സന്ദേശങ്ങളും സ്റ്റാറ്റസുകളും ഓർമിപ്പിക്കാൻ ഇനി റിമൈൻഡറും; വാട്സാപ്പിൽ പുതിയ ഫീച്ചർ ഉടനെന്ന് റിപ്പോർട്ട്.

കലിഫോർണിയ > നിരന്തരമായ അപ്ഡേഷനുകൾ നടത്തി ഉപയോഗത്തിൽ പുതുമ കൊണ്ടുവരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഇപ്പോഴിതാ പുതിയ ഒരു ഫീച്ചർ കൂടി ഉപയോക്താക്കൾക്കായി അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. കാണാത്ത സന്ദേശങ്ങളും സ്റ്റാറ്റസുകളും കാണണമെന്ന് ഓർമിപ്പിക്കാനായി റിമൈൻഡർ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. വാട്‌‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ മറ്റ് വേർഷനുകളിലും ഈ അപ്ഡേഷൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. സ്ഥിരമായി ഇടപെടുന്നതോ, ഫേവറേറ്റ് കോൺടാക്റ്റുകളോ ആയി സേവ് ചെയ്‌തിരിക്കുന്ന ആളുകളുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് റിമൈൻഡർ നൽകുക. റിമൈൻഡറുകൾ ലഭിക്കാൻ താൽപര്യമില്ലാത്തവർക്ക് റിമൈൻഡർ സംവിധാനം ഓഫ് ചെയ്ത് വയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. അടുത്തിടെയാണ് സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്‌‌സ്ആപ്പ് അവതരിപ്പിച്ചത്. ഗ്രൂപ്പുകളെയും മെൻഷൻ ചെയ്യാൻ സാധിക്കും. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.

Verified by MonsterInsights