ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാഴ്ച ആസ്വദിക്കുവാനായി ഇനി കെഎസ്ആർടിസിയും റെഡി.
ശാന്തമ്പാറ, കള്ളിപ്പാറ മേഖലകളിലെ നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാർ ഡിപ്പോയിൽ നിന്നു കെഎസ്ആർടിസി യാത്രാ സൗകര്യമൊരുക്കി. രാവിലെ 9നു മൂന്നാറിൽ നിന്നാരംഭിച്ച് ആനയിറങ്കൽ വഴി കള്ളിപ്പാറയിൽ ഉച്ചയ്ക്ക് ഒന്നിനെത്തും. 2 മണിക്കൂർ സഞ്ചാരികൾക്കു കുറിഞ്ഞിപ്പൂക്കൾ കാണാം. 3നു മടക്കയാത്ര. വൈകിട്ട് 6നു മൂന്നാർ ഡിപ്പോയിൽ മടങ്ങിയെത്തും. 300 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.
സഞ്ചാരികൾ എത്തിത്തുടങ്ങിയാൽ ഉടൻ തന്നെ സർവീസ് തുടങ്ങുമെന്നു ഡിപ്പോ അധികൃതർ പറഞ്ഞു. നിലവിൽ കോതമംഗലം ഡിപ്പോയിൽ നിന്ന് അടിമാലി, പൊൻമുടി, ചതുരംഗപ്പാറ, ശ്രീനാരായണപുരം വഴി നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ശാന്തമ്പാറ, കള്ളിപ്പാറ എന്നിവിടങ്ങളിലേക്കു സ്ഥലസന്ദർശന സർവീസ് നടത്തുന്നുണ്ട്. സീറ്റ് ബുക്കിങ്ങിനു