ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി, മെറ്റീരിയോളജി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2022) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണുള്ളത്. ഫ്‌ളയിങ് ബ്രാഞ്ചില്‍ എന്‍.സി.സി.ക്കാര്‍ക്ക് ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിച്ചുതുടങ്ങാം. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സുണ്ട്. 2023 ജൂലായില്‍ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. പ്രായം: 20-24 വയസ്സ്. 2023 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജൂലായ് 2-നും 2003 ജൂലായ് 1-നുമിടയില്‍. ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍. യോഗ്യത (2021 ഡിസംബറിലെ വിജ്ഞാപനപ്രകാരം): ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ./ബി.ടെക്.
ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) അഡ്മിനിസ്ട്രേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രായം: 20-26 വയസ്സ്. 2023 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജൂലായ് 2-നും 2003 ജൂലായ് 1-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് അപേക്ഷകര്‍. യോഗ്യത (2021 ഡിസംബറിലെ വിജ്ഞാപനപ്രകാരം):അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും. വിഷയത്തില്‍ ബിരുദം. അക്കൗണ്ട്സ്- 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം./ബി.ബി.എ. (ഫിനാന്‍സ്)/ബി.ബി.എം. (ഫിനാന്‍സ്)/ബി.ബി.എം. (ഫിനാന്‍സ്)/ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് (ഫിനാന്‍സ്)/ബി.എസ്സി. (ഫിനാന്‍സ്) ബിരുദം. അല്ലെങ്കില്‍ സി.എ./സി.എം.എ./സി.എസ്./സി.എഫ..എ.
അപേക്ഷിക്കേണ്ട വിധം: www.careerindianairforce.cdac.in/ www.afcat.cdac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കണം. മെറ്റീരിയോളജി എന്‍ട്രിയുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാഫോറത്തില്‍ അപ്ലോഡ് ചെയ്യാനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സ്‌കാന്‍ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കേണ്ടതാണ്.
അപേക്ഷാഫീസുണ്ട്. 250 രൂപയാണ് ഫീസ്. എന്‍.സി.സി. എന്‍ട്രിക്കും മെറ്റീരിയോളജി എന്‍ട്രി വഴിയുള്ളവര്‍ക്കും ഫീസില്ല. 25 വയസ്സില്‍ താഴെയുള്ള. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ 020-25503105/25503106 എന്നീ ടെലിഫോണ്‍ നമ്പറുകളിലോ afcatcell@cdac.in എന്ന ഇ-മെയില്‍ ഐ.ഡി.യിലോ ബന്ധപ്പെടാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30 വൈകുന്നേരം 5 മണി.