കൗൺസലിങ് കഴിഞ്ഞ് ഓഗസ്റ്റ് 21നു ക്ലാസ് തുടങ്ങും. ബിബിഎ ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനും. ഐഎംയുവിന് ഇന്ത്യയിൽ നവി മുംബൈ, മുംബൈ പോർട്ട്, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ക്യാംപസുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകരിച്ച 17 സ്ഥാപനങ്ങൾ ഐഎംയുവുമായി അഫിലിയേറ്റ് ചെയ്ത്, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെയുള്ള േകന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 6 ക്യാംപപസുകളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും പ്രവേശനം വർഷം തോറും എൻട്രൻസ് പരീക്ഷ (IMU-CET) യിലൂടെയാണ് നടത്തുന്നത്. കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാലയിലെ ബിടെക് മറൈൻ എൻജിനീയറിങ് പ്രോഗ്രാമിലെ സിലക്ഷനും ഐഎംയു–എൻട്രൻസ് പരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കിയാണ്. ഉയർന്ന വേതനം ഉറപ്പാക്കുന്നവയാണു പല ഐഎംയു കോഴ്സുകളും. എങ്കിലും ഓരോ കോഴ്സിന്റെയും ഉള്ളടക്കവും ജോലിസാധ്യതയും പ്രവർത്തനസാഹചര്യവും വ്യക്തമായി മനസ്സിലാക്കിയിട്ടുമാത്രം താഴെക്കാണുന്നവയിലെ പ്രവേശനത്തിന് അപേക്ഷിക്കുക.
(എ) അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ 4 വർഷ ബിടെക് (മറൈൻ എൻജിനീയറിങ് – ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട് കേന്ദ്രങ്ങളിൽ / നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് – വിശാഖപട്ടണത്ത് 3 വർഷ ബിഎസ്സി നോട്ടിക്കൽ സയൻസ് –കൊച്ചി, ചെന്നൈ, നവി മുംബൈ ഒരുവർഷ നോട്ടിക്കൽ സയൻസ് ഡിപ്ലോമ – ചെന്നൈ, നവി മുംബൈ 3 വർഷ ബിബിഎ (ലോജിസ്റ്റിക്സ്, റീട്ടെയ്ലിങ്, & ഇ–കൊമേഴ്സ്) – കൊച്ചി, ചെന്നൈ (എൻട്രൻസില്ല. സിയുഇടി / 12ലെ മാർക്കു നോക്കി സിലക്ഷൻ. സിയുഇടിക്കാർക്കു മുൻഗണന) 3 വർഷ അപ്രന്റിസ്–എംബെഡഡ് ബിബിഎ മാരിടൈം ലോജിസ്റ്റിക്സ്,–വിശാഖപട്ടണം (എൻട്രൻസില്ല. സിയുഇടി / 12ലെ മാർക്കു നോക്കി സിലക്ഷൻ. സിയുഇടിക്കാർക്കു മുൻഗണന) 3 വർഷ ബിഎസ്സി ഷിപ് ബിൽഡിങ് & റിപ്പയർ – ഐഎംയു അഫിലിയേഷനുള്ള കോളജ് ഓഫ് ഷിപ് ടെക്നോളജി, പാലക്കാട് (കോളജ് എൻട്രൻസ് വഴി സിലക്ഷൻ).
കൊച്ചിയിലെ യൂറോടെക് മാരിടൈം അക്കാദമിയിൽ ബിടെക് മറൈൻ എൻജിനീയറിങ് പ്രോഗ്രാമുണ്ട്. (ബി) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ 2 വർഷ എംടെക് (നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രെഡ്ജിങ് & ഹാർബർ എൻജിനീയറിങ്), വിശാഖപട്ടണം 2 വർഷ എംടെക് മറൈൻ ടെക്നോളജി – കൊൽക്കത്ത 2 വർഷ എംബിഎ (ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്)– കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം. 2 വർഷ എംബിഎ (പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ്) – കൊച്ചി, ചെന്നൈ, ഒരുവർഷ പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് – മുംബൈ പോർട്ട് (എൻട്രൻസില്ല. ബിരുദമാർക്ക് നോക്കി സിലക്ഷൻ) (സി) പിഎച്ച്ഡി & എംഎസ് ബൈ റിസർച് (ഓഫ്ലൈൻ എൻട്രൻസ് ടെസ്റ്റ് വഴി സിലക്ഷൻ. വിജ്ഞാപനം പിന്നീട്) കൊച്ചി കേന്ദ്രം: ബിഎസ്സി നോട്ടിക്കൽ സയൻസ്, ബിബിഎ, 2 എംബിഎ, പിഎച്ച്ഡി, എംഎസ്–ബൈ–റിസർച് എന്നീ പ്രോഗ്രാമുകൾ. വിലാസം: Indian Maritime University- Kochi Campus, Matsyapuri, Willingdon Island, Kochi – 682 029; ഫോൺ: 0484 2989404; dradmin.kochi@imu.ac.in. കടൽയാത്ര വേണ്ട കോഴ്സുകളിൽ ചേരേണ്ടവർക്കു നല്ല കാഴ്ചശക്തിയടക്കം മികച്ച ആരോഗ്യം നിർബന്ധം. ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യതയും സിലക്ഷൻ രീതിയും അടക്കമുള്ള വിശദവിവരങ്ങൾക്കു സൈറ്റിലെ അക്കാദമിക് ബ്രോഷർ നോക്കാം.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ (ഐഎംയു) എൻട്രൻസ് പരീക്ഷയ്ക്കുള്ള (IMU-CET) ഓൺലൈൻ റജിസ്ട്രേഷൻ മെയ് 18 വരെ. ബിബിഎ റജിസ്ട്രേഷൻ മാത്രം ജൂൺ 22 വരെ. ഓൺലൈൻ എൻട്രൻസ് ടെസ്റ്റ് ജൂൺ 10ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ.