കറ്റാര്‍വാഴ ഉപയോഗിച്ചുള്ള വിവിധ ഫേസ് പാക്കുകള്‍ പരിചയപെട്ടാലോ ?

നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

ചര്‍മ്മത്തിന്‍റെ വരള്‍ച്ച, കരുവാളിപ്പ് എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്…

രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു ടീസ്പൂണ്‍ തേനും അല്‍പം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

രണ്ട്…

രണ്ട് സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു സ്പൂണ്‍ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചര്‍മ്മം ആണെങ്കില്‍ ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തേനും എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ഒരു സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.

മൂന്ന്…

ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

നാല്…

കറ്റാര്‍വാഴയുടെ നീരിനൊപ്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്തിടാം. കുറച്ചു സമയത്തിനുശേഷം കഴുകി കളയാം. സ്ഥിരമായി ഇത് ചെയ്താല്‍ മുഖത്തെ പാടുകള്‍ മാറുകയും മുഖകാന്തി വര്‍ധിക്കുകയും ചെയ്യും.

അഞ്ച്…

ഒരു സ്പൂണ്‍ വീതം കറ്റാര്‍വാഴ ജെല്ലും തേനും എടുത്ത് ഇതിലേയ്ക്ക് ഒരല്‍പം മഞ്ഞളും ചേര്‍ത്ത് കുഴമ്ബു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights