കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എസ്.റ്റി. ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി, റെസിഡന്റ് ട്യൂട്ടർ, സ്പെഷൽ ടീച്ചർ (മ്യൂസിക് ) എന്നീ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ ഇന്റർവ്യൂ മേയ് 25ന് (വ്യാഴാഴ്ച) നടക്കും. അർഹരായ ഉദ്യോഗാർഥികൾ ഇന്റർവ്യൂ കാർഡ്, സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ഇന്റർവ്യൂ കാർഡിൽ അറിയിച്ച സമയത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിൽ എത്തണം.