പിഎച്ച്.ഡി. ഓൺലൈൻ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒൻപതുവരെ നീട്ടി. ഫോൺ: 0494 2407016, 7017. രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം. ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്കൽ സയൻസ് നവംബർ 2020 റഗുലർ സപ്ലിമെന്ററി, ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.