കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ലാഭവിഹിതം?

2024-2025 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലാഭവിഹിതമായി ഒരു ലക്ഷം കോടി രൂപ കിട്ടാനിടയുണ്ടെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍പറയുന്നു.

2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐ, പൊതുമേഖലാ ബാങ്കുകള്‍, ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് 1,020 ബില്യണ്‍ രൂപ ലഭിക്കുമെന്നാണ്സര്‍ക്കാരിന്റെ നിഗമനം.

എന്നാല്‍ ഈ തുകയേക്കാള്‍ കൂടുതല്‍ ലാഭവിഹിതം കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷം 87,400 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം കൈമാറിയത്.പലിശ വരുമാനം, വിദേശകറന്‍സി വിനിമയ നേട്ടം എന്നിവയെല്ലാം റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതത്തെ സ്വാധീനിക്കുമെങ്കിലും മികച്ച ലാഭവിഹിതം തന്നെ ആര്‍.ബി.ഐ കൈമാറിയേക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.


ആര്‍.ബി.ഐയുടെ ലാഭവിഹിത കൈമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടല്‍ കുറഞ്ഞിരിക്കുന്നതു കൊണ്ട്, ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാനിടയില്ല.






Verified by MonsterInsights