വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ അനുമതി തേടണമെന്ന് യുജിസി കരട് മാർഗരേഖ. യുജിസി അനുമതിയോടെ മാത്രമേ വിദേശ സര്‍വകലാശാലകള്‍ക്ക് ഇനി മുതൽ ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാൻ കഴിയൂ. തുടക്കത്തിൽ 10 വർഷത്തേക്കായിരിക്കും യുജിസി അനുമതി നൽകുക എന്നും പാനൽ ചെയർപേഴ്സൺ എം. ജഗദേഷ് കുമാർ അറിയിച്ചു.
എന്നാൽ വിദേശ സർവകലാശാലകൾ സ്വന്തം രാജ്യത്ത് നൽകുന്ന അതേ ഗുണനിലവാരത്തിൽ തന്നെ ഇന്ത്യൻ കാമ്പസുകളിലും പ്രവർത്തിക്കണം. വിദേശ ക്യാമ്പസിന് തുല്യമായാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാൽ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിനായുള്ള വിദേശ വരുമാനം സ്വീകരിക്കുന്നത് ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അനുസരിച്ചായിരിക്കുമെന്നും യുജിസി ചെയര്മാന് കൂട്ടിച്ചേർത്തു.