കുത്തിവെപ്പിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ.

കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുന്നതിനും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമുള്ള നിര്‍ണായക ഘടകമായി കുത്തിവയ്പ്പുകള്‍ കൂടുതലാലായി അംഗീകരിക്കപ്പെട്ടു വരികയാണിപ്പോള്‍.ഈ കുത്തിവയ്പ്പുകള്‍, പലപ്പോഴും തൊലിക്കടിയില്‍ -സബ്ക്യുട്ടേനിയസ് ആയി നല്‍കപ്പെടുന്നു. ‘ചീത്ത കൊളസ്‌ട്രോള്‍’ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്ന ശക്തമായ മരുന്നുകള്‍ നല്‍കുന്നതിലൂടെ ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്ന രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുന്ന atherosclerotic plaques- ഫലകങ്ങള്‍ രൂപപ്പെടുന്നത് തടയാനാവുന്നു. സ്റ്റാറ്റിന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മരുന്നുകള്‍ ഇന്ന് ഹൃദ്രോഗചികിത്സയുടെ അവിഭാജ്യ ഘടകമാണ്. അറ്റോര്‍വാസ്റ്റാറ്റിന്‍, റോസവോസ്റ്റാറ്റിന്‍, പിറ്റവാസ്റ്റാറ്റിന്‍, സിവോസ്റ്റാറ്റിന്‍ എന്നിങ്ങനെ പല സ്റ്റാറ്റിന്‍ മരുന്നുകള്‍ ലഭ്യമാണ്. ഇവ ചീത്ത കൊളസ്‌ട്രോള്‍ ആയ-LDL- എല്‍ഡിഎലിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹാര്‍ട്ട് അറ്റാക്ക് സാധ്യതയും കുറയ്ക്കുന്നു.








എന്നാല്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന 20 മുതല്‍ 25 ശതമാനം വരെ ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ (മസില്‍ വേദന, പേശീ തളര്‍ച്ച, ക്ഷീണം തുടങ്ങിയവ) അനുഭവപ്പെടാറുണ്ട്. ഇതില്‍ അഞ്ചു ശതമാനം പേരെങ്കിലും പാര്‍ശ്വഫലങ്ങള്‍ കാരണം സ്റ്റാറ്റിന്‍ കഴിക്കുന്നത് നിര്‍ത്തിയവരാണ്.
പാര്‍ശ്വഫലങ്ങള്‍ കാരണം സ്റ്റാറ്റിന്‍ നിര്‍ത്തിയവര്‍ക്കും സ്റ്റാറ്റിന്‍ വേണ്ടത്ര ഫലപ്രദമല്ലാത്തവര്‍ക്കും വേണ്ടി ഇന്ന് ഒട്ടേറെ മരുന്നുകള്‍ ലഭ്യമാണ്. എസിറ്റിമൈബ്, ബെംപഡോയിക് ആസിഡ് തുടങ്ങിയ ഗുളികകള്‍ വര്‍ഷങ്ങളായി ഉപയോഗത്തിലുണ്ട്.
ഇപ്പോള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഇന്‍ജക്ഷനും ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. പിസിഎസ്‌കെ-9 (PCSK-9) എന്ന കൊളസ്‌ട്രോള്‍ നിര്‍മ്മാണത്തിലെ സുപ്രധാന തന്‍മാത്രയെ പ്രതിരോധിക്കുന്ന മരുന്നുകളാണ് ഇവ. പ്രധാനമായും രണ്ട് മരുന്നുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.





1) ഇവലോകുമാബ് (Repatha)……

പിസിഎസ്‌കെ-9 തന്‍മാത്രയെ തടയുന്ന ആന്റിബോഡി ആണിത്. രണ്ട് ആഴ്ചയില്‍ ഒരു ഇന്‍ജക്ഷന്‍ തൊലിക്കടിയില്‍ (subcutaneously) നല്‍കിയാല്‍ മതി. കൊളസ്‌ട്രോള്‍ 50-60 ശതമാനം കുറവ് വരുത്താന്‍ കഴിയും. പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണു താനും.

2) ഇന്‍ക്ലിസിറാന്‍ 


പിസിഎസ്‌കെ-9 നിര്‍മിക്കുന്ന എം-ആര്‍എന്‍എ യെ തടയുന്നു. ലാബ് നിര്‍മിത തന്‍മാത്രയാണിത്. കൊളസ്‌ട്രോള്‍ നില 40-50 ശതമാനം കുറയ്ക്കാന്‍ കഴിയും.ആറു മാസത്തിലൊരിക്കല്‍ തൊലിക്കടിയില്‍ വയ്ക്കുന്ന ഇന്‍ജക്ഷന്‍ ആയതിനാല്‍ ചികിത്സാരീതി വളരെ ലളിതമാണ്. ഒരു വര്‍ഷത്തോളമായി ഈ മരുന്ന് ഇന്ത്യയില്‍ ലഭ്യമാണ്.



ഇന്ന് ഈ ഇന്‍ജക്ഷനുകള്‍ക്ക് വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ മുതല്‍ 1.8 ലക്ഷം വരെ വില വരുമെങ്കിലും നമ്മുടെ നാട്ടില്‍ തന്നെ മരുന്ന് ഉത്പാദിപ്പിക്കാനായാല്‍ വില വരുമെങ്കിലും നമ്മുടെ നാട്ടില്‍ തന്നെ മരുന്ന് ഉത്പാദിപ്പിക്കാനായാല്‍ വില ഏറെ കുറയാന്‍ സാധ്യതയുണ്ട്.
കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ കുത്തിവയ്പ്പുകളുടെ പങ്ക് മനസ്സിലാക്കുന്നതിലൂടെ, വ്യക്തികള്‍ക്ക് അവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.




Verified by MonsterInsights