പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ KTU വാല്വേഷന്‍ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കില്‍ മൂന്നു വര്‍ഷ ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.