കടലിനടിയില്‍ ഒരു മതില്‍; 10000 വര്‍ഷത്തെ പഴക്കം, അമ്പരന്ന് ശാസ്ത്രലോകം.

ബാള്‍ട്ടിക് കടലില്‍ നിന്ന് കണ്ടെത്തിയ ഒരു പുരാതന നിര്‍മ്മിതിയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.ഏതാണ്ട് ഒരു കിലോമീറ്ററോളം നീളത്തില്‍ 21 മീറ്റര്‍ ആഴത്തിലാണ് ഈ കല്‍ഭിത്തി സ്ഥിതി ചെയ്യുന്നത്. ഇതിന് 10,000 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

ബ്ലിങ്കര്‍വാള്‍ എന്ന് പേരിട്ട ഇത് മെക്ക്‌ലെന്‍ബര്‍ഗ് ഉള്‍ക്കടലില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഈ ഭിത്തിയില്‍ ഏകദേശം 1,700 കല്ലുകളാണ് അടങ്ങിയിരിക്കുന്നു. 971 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വരെ വീതിയും മിക്ക ഭാഗങ്ങളിലും ഒരു മീറ്ററില്‍ താഴെ ഉയരവുമുണ്ട്. ഏകദേശം 8,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രനിരപ്പ് ഉയര്‍ന്ന് ഈ പ്രദേശം വെള്ളത്തിനടിയിലാകുന്നതിന് മുമ്പ് ആദ്യകാല മനുഷ്യ സമൂഹങ്ങള്‍് നിര്‍മ്മിച്ചതാണ് ഇതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

റെയിന്‍ഡിയറിനെ വേട്ടയാടാന്‍ മതില്‍ ഉപയോഗിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. എന്നാല്‍ അതിനപ്പുറം ഈ മതില്‍ മറ്റൊരു വലിയ നിര്‍മിതിയുടെ ഭാഗമാണോ എന്നും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്.

ഈ കണ്ടെത്തല്‍ ചരിത്രാതീതകാലത്തെ ജീവിതശൈലിയിലേക്ക് വെളിച്ചം വീശുക മാത്രമല്ല, ആദ്യകാല യൂറോപ്യന്‍ സമൂഹങ്ങളെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ സത്യമാണോ എന്നതിലേക്ക് വെളിച്ചം വീശുകയും ചെയ്യും.

Verified by MonsterInsights