വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഡിസംബര്‍ 20ലെ സാമ്പത്തിക ഫലം അറിയാം

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംരംഭങ്ങള്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഉത്തരവാദിത്തത്തോടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ എല്ലാകാര്യങ്ങളും സുഗമമായി നടക്കും. ഓഫീസില്‍ നിങ്ങളാഗ്രഹിച്ച പദവി ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തിന് ഒരു അയവുണ്ടാകും. 

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംരംഭങ്ങള്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഉത്തരവാദിത്തത്തോടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ എല്ലാകാര്യങ്ങളും സുഗമമായി നടക്കും. ഓഫീസില്‍ നിങ്ങളാഗ്രഹിച്ച പദവി ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തിന് ഒരു അയവുണ്ടാകും.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമാന്ദ്യ സാധ്യതകള്‍ ഉള്ളതിനാല്‍ ബിസിനസ്സ് കാര്യങ്ങളില്‍ വളരെ ശ്രദ്ധ വേണം. വളരെ ശ്രദ്ധിച്ച് മാത്രം പുതിയ സംരംഭങ്ങള്‍ തുടങ്ങുക. ചില പ്രധാനപ്പെട്ട ചുമതലകള്‍ നിറവേറ്റേണ്ടതായി വരും. അധികാരികളുമായി ചര്‍ച്ച നടത്തി വേണം തീരുമാനങ്ങളെടുക്കാന്‍. 

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിലാളികളുടെ അധ്വാനത്തെ അവഗണിക്കരുത്. അത് ചിലപ്പോള്‍ നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളെ മോശമായി ബാധിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് നീക്കണം. അല്ലെങ്കില്‍ അപകീര്‍ത്തിയ്ക്ക് പാത്രമാകേണ്ടി വരും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാലം. ബിസിനസ്സ് വിപുലീകരണത്തിന് അനിയോജ്യമായ കാലമല്ല. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനെപറ്റി ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രധാനപ്പെട്ട രേഖകള്‍ വളരെ സുരക്ഷിതമായി വെയ്ക്കണം. 

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വസ്തു വില്‍പ്പനയും വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലതുപോലെ അന്വേഷിച്ച ശേഷം മാത്രം മുന്നോട്ട് നീക്കുക. സെയില്‍സ് ബിസിനസ്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തമകാലം. കണക്കുകള്‍ സുതാര്യമായിരിക്കാന്‍ ശ്രദ്ധിക്കണം.

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. മാധ്യമങ്ങളുമായുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുക. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ റിസ്‌ക് എടുക്കരുത്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. കൂടെയുള്ളവര്‍ തന്നെ നിങ്ങളെ ചതിക്കാന്‍ സാധ്യതയുള്ള ദിവസമാണ്. ഓഫീസുകളിലെ ഉദ്യോഗസ്ഥരോടും സീനിയര്‍ ഉദ്യോഗസ്ഥരോടും വളരെ വിനയത്തോടെ പെരുമാറാന്‍ ശ്രദ്ധിക്കണം. 

 

 

 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇലക്ട്രിക് സാധനങ്ങളുടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ട്ണര്‍ഷിപ്പില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ ഒന്ന് ശ്രദ്ധിക്കണം. ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുള്ള ദിവസമാണിന്ന്.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ശോഭിക്കാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടേണ്ട ഘട്ടങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് നിങ്ങള്‍ തയ്യാറാകേണ്ടി വരും. ജോലിസ്ഥലത്ത് അധികചുമതല വഹിക്കേണ്ടതായി വരും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംബന്ധമായ വിഷയങ്ങളില്‍ വളരെ ശ്രദ്ധിച്ച് വേണം തീരുമാനങ്ങളെടുക്കാന്‍. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ അനുസരിക്കണം. ഓഹരി നിക്ഷേപത്തിന് പറ്റിയ സമയമല്ല. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. 

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് കാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ച് തീരുമാനമെടുക്കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. തൊഴില്‍ സംബന്ധമായ യാത്രകള്‍ റദ്ദാക്കേണ്ടിവരും. അതില്‍ നിരാശപ്പെടരുത്. നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കില്ല ഇന്ന്.

 

 

 

Verified by MonsterInsights