മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാം: ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം…

മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാന്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തിയാക്കുന്ന ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.


രാജ്യത്തെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് പ്രകാരം ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കില്‍ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതി നിയമം പാസാക്കുന്നതിന് മുൻപാണ് ഉപയോക്താക്കളെ പ്രതികൂലമായി 
ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.


Verified by MonsterInsights