ഹിമാലയന്‍ താഴ്‌വരയിലെ പുഷ്പവാടി.

നിറങ്ങള്‍ വാരിത്തൂകി പൂക്കളുടെ താഴ്‌വര സന്ദര്‍ശകര്‍ക്കായി ഒരുങ്ങി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഹിമാലയന്‍ താഴ്‌വരയിലെ പുഷ്പവാടി സന്ദര്‍ശകര്‍ക്കായി തുറന്നു. യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ് 10,000 അടി ഉയരത്തിലുള്ള താഴ്‌വര. 87.5 ചതുരശ്ര അടിയാണ് വിസ്തൃതി. 500 ഇനം പൂക്കളാണ് ജൂണ്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഇവിടെ പൂവിടുന്നത് പൂക്കള്‍ക്കൊപ്പം ഹിമാലയന്‍സൗന്ദര്യവും ആസ്വദിക്കാമെന്നതാണ് താഴ്‌വരയെ പ്രിയങ്കരമാക്കുന്നത്.

Verified by MonsterInsights