ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി മതി; കേന്ദ്ര ബാങ്കില്‍ മാനേജറാവാം; ഒരു ലക്ഷം ശമ്പളം; വേഗം അപേക്ഷിച്ചോളൂ”കേന്ദ്ര സര്‍ക്കാര്‍ ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യില്‍ വിവിധ മാനേജര്‍ തസ്തികകളില്‍ നിയമനം നടക്കുന്നു. ഓഫീസേഴ്സ് ഗ്രേഡ് A,B ജനറല്സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ആകെ 72 ഒഴിവുകളുണ്ട്. ലാസ്റ്റ് ഡേറ്റ് ഡിസംബര്‍ 2 വരെ.
തസ്തിക & ഒഴിവ്
ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയില്‍ ഗ്രേഡ് A, B ജനറല്‍ ആന്റ് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റ്. ആകെ 72 ഒഴിവുകള്‍.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ (ജനറല്‍) = 50
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ജനറല്‍) = 10
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ലീഗല്‍) = 06
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി ഐ.ടി = 06
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,500 രൂപമുതല്‍ 99,750 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ (ജനറല്‍)
21 വയസ് മുതല്‍ 30 വയസ് വരെ.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ജനറല്‍)
25 മുതല്‍ 33 വയസ് വരെ.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ലീഗല്‍)
25 വയസ് മുതല്‍ 33 വയസ് വരെ.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി ഐ.ടി
25 വയസ് മുതല്‍ 33 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
മാനേജര്‍ ഗ്രേഡ് B ജനറല്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ തത്തുല്യം. 60 ശതമാനം മാര്‍ക്കോടെ.
അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ പിജി.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി – ഐ.ടി, അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി- ലീഗല്‍ തസ്തികകളില്‍ അതത് മേഖലകളിലെ ബിരുദമാണ് യോഗ്യത. വിശദമായ യോഗ്യത വിവരങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 175 രൂപയും, മറ്റുള്ളവര്‍ 1100 രൂപയും അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് SIDBI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.