പന്ത്രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷംപേർ; കഴിഞ്ഞ വർഷം മാത്രം 2.25 ലക്ഷം

2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിൽ അധികംപേരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 2022ൽ മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2,25,620 ആളുകളെന്ന് രാജ്യസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ മന്ത്രി അറിയിച്ചു.

2011 മുതൽ 2022 വരെ 16 ലക്ഷം (16,63,440) ആളുകളാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2022ലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ഇന്ത്യൻ പൗരന്മാർ യുഎഇ പൗരത്വം നേടിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വിശദീകരിച്ചു.

2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്ക്

2011 -1,22,819
2012 -12,092
2013 -1,31,405
2014 -1,29,328
2015 -1,31,489
2016 -1,41,603
2017 -1,33,049
2018 -1,34,561
2019 -1,44,017
2020 -85,256
2021 -1,63,370
2022 -2,25,620

Verified by MonsterInsights