റിട്ടയർമെന്റ് ലൈഫ് സേഫാക്കണോ ? നിക്ഷേപം പിൻവലിക്കുന്നതിലുമുണ്ട് കാര്യം.

ഒരു വ്യക്തിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് റിട്ടയർമെന്റ് എന്നത്. വരുമാനം നേടുന്ന ഘട്ടത്തിൽനിന്ന് അതു‌വരെ സമ്പാദിച്ചും നിക്ഷേപിച്ചും സ്വരൂപിച്ചതിനെ ആശ്രയിക്കുന്ന ഘട്ടത്തിലേക്കുള്ള മാറ്റം. ഈ പുതിയ ഘട്ടത്തിൽനിന്ന് അതു‌വരെ സമ്പാദിച്ചും നിക്ഷേപിച്ചും സ്വരൂപിച്ചതിനെ ആശ്രയിക്കുന്ന ഘട്ടത്തിലേക്കുള്ള മാറ്റം. ഈ പുതിയ ഘട്ടത്തിൽ കയ്യിലുള്ള നിക്ഷേപത്തിനു സുരക്ഷിതമായൊരു പിൻവലിക്കൽ നിരക്ക് നിശ്ചയിക്കുന്നത് ഭാവി ജീവിതത്തിൽ സുരക്ഷയും ഒപ്പം സമാധാനവും ഉറപ്പാക്കാൻ സഹായിക്കും.വിശ്രമജീവിതം സമ്മർദങ്ങളില്ലാതെ കടന്നുപോവണം എന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗവും ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നത്. വർഷങ്ങളുടെ ശ്രമഫലമായി നല്ലൊരു തുക സ്വരുക്കൂട്ടിയാലും റിട്ടയർമെന്റിനോടടുക്കുമ്പോൾ ഈ നിക്ഷേപം എങ്ങനെ പിൻവലിക്കണം എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ടാകും. ഒപ്പം നിക്ഷേപം തീർന്നുപോകുമോ 

എന്ന പേടിയും. ഇവിടെയാണ് നിക്ഷേപത്തിൽനിന്ന് സേഫായി പിൻവലിക്കാവുന്ന തുകയുടെ ശതമാനക്കണക്ക് അഥവാ സേഫായി പിൻവലിക്കാവുന്ന തുകയുടെ ശതമാനക്കണക്ക് അഥവാ സേഫ് വിത്ഡ്രോവൽ റേറ്റ് പ്രസക്തമാകുന്നത്. 

എന്താണ് സേഫ് വിത്ഡ്രോവൽ റേറ്റ് ?   :നിക്ഷേപ പോർട്ട്ഫോളിയോയിൽ‌നിന്ന്, സമ്പാദ്യതുക പൂർണമായും തീരാതെ ഓരോ വർഷവും എത്ര ശതമാനം പിൻവലിക്കാം എന്നതാണ് സുരക്ഷിതമായ പിൻവലിക്കൽ നിരക്ക് (Safe Withdrawal Rate) അർഥമാക്കുന്നത്.

ആശ്വാസകരമായ ജീവിതനിലവാരം നിലനിർത്തുന്നതിനൊപ്പം ആയുഷ്കാലം മുഴുവൻ നിങ്ങളുടെ സാമ്പത്തിക‌സ്രോതസ് തുടരുകയും വേണം. ഇതു രണ്ടുംകൂടി ബാലൻസ് ചെയ്യുക എന്നതാണ് ഈ പിൻവലിക്കൽ നിരക്കിന്റെ പ്രസക്തി.ഈ നിരക്ക് നിശ്ചയിക്കുന്നതിൽ താഴെ പറയുന്നവ ഏറെ പ്രധാനമാണ്.

1.പ്രതീക്ഷിക്കുന്ന ആയുർദൈർഘ്യം കൂടുതൽ കാലം ജീവിക്കും എന്ന വിശ്വാസത്തിലാണ് നിങ്ങളെങ്കിൽ‌ ദീർഘകാലത്തേക്കു വരുമാനം ഉറപ്പാക്കണം. പിൻവലിക്കൽ നിരക്ക് അതിനനുസരിച്ച് കുറയ്ക്കണം. എങ്കിലേ ജീവിതകാലം .മുഴുവൻ ന്യായമായ വരുമാനം നേടാനാകൂ.

2.നിക്ഷേപരീതി നന്നായി വൈവിധ്യവൽക്കരിച്ച നിക്ഷേപ പോർട്ട്ഫോളിയോയാണ് നിങ്ങളുടേത് എങ്കിൽ വിപണി ചാഞ്ചാട്ടത്തിന്റെ സമയത്തു വരുമാനത്തിൽ കാര്യമായി ഇടിവുണ്ടാകില്ല. ഉയർന്ന പിൻവലിക്കൽ നിരക്ക് താങ്ങാനും ഇത്തരം പോർട്ട്ഫോളിയോയ്ക്കു കഴിയും. .അതേ സമയം ഉയർന്ന തുക പിൻവലിക്കാം എന്ന ലക്ഷ്യത്തോടെ റിസ്ക് കൂടിയ വിഭാഗങ്ങളിൽ നിക്ഷേപം സൂക്ഷിക്കുന്നതു ചിലപ്പോൾ തിരിച്ചടിക്കും കാരണമാവാം.

3.പണപ്പെരുപ്പവും ജീവിതച്ചെലവും

   പിൻവലിക്കൽ നിരക്ക് നിശ്ചയിക്കുന്നതിൽ നിങ്ങളുടെ ജീവിതച്ചെലവും അതിനെ ബാധിക്കുന്ന വിലക്കയറ്റവുംഅതിനിർണായകമാണ്.പണപ്പെരുപ്പത്തിന് ആനുപാതികമായി പിൻവലിക്കൽ ക്രമീകരിച്ചാൽ പർച്ചേസിങ് പവറും ജീവിത‌നിലവാരവും കാലങ്ങളോളം നിലനിർത്തിപ്പോകാം

വിപണിയിൽ ഇടിവുണ്ടാകുമ്പോൾ പിൻവലിക്കുന്ന തുക ലഭിക്കാൻ കൂടുതൽ യൂണിറ്റുകൾ വിൽക്കേണ്ടിവരും. അതു നിങ്ങളുടെ മൂലധനത്തെ ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ പിൻവലിക്കൽ‌ നിരക്ക് അൽപം കുറച്ച് നിക്ഷേപം സംരക്ഷിക്കേണ്ടി

വരാം. 

4% റൂൾ 

സേഫായ പിൻവലിക്കൽ നിരക്ക് എങ്ങനെ കണക്കാക്കാം? പൊതുവെ എല്ലാവരും നിർദേശിക്കുന്ന രീതിയാണ് 4% റൂൾ. അതായത്വിരമിച്ചശേഷം ആദ്യവർഷം ആകെ നിക്ഷേപത്തിന്റെ 4% പിൻവലിക്കുക. ശേഷം ഈ പിൻവലിക്കൽ തുക പണപ്പെരുപ്പത്തിനുസരിച്ച് എല്ലാ വർഷവും വർധിപ്പിക്കുക. 

ഈ റൂൾ പിന്തുടരുന്നതുകൊണ്ടു മാത്രം നിക്ഷേപം ദീർഘകാലത്തേക്കു സംരക്ഷിച്ചു നിർത്താം എന്നു ധരിക്കരുത്.പകരം ഒരു തുടക്കം എന്ന‌നിലയിൽ മാത്രം പരിഗണിക്കുക. നിക്ഷേപങ്ങളുടെ പ്രകടനം, നിങ്ങളുടെ ആവശ്യങ്ങൾ എന്നിവ നിക്ഷേപങ്ങളുടെ പ്രകടനം, നിങ്ങളുടെ ആവശ്യങ്ങൾ എന്നിവ വിലയിരുത്തി വേണം പിൻവലിക്കൽ നിരക്ക് തീരുമാനിക്കാൻ.

ഫണ്ടുകളുടെ പ്രകടനം മോശമാവുമ്പോൾ പിൻവലിക്കൽ നിരക്കിൽ മാറ്റം‌വരുത്താൻ തയാറാവണം. ഈ നിക്ഷേപത്തിനു പുറമെ പെൻഷൻ, വാടക, പാർട്ട്–ടൈം ജോലി അങ്ങനെ മറ്റു വരുമാനമാർഗങ്ങളുണ്ടെങ്കിൽ മികച്ച രീതിയിൽ പിൻവലിക്കൽ ആസൂത്രണം ചെയ്യാനാവും. സാഹചര്യങ്ങൾ മനസ്സിലാക്കി, ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായത്തോടെ പിൻവലിക്കൽ 

ആസൂത്രണം ചെയ്യുക

 
Verified by MonsterInsights