കോട്ടയം: ലഹരിക്കെതിരേ സമൂഹം ഒരുമിക്കണമെന്നും കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നൽകണമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച സ്മാർട്ട് ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ. യോഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ജോബിൻ എസ്. കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. മല്ലിക,
ഏറ്റുമാനൂർ ശിശു വികസന ഓഫീസറും ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ പി. ഷിമിമോൾ, ഓ.ആർ.സി പ്രൊജക്റ്റ് അസിസ്റ്റന്റ് സേതു പാർവതി, ജിഷ്ണു എന്നിവർ പ്രസംഗിച്ചു. ലഹരി മുക്ത കേരളം ക്യാമ്പയിനോടു അനുബന്ധിച്ചു ലഹരിക്കെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ചൊല്ലിക്കൊടുത്തു.
ഫോട്ടോ കാപ്ഷൻ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച സ്മാർട്ട് ഐ ക്യാമ്പ് ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കുന്നു.