മങ്കിപോക്സ് മാസങ്ങൾ നീണ്ടുനിൽക്കും; ആഗസ്റ്റ് രണ്ടോടെ കേസുകൾ 27000ൽ എത്തിയേക്കും:

മങ്കി പോക്സ് (monkeypox) കേസുകൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇരട്ടിയാകുകയാണെന്നും ഏതാനും മാസങ്ങള്‍ക്കുളളില്‍ വൈറസ് (Virus) വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്നും (peak) ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.ആഗസ്റ്റ് രണ്ടോട് കൂടി 88 രാജ്യങ്ങളിലായി 27,000 പേര്‍ക്ക് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏകദേശം 70 രാജ്യങ്ങളിലായി 17,800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമോയെന്ന്‌ നിര്‍ണ്ണയിക്കാന്‍ ലോകാര്യസംഘടനയിലെ വിദഗ്ധന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ നീക്കത്തിനെതിരെ വോട്ട് ചെയ്‌തെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍, പരിശോധന, രോഗബാധിതരുടെ ക്വാറന്റൈൻ, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

Verified by MonsterInsights