ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2022 ഒക്ടോബറില്‍ മുന്‍ മാസത്തെ നിരക്കായ 6.4 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു.
സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം, ഗ്രാമ പ്രദേശങ്ങളിലെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് 8.04 ശതമാനമായിരിക്കുകയാണ്. മാസാടിസ്ഥാനത്തില്‍ ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ക്ക് സമാനമാണ്. 2021 ഒക്ടോബറിലും 2020ലും യഥാക്രമം 7.7 ശതമാനവും 7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ 2019 ഒക്ടോബറില്‍ ഇത് 8.1 ശതമാനമായിരുന്നു.