരെ 27,000 പേര്‍ക്ക് രോഗം ബാധിക്കുകയും 1,100 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ 30 എംപോക്‌സ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കൂടുതല്‍ പേരും വിദേശികളാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ പുതിയ വകഭേദത്തിന് മരണസാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വസൂരി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതു ബാധിക്കില്ലെന്നും നിലവില്‍ വാക്‌സിന്‍ ആവശ്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

 

‘ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടാകാം’; ജിയോളജിസ്റ്റ് ഡോ. സി പി രാജേന്ദ്രന്‍

ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ജിയോളജിസ്റ്റ് ഡോ. സി പി രാജേന്ദ്രന്‍. രണ്ട് തവണ ഡാമിനെക്കുറിച്ച് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഭൂചലനമില്ലാതെ തന്നെ വെള്ളത്തിന്റെ അളവ് ഉയര്‍ന്നാല്‍ ബലക്ഷയമുണ്ടാകാമെന്നാണ് അനുമാനമെന്നും സി പി രാജേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവത്തോണിലായിരുന്നു രാജേന്ദ്രൻ്റെ പ്രതികരണം. സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും അണ്ണാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് മറ്റൊരു വിദഗ്ദ കമ്മിറ്റിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘2011ല്‍ സെസിന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി പരിശോധന നടത്തി. ആ റിപ്പോര്‍ട്ട് സുപ്രീം കോടതി വരെ ചെന്നു. ഒപ്പം ഐഐടി റൂര്‍ക്കയും പഠനം നടത്തി. കൃത്യമായ ഡാറ്റയില്ലാത്തതിനാല്‍ തന്നെ തിയററ്റിക്കലായാണ് പഠനം നടത്തിയത്. ഐഐടി റിപ്പോര്‍ട്ട് പ്രകാരം ആറ് മാഗ്നിറ്റ്യൂഡിൽ ഭൂമികുലുക്കം ഉണ്ടായാല്‍ ഡാമിന് വിള്ളലുണ്ടാകാനും ബലക്ഷയവും ഉണ്ടാകാനും കാരണമാകും.

ഒരു ഭൂചലനമില്ലാതെ തന്നെ 142 അടി ഉയര്‍ന്നാല്‍ തന്നെ ബലക്ഷയമുണ്ടാകുമെന്നാണ് അനുമാനം. ഈ രണ്ട് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഡാമിന് ബലക്ഷയമുണ്ടാകുമെന്ന് തിയററ്റിക്കലായി പറയാം. കേരള സര്‍ക്കാര്‍ ഇത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി കാര്യമായി നോക്കാതെ അണ്ണാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് മറ്റൊരു വിദഗ്ദ കമ്മിറ്റിയുണ്ടാക്കി മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. അണ്ണാ യൂണിവേഴ്‌സിറ്റി പഠനത്തെക്കുറിച്ച് എനിക്ക് വലിയ അറിവില്ല. വലിയ ആശങ്കയുടെ പ്രശ്‌നമില്ലെന്നും ഡാം സുരക്ഷിതമാണെന്നുമാണ് ഈ പഠനത്തില്‍ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

 

കൃത്യമായ ഡീഫോര്‍മേഷന്‍ ഡാറ്റ ലഭിക്കാത്തതിന്റെ പ്രതിസന്ധികളെക്കുറിച്ചും സിപി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സാറ്റ്‌ലൈറ്റ് ഉപയോഗിച്ചും ഗ്രൗണ്ട് തലത്തിലുള്ള ഡാറ്റ ഉപയോഗിച്ചും വെള്ളത്തിന്റെ അളവ് കൂടുന്തോറും ഡാമിനുണ്ടാകുന്ന പ്രശ്‌നങ്ങളെന്തൊക്കെയാണെന്ന് പഠിക്കാവുന്നതാണ്. ഇത്രയും പഴക്കമുള്ള ഡാമിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള ഡീഫോര്‍മേഷന്‍ ഡാറ്റ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആഭരണം വാങ്ങണോ, ഇന്ന് തന്നെയാകട്ടെ; ബ്രേക്കിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
 
 

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

 

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.

4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് താഴ്ന്നത്.

 

‘സംവരണക്കാർക്ക് മാർക്കുണ്ടെങ്കിൽ ജനറൽ ക്വാട്ടയിൽ പ്രവേശനം നേടാം’; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
 

സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ജനറല്‍ ക്വോട്ടയില്‍ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ യോഗ്യത ലഭിക്കുകയാണെങ്കില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പിന്നാക്കവിഭാഗത്തില്‍പ്പെടുന്ന ഹര്‍ജിക്കാരായ രാംനരേശിനും ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണമില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ(Unreserved Government Schools, UR-GS) ക്വാട്ട സീറ്റുകളില്‍ പ്രവേശനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

 

നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിഭാഗത്തില്‍പ്പെടുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 77 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ മെറിറ്റില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാനുള്ള മാര്‍ക്കുണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങളെ ഈ സീറ്റുകളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സംവരണത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് വാദിച്ച് മധ്യപ്രദേശിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സീറ്റ് നിരസിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തീരുമാനം ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മെറിറ്റ് കണക്കിലെടുത്ത് ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്ന് നേരത്തെയുള്ള സുപ്രീം കോടതി വിധികളെ ഉദ്ധരിച്ച് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെറിറ്റ് പ്രകാരം മാര്‍ക്കുണ്ടെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ സീറ്റ് നല്‍കണമെന്നും അവരെ സംവരണ ക്വാട്ടയില്‍ പ്രവേശനം നേടിയവരായി കണക്കാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചയിച്ച കട്ട് ഓഫ് മാര്‍ക്ക് പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെടുന്നവരുടെ കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവായതിനാല്‍ തന്നെ ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധവും യുക്തിവിരുദ്ധവുമാണെന്നും കോടതി നിരീക്ഷിച്ചു.

 
 
 

ജനറല്‍ വിഭാഗത്തിലെയും സംവരണ വിഭാഗത്തിലെയും സീറ്റ് വിതരണത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് സീറ്റ് നിഷേധത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംവരണ വിഭാഗക്കാരനായ, യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

യുട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ; ഒറ്റ ദിവസം കൊണ്ട് 10 മില്ല്യണ്‍ കടന്ന് സബ്‌സ്‌ക്രൈബേഴ്‌സ്

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും റൊണാള്‍ഡോ മറികടന്നു
 

യുട്യൂബിലെങ്ങും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തരംഗം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകപിന്തുണയുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. ‘യു ആര്‍’ എന്ന ചാനല്‍ തുടങ്ങിയതിന് പിന്നാലെ യുട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും റൊണാള്‍ഡോയ്ക്ക് മുന്നില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

സൂപ്പര്‍ താരം യുട്യൂബ് ചാനല്‍ തുടങ്ങിയതു മുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ കുത്തൊഴുക്കാണ്. ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 10 മില്ല്യണ്‍ പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ 10 മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ചാനലെന്ന യുട്യൂബ് റെക്കോര്‍ഡ് റൊണാള്‍ഡോയുടെ ‘മാസ് എന്‍ട്രി’ക്ക് മുന്നില്‍ തകര്‍ന്നു.

 

ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ ഒരു മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ ചാനല്‍ സമ്പാദിച്ചിരുന്നു. ഇതോടെ അതിവേഗം ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യുട്യൂബ് ചാനലെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും റൊണാള്‍ഡോ മറികടന്നു. 2.16 മില്ല്യണ്‍ യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സാണ് മെസ്സിക്ക് ഉള്ളത്. അതേസമയം വെറും രണ്ട് മണിക്കൂറിനുള്ളിലാണ് റൊണാള്‍ഡോ മെസ്സിയുടെ ഇരട്ടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. നിലവില്‍ 13.4 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് റൊണാള്‍ഡോയുടെ ചാനലിലുള്ളത്.

 

‘ദ വെയ്റ്റ് ഈസ് ഓവര്‍, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്സ്ക്രൈബ് ചെയ്യൂ’, ക്രിസ്റ്റ്യാനോ കുറിച്ചു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.

സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് നിലവില്‍ ക്രിസ്റ്റ്യാനോ. സാമൂഹിക മാധ്യമത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരവും നിലവിൽ ക്രിസ്റ്റ്യാനോ തന്നെയാണ്. യൂട്യൂബ് ചാനലില്‍, ഫുട്‌ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു. 

1xbet Apk: Télécharger Et Tech L’app 1xbet Gratuitement En Août 2024

1xbet Apk: Télécharger Et Tech L’app 1xbet Gratuitement En Août 2024″ 1xbet Sénégal ᐉ Inscription, Program…

Verified by MonsterInsights