മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ അക്യുവെതര്‍ അറിയിച്ചു. കേരളത്തിന്റെ തെക്ക്, മധ്യ മേഖലകളില്‍ 90 മുതല്‍ 100 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പോസിറ്റീവ് ഐ.ഒ.ഡി കൂടുതല്‍ മഴ നല്‍കുമെന്നും കാലവര്‍ഷം വിടവാങ്ങാന്‍ വൈകുമെന്നും പ്രാഥമിക മണ്‍സൂണ്‍ പ്രവചനം വ്യക്തമാക്കുന്നു.
എന്നാല്‍ എല്‍നീനോ ഉള്ളതിനാല്‍ കേരളത്തില്‍ മഴ കുറയാനാണ് സാധ്യതയെന്ന് സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്ന അമേരിക്കയുടെ ഏജന്‍സിയായ National Oceanic and Atmospheric Adminitsration (NOAA) പറയുന്നുണ്ട്. എല്‍നിനോയെ തുടര്‍ന്ന് പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ചൂടു കൂടുന്നതാണ് എല്‍നിനോക്ക് കാരണമാകുക. അത് മണ്‍സൂണിന് കാരണമാകുന്ന വാണിജ്യ വാതത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് എന്‍.ഒ.എ.എയുടെ പ്രവചനം. 2009, 2014, 2015 എല്‍നിനോ വര്‍ഷങ്ങളായിരുന്നു. ഈ വര്‍ഷങ്ങളില്‍ കാലവര്‍ഷം സാധാരണയേക്കാള്‍ കുറഞ്ഞിരുന്നു.