വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഡിസംബര്‍ 7ലെ സാമ്പത്തിക ഫലം അറിയാം

ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഗൗരവത്തോടെയും സത്യസന്ധതയോടെയും ഉള്ള നിങ്ങളുടെ പ്രവർത്തനം എല്ലാവരും ശ്രദ്ധിക്കും. ബിസിനസ് സംബന്ധമായ എല്ലാ തീരുമാനങ്ങളും സ്വയം എടുക്കുക. മുതിര്‍ന്ന കുടുംബാംഗങ്ങളുടെ സഹകരണവും ഉപദേശവും നിങ്ങൾക്ക് അനു​ഗ്രഹമായി മാറും. പുതിയ പദ്ധതികളൊന്നും ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമല്ല.
പരിഹാരം:- ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി പുറത്തു പോകുന്നതിനു മുൻപ് കുങ്കുമപ്പൂവ് കഴിക്കുക.

 

ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ല. കഴിയുന്നത്ര ആളുകളുമായി സമ്പർക്കം പുലർത്തുക. ഒരു സുപ്രധാന സാമ്പത്തിക ഇടപാടു നടക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ തുടരാനാണ് സാധ്യത. നിങ്ങളുടെ ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.
പരിഹാരം : ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ശർക്കരയും പയറും കഴിക്കുക.

വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താനാകും. നികുതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കുക. വീട്ടിലെ പ്രശ്‌നങ്ങള്‍ ജോലിസ്ഥലത്ത് ഒരു തടസമാകരുത്. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം കഴിവില്‍ വിശ്വസിക്കുക.
പരിഹാരം: മഞ്ഞളും അഞ്ച് ആലിലകളും തലയിണക്കു കീഴിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തും

.ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലികൾ തുടങ്ങാൻ പറ്റിയ സമയമല്ല ഇത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജോലികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് ആ മേഖലയെക്കുറിച്ച് അറിയാവുന്ന ഒരു വ്യക്തിയിൽ നിന്ന് ഉപദേശം തേടുന്നത് നല്ലതാണ്. ഓഫീസിലെ മേലധികാരികളുമായും ഓഫീസർമാരുമായും നല്ല ബന്ധം പുലർത്തുക.
പരിഹാരം: ഹനുമാൻ ചാലിസയും ശ്രീരാമ സ്തുതിയും പാരായണം ചെയ്യുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സഹായിക്കും.

 

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ മേഖലയിൽ, നിങ്ങളുടെ കഠിനാധ്വാനവും കഴിവും കൊണ്ട് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകും. എന്നാൽ ഈ സമയത്ത് ചില മാറ്റങ്ങളും ജീവിതത്തിൽ കൊണ്ടുവരേണ്ടതുണ്ട്. മാർക്കറ്റിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓഫീസിലെ ജോലികൾ വളരെ ശ്രദ്ധയോടെ ചെയ്യണം , അല്ലെങ്കിൽ ചില തെറ്റുകൾ സംഭവിക്കാം.
പരിഹാരം: പശുവിന് തീറ്റ കൊടുക്കുക. ഇങ്ങനെ ചെയ്താൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ഈ സമയത്ത്, നിങ്ങളുടെ കഴിവു തെളിയിക്കാൻ ധാരാളം കഠിനാധ്വാനം ആവശ്യമാണ്. ബിസിനസുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥനെയോ രാഷ്ട്രീയക്കാരനെയോ കാണുന്നത് ഗുണം ചെയ്യും. അമിത ജോലി മൂലം ടെൻഷൻ ഉണ്ടാകും.
പരിഹാരം: പക്ഷികൾക്ക് വെള്ളം നൽകുക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 
koottan villa
Verified by MonsterInsights