40,000 കടന്ന് സ്വർണവില; പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും പവന് നാൽപതിനായിരം രൂപ കടന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ബുധനാഴ്ച വർധിച്ചിത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5010 രൂപയും പവന് 40,080 രൂപയുമായി. ഈ മാസം ഇതു രണ്ടാം തവണയാണ് സ്വർണവില നാൽപതിനായിരം കടക്കുന്നത്.

ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച സ്വർണവില പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവില കൂടിയിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 39,960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ഈ മാസം 14നായിരുന്നു സ്വർണവില ആദ്യം നാൽപതിനായിരം കടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 40,240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു
ഇത്. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 39,000 രൂപയായിരുന്നു.

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 15- 39,920
ഡിസംബർ 16- 39,760
ഡിസംബർ 17- 39,960
ഡിസംബർ 18- 39,960
ഡിസംബർ 19- 39,680
ഡിസംബർ 20- 39,680
ഡിസംബർ 21- 40,080

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

koottan villa
Verified by MonsterInsights