ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ജോലിക്കാര്‍ മുഖാന്തിരം ചില തടസ്സങ്ങള്‍ ഉണ്ടാകാം. എന്നാൽനിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ കോപവും അമിത ആത്മവിശ്വാസവും നിയന്ത്രിക്കണം. ജോലിയിലെ അശ്രദ്ധ ഉന്നത ഉദ്യോഗസ്ഥരെ കോപിതരാക്കും. പരിഹാരം: ആല്മരത്തിന് ചുവട്ടില്‍ വിളക്ക് കത്തിക്കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബിസിനസ്സ് കാര്യങ്ങള്‍ രഹസ്യമാക്കി വെയ്ക്കണം. ജോലിക്കാര്‍ക്ക് ഓഫീസില്‍ ആശ്വാസം ലഭിക്കും. പരിഹാരം: ശ്രീകൃഷ്ണനെ ആരാധിക്കുക.
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തണം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ജോലിഭാരം ഉണ്ടാകും. പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റ് ജോലികള്‍ കാരണം ബിസിനസ്സ് ജോലികള്‍ ഒഴിവാക്കരുത്. ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകാം. പങ്കാളിത്ത തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധങ്ങളില്‍ സന്തോഷമുണ്ടാകും. പരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ജീവനക്കാരുമായുള്ള ഏകോപനം നിലനിര്‍ത്തണം. ശമ്പളക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ സഹകരണത്തിലൂടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പരിഹാരം: ഗണപതിക്ക് മോദകം സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ്സില്‍ ലാഭമുണ്ടാകും. പെട്ടെന്ന് തന്നെ ഒരു വലിയ ഓര്‍ഡര്‍ ലഭിക്കുന്നത് കൂടുതല്‍ പ്രയോജനകരമാകും. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകള്‍ക്ക് മികച്ച സ്ഥാനം നേടാനാകും. ഓഫീസില്‍ നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. പരിഹാരം: ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുക.
ലിബ്ര (Libra – തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തിരക്ക് കാരണം നിങ്ങള്‍ക്ക് ബിസിനസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. ക്രിയേറ്റീവ് ആയതും മാധ്യമ മേഖലയുമായി ബന്ധപ്പെട്ടതുമായ ബിസിനസ്സ് നേട്ടങ്ങള്‍ കൈവരിക്കും. സഹപ്രവര്‍ത്തകരിലും ജോലിക്കാരിലുമുള്ള വിശ്വാസം ബിസിനസ്സിലെ ലാഭം വര്‍ദ്ധിപ്പിക്കും. പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.
സ്കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഗുണകരമായ വിവരങ്ങള്‍ ലഭിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിര്‍ദ്ദേശം ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ അധികാരം നിലനിര്‍ത്തും. പരിഹാരം: ശിവ ചാലിസ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ചെയ്യാന്‍ അനുകൂലമായ സമയമാണിത്. ഇന്‍ഷുറന്‍സ്, പോളിസി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പങ്കാളിത്ത ജോലിയില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ ഗുണം ചെയ്യും. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വെല്ലുവിളികള്‍ ഉണ്ടാകാം. നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പരിഹാരം: ശിവ ചാലിസ ചൊല്ലുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ക്രമീകരണങ്ങള്‍ മികച്ചതായിരിക്കും. സഹപ്രവര്‍ത്തകര്‍ ജോലികള്‍ പൂര്‍ത്തിയാക്കും. ഒരു പ്രധാനപ്പെട്ട കരാറിൽ ഒപ്പിടും. പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഓഹരി വിപണിയില്‍ ലാഭം ഉണ്ടാകും. നിങ്ങളുടെ വരുമാനം വര്‍ധിച്ചേക്കാം. കമ്മീഷന്, നികുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികളില്‍ ലാഭം ഉണ്ടാകും. പരിഹാരം: പ്രാണായാമം പരിശീലിക്കുക.